Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിലെ കുട്ടികൾക്ക് പ്രതിരോധ ശേഷിയുണ്ട്; സ്കൂളുകൾ ഘട്ടം ഘട്ടമായി തുറക്കാൻ സമയമായെന്ന് എയിംസ് മേധാവി

ദില്ലി; രാജ്യത്ത് സ്കൂകളുകൾ ഘട്ടം ഘട്ടമായി തുറക്കുന്നത് പരിഗണിക്കണമെന്ന് എയിംസ് മേധാവി ഡോ രൺദീപ് ഗുലേറിയ. രോഗം വ്യാപിക്കുന്നുവെന്ന സൂചന ലഭിച്ചാൽ ഉടൻ സ്കൂശുകൾ അടയ്ക്കാം. എന്നാൽ ടിപിആർ കുറഞ്ഞ പ്രദേശങ്ങളിൽ സ്കൂളുകൾ തുറക്കുന്നത് പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

school

കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകേണ്ടതുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ കുറഞ്ഞ സ്ഥലങ്ങളൽ സ്കൂളുകൾ തുറക്കുന്നത് പരിഗണിക്കണം. കുട്ടികളിൽ സ്വാഭാവിക പ്രതിരോധ ശേഷി ഉയർന്നതാണെന്നും അദ്ദേഹം പറഞ്ഞു.

എയിംസും ലോകാരോഗ്യ സംഘടനയും നടത്തിയ ഒരു സർവേയിൽ കുട്ടികൾക്കിടയിൽ മുതിർന്നവരേക്കാൾ കൊവിഡ് പോസിറ്റീവ് നിരക്ക് ഉയർന്നതാണെന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ മൂന്നാം തരംഗം ഉണ്ടായാലും കൂടുതൽ കുട്ടികളിൽ രോഗം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കൃത്യമായ വായുസഞ്ചാരമുള്ള മുറികളിലും പ്രോട്ടോകൾ പിന്തുടർന്ന് സ്കൂളുകൾ തുറക്കാൻ അനുവദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടികൾക്കുള്ള വാക്സിനുകൾ ഈ വർഷം സെപ്റ്റംബറോടെ ഇന്ത്യയിൽ ലഭ്യമാക്കും. കുട്ടികൾക്കുള്ള കോവാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നിന്നുള്ള പ്രാഥമിക വിവരങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ആദ്യ ലോക്ക്ഡൗൺ കാലത്ത് കഴിഞ്ഞ മാർച്ചിലാണ് സ്കൂളുകൾ അടച്ചത്. പിന്നീട് ഓൺലൈൻ മുഖേനയാണ് സ്കൂളുകൾ നൽകി വരുന്നത്. പല ഘട്ടങ്ങളിലായി പല മേഖലകളും തുറന്നെങ്കിലും സ്കൂളുകൾ പ്രവർത്തനം ആരംഭിച്ചിരുന്നില്ല. നേരത്തേ കഴിഞ്ഞ ഒക്ടോബറിൽ സ്കൂളുകൾ ഘട്ടമായി തുറക്കാൻ സർക്കാർ അനുമതി നൽകിയിരുന്നെങ്കിലും പിന്നീട് തിരുമാനം പിൻവലിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+