Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്ധ്രപ്രദേശില്‍ കനത്ത മഴ, ചുമര് തകര്‍ന്ന് 5 കുട്ടികള്‍ മരിച്ചു

കഡപ്പ: ആന്ധ്രപ്രദേശില്‍ കനത്ത മഴയെ തുടര്‍ന്ന് വിവിധയിടങ്ങളിലായി അഞ്ച് കുട്ടികള്‍ മരിച്ചു. കഡപ്പ ജില്ലയില്‍ ചുമരിടിഞ്ഞ് വീണ് നാലു കുട്ടികള്‍ മരിച്ചത്. ശിവകുമാര്‍ (12) വസു(10) ഗണേഷ്(8) ഗണേഷ്(6) എന്നിവരാണ് ഒഴിഞ്ഞ കെട്ടിടത്തില്‍ കളിച്ചു കൊണ്ടിരിക്കെ അപകടത്തില്‍പ്പെട്ടത്. കനത്ത മഴയെ തുടര്‍ന്ന് ചുമര് തകര്‍ന്ന് അഞ്ചു വയസ്സുകാരന്‍ മരിച്ചു. ബുധനാഴ്ച രാവിലെ ലക്ഷ്മിഗരി പള്ളിയില്‍ ചുമരിടിഞ്ഞാണ് അഞ്ചുവയസ്സുക്കാരന്‍ മരിച്ചത്.

ആന്ധ്രയിലും തമിഴ്‌നാട്ടിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പെയ്യുന്ന മഴ കന ത്ത നാശ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. ചിറ്റൂര്‍,കഡപ്പ,നെല്ലൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് കനത്തമഴയ്ക്ക് കാരണം. തമിഴ്‌നാട്ടില്‍ നിരവധി ആളുകള്‍ മരിച്ചതിന് പുറമെ കൃഷിയിലും വന്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

rain-latest

നെല്ലൂരിലും ചിറ്റൂരിലും 14000 പേരെ മാറ്റി താമസിപ്പിച്ചതായി റവന്യൂ വകുപ്പ് അറിയിച്ചു. ചിറ്റൂരില്‍ 80 കന്നുകാലികള്‍ ചത്തു. നൂറോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. തീവണ്ടി ഗതാഗതവും തടസ്സപ്പെട്ടു. നിരവധിപ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+