2016 വരെ രാജ്യത്ത് കണാതായത് ഒരു ലക്ഷത്തിലധികം കുട്ടികള്‍.. ആ കുരുന്നുകള്‍ എവിടെ??
രാജ്യത്ത് കുട്ടികളെ കാണാതാവുന്നത്. വര്‍ദ്ധിക്കുന്നു.2016 വരെ രാജ്യത്ത് കണാതായത് ഒരു ലക്ഷത്തിലധികം കുട്ടികള്‍ (1,11,569).ദേശീയ ക്രൈം റിക്കോര്‍ഡസ് ബ്യൂറോയുടെതാണ് റിപ്പോര്‍ട്ട്.ഇവരില്‍ പകുതിയോളം പേരെ (55,625) ഇപ്പോഴും കണ്ടെത്താനായില്ലെന്നാതാണ് ഞെട്ടിക്കുന്ന സത്യം.
ഓരോ ദിവസവും 174 കുട്ടികളെ വീതം കാണാതാവുന്നു എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. പത്ത് കുട്ടികള്‍ വീതം രാജ്യത്ത് കാണാതാവുമ്പോള്‍ അവരില്‍ അഞ്ച് പേരെക്കുറച്ച് യാതെരു വിവരവും ലഭ്യമല്ല,കാണാതായവരുടെ വിവരങ്ങളനുസരിച്ച് പകുതിയിലധികം കുട്ടികള്‍ പശ്ചിമ ബംഗാള്‍,

ദില്ലി, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളളവരാണ്. 15.13 ശതമാനവുമായി ബംഗാളാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ദില്ലിയില്‍ നിന്ന് കാണാതാവുന്ന കുട്ടികളുടെ ശതമാനം 13.14 ആണ്.












Click it and Unblock the Notifications