ലോകത്ത് ഒരു ദിവസം മരിക്കുന്നത് 16,000 കുട്ടികള്‍
ദില്ലി: ഒരു ദിവസം ലോകത്ത് അഞ്ചുവയസില്‍ താഴെയുള്ള 16,000 കുട്ടികള്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്. യുണൈറ്റഡ് നേഷന്റെ കുട്ടികളുടെ ഏജന്‍സിയായ യുനിസെഫ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്. അതേസമയം 1990നെ അപേക്ഷി അമ്പതുശതമാനത്തോളം മരണ നിരക്ക് കുറക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് ആശ്വാസജനകമാണ്.
12.7 മില്യണ്‍ കുട്ടികളാണ് 1990ല്‍ മരിച്ചതെങ്കില്‍ 2015ല്‍ അത് ആറു മില്യണ്‍ ആയി കുറഞ്ഞു. നിലവില്‍ 16,000 കുട്ടികളാണ് ഒരോ ദിവസവും മരിച്ചുകൊണ്ടിരിക്കുന്നത്. മരിക്കുന്നവരില്‍ പകുതിപേരും പോഷകാഹാര കുറവുമൂലമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 45 ശതമാനം കുട്ടികള്‍ ജനിച്ച് 28 ദിവസത്തിനുള്ളില്‍ മരിക്കുന്നു.

1990നെ അപേക്ഷിച്ച് കുട്ടികളുടെ മരണനിരക്ക് കുറക്കാന്‍ കഴിഞ്ഞെങ്കിലും ദിവസം 16,000 എന്ന കണക്ക് ഞെട്ടിക്കുന്നതുതന്നെയാണെന്ന് യുനിസെഫ് ഡെപ്യൂട്ടി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗീത റാവു ഗുപ്ത പറയുന്നു. കുട്ടികളുടെ മരണനിരക്ക് കുറക്കാനായി അടുത്ത പതിനഞ്ചുവര്‍ഷത്തേക്ക് പ്രത്യേക പദ്ധതി ആവഷ്‌കരിക്കാനാണ് യുനിസെഫിന്റെ ശ്രമം.
സബ് സഹാറന്‍ ആഫ്രിക്കയിലാണ് മരണനിരക്ക് ഏറ്റവും കൂടുതല്‍. ഇവിടങ്ങളില്‍ ജനിക്കുന്ന 12 കുട്ടികള്‍ ഒരാള്‍ എന്ന കണക്കില്‍ അഞ്ചുവയസ് തികയും മുന്നേ മരണപ്പെടുന്നു. വികസിത രാജ്യങ്ങളില്‍ ഇത് 147ന് ഒന്ന് എന്നാണ് കണക്ക്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ദാരിദ്ര്യം മൂലം കടുത്ത പോഷകാഹാര കുറവാണ് ഇവിടങ്ങളിലെ കുട്ടികള്‍ അനുഭവിക്കുന്നത്.












Click it and Unblock the Notifications