ശിശുദിനം 2019: പ്രിയപ്പെട്ട ചാച്ചാജിയുടെ ഓര്‍മ്മയില്‍ രാജ്യം നാളെ ശിശുദിനം ആഘോഷിക്കുന്നു
സ്വാതന്ത്രാനന്തര ഇന്ത്യയിലെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഓര്‍മ്മകളുണര്‍ത്തി വീണ്ടുമൊരു ശിശുദിനം കൂടി വരവായി. 1889 നവംബര്‍ 14 ന് ജനിച്ച നെഹ്റുവിന്റെ ജന്മദിനമാണ് ഇന്ത്യയില്‍ ശിശുദിനമായി ആചരിച്ച് വരുന്നത്. ചാച്ചാജി എന്ന വിളിപ്പേരില്‍ അറിയപ്പെട്ട നെഹ്റു എന്നും കുട്ടികളുടെ ഇഷ്ടതോഴനായിരുന്നു. അതിനാലാണ് അദ്ദേഹത്തിന്റെ ജന്മദിനം ശിശുദനമായി ആചരിച്ച് വരുന്നത്.
ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി നാളെ വിദ്യാലയങ്ങളില്‍ റാലി അടക്കുമുള്ള പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും. വെള്ളത്തൊപ്പിയും നീണ്ട ജുബ്ബായും അണിഞ്ഞ് അതിലൊരു റോസാപ്പൂവും വെച്ച് രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയെ/അവരുടെ പ്രിയപ്പെട്ട ചാച്ചാജിയെ വിദ്യാര്‍ത്ഥികള്‍ നാളെ അനുസ്മരിക്കും. ശിശുദനത്തേക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

റോസാപ്പൂവിന് പിന്നിലെ കഥ
നെഹ്റുവിന്റെ ഇടനെഞ്ചോട് ചേര്‍ന്ന് നില്ക്കുന്ന റോസാപ്പൂവിന് പിന്നിലും ഹൃദയ സ്പര്‍ശിയായ ഒരു കഥയുണ്ട്. പ്രധാനമന്ത്രിയായിരിക്കെ പാരിതോഷികങ്ങളുമായി ധാരാളം ആളുകള്‍ നെഹ്റുവിനെ കാണാന്‍ അദ്ദേഹത്തിന്റെ ഓഫീസിലും വസതിയിലും എത്തുന്ന പതിവുണ്ടായിരുന്നു.

അരികിലേക്ക് കടത്തിവിട്ടില്ല
ഒരുദിവസം പാരിതോഷികങ്ങളുമായി വന്നവരുടെ കൂട്ടത്തില്‍ ഗ്രാമവാസിയായ ഒരു സ്ത്രീയും ഉണ്ടായിരുന്നു. ഒരു റോപ്പൂവായിരുന്നു അവര്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിക്കായി കൊണ്ടുവന്നിരുന്നത്. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ത്രീയെ നെഹ്റുവിന് അരികിലേക്ക് കടത്തിവിടാന്‍ തയ്യാറായില്ല.

മനോഹരമായി കുത്തിവെച്ചു
സെക്യുരിറ്റിക്കാരുമായി തര്‍ക്കുന്ന സ്ത്രീയെ ശ്രദ്ധയില്‍പ്പെട്ട നെഹ്റു അവരെ അകത്തേക്ക് കടത്തിവിടാന്‍ നിര്‍ദ്ദേശിച്ചു. അവരില്‍ നിന്നും വളരെ സന്തോഷത്തോടെ ആ റോസാപ്പൂ വാങ്ങുകയും എന്തെന്നില്ലാത്ത ആദരവും സ്നേഹവും അദ്ദേഹത്തിനവരോട് ഉണ്ടാവുകയും ചെയ്തു. ആ സമ്മാനം വാങ്ങിയശേഷം സ്വന്തം കുപ്പായത്തിന്റെ ഒരു ഭാഗത്ത് മനോഹരമായി കുത്തിവെക്കുകയും ചെയ്തു.

ചാച്ചാജിയുടെ പ്രതീകം
ആ ഓര്‍മ്മയില്‍ പിന്നീട് എല്ലായ്പ്പോഴും നെഹ്റു ഒരു റോസാപ്പൂവ് തന്റെ ഇടനെഞ്ചോട് ചേര്‍ത്തു വെച്ചു. പൂക്കളെ വളരെ അധികം സ്നേഹിക്കുന്ന ചാച്ചാജിയുടെ പ്രതീകമായി കുട്ടികളും മുതിര്ന്നവുരം ഒരു പോലെ റോസാപ്പൂ പരസ്പരം കൈമാറി അദ്ദേഹത്തെ സ്മരിക്കുന്നു.

അന്തര്‍ദേശിയ തലത്തില്‍
ഇന്ത്യയില്‍ നവംബര്‍ 14 നാണ് ശിശുദിനം ആഘോഷിക്കുന്നതില്‍ അന്തര്‍ദേശിയ തലത്തില്‍ നവംബര്‍ 20 നാണ് ശിശുദിനം. കദേശം 117 രാജ്യങ്ങള്‍ പലദിനങ്ങളിലായി ശിശുദിനം ആഘോഷിച്ചുവരുന്നുണ്ട്. ഏതാനും ചില രാജ്യങ്ങളിലെ ശിശുദിനം ഈ തീയതികളിലാണ് ആഘോഷിക്കുന്നത്.

വിവിധ രാജ്യങ്ങളില്‍
ജപ്പാന് - മെയ് 5, തുര്‍ക്കി - ഏപ്രില്‍ 23, നൈജീരിയ - മെയ് 27, വെനസ്വേല - ജൂലൈയിലെ മൂന്നാം ഞായറാഴ്ച, പരാഗ്വെ - ഓഗസ്റ്റ് 16, ചൈന - ജൂണ്‍ 1, അര്‍ജന്റീന - ഓഗസ്റ്റിലെ രണ്ടാം ഞായറാഴ്ച. ശ്രീലങ്ക - ഒക്ടോബര്‍ 1, ബ്രസീല്‍ - ഒക്ടോബര്‍ 12, തായ്വാന് - ഏപ്രില്‍ 4, തായ്ലന്റ് - ജനുവരിയിലെ രണ്ടാം ശനിയാഴ്ച.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications