കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിശുദിനം 2019: പ്രിയപ്പെട്ട ചാച്ചാജിയുടെ ഓര്‍മ്മയില്‍ രാജ്യം നാളെ ശിശുദിനം ആഘോഷിക്കുന്നു

  • By Desk
Google Oneindia Malayalam News

സ്വാതന്ത്രാനന്തര ഇന്ത്യയിലെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ഓര്‍മ്മകളുണര്‍ത്തി വീണ്ടുമൊരു ശിശുദിനം കൂടി വരവായി. 1889 നവംബര്‍ 14 ന് ജനിച്ച നെഹ്റുവിന്‍റെ ജന്മദിനമാണ് ഇന്ത്യയില്‍ ശിശുദിനമായി ആചരിച്ച് വരുന്നത്. ചാച്ചാജി എന്ന വിളിപ്പേരില്‍ അറിയപ്പെട്ട നെഹ്റു എന്നും കുട്ടികളുടെ ഇഷ്ടതോഴനായിരുന്നു. അതിനാലാണ് അദ്ദേഹത്തിന്‍റെ ജന്മദിനം ശിശുദനമായി ആചരിച്ച് വരുന്നത്.

ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി നാളെ വിദ്യാലയങ്ങളില്‍ റാലി അടക്കുമുള്ള പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും. വെള്ളത്തൊപ്പിയും നീണ്ട ജുബ്ബായും അണിഞ്ഞ് അതിലൊരു റോസാപ്പൂവും വെച്ച് രാജ്യത്തിന്‍റെ പ്രഥമ പ്രധാനമന്ത്രിയെ/അവരുടെ പ്രിയപ്പെട്ട ചാച്ചാജിയെ വിദ്യാര്‍ത്ഥികള്‍ നാളെ അനുസ്മരിക്കും. ശിശുദനത്തേക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

റോസാപ്പൂവിന് പിന്നിലെ കഥ

റോസാപ്പൂവിന് പിന്നിലെ കഥ

നെഹ്റുവിന്‍റെ ഇടനെഞ്ചോട് ചേര്‍ന്ന് നില്‍ക്കുന്ന റോസാപ്പൂവിന് പിന്നിലും ഹൃദയ സ്പര്‍ശിയായ ഒരു കഥയുണ്ട്. പ്രധാനമന്ത്രിയായിരിക്കെ പാരിതോഷികങ്ങളുമായി ധാരാളം ആളുകള്‍ നെഹ്റുവിനെ കാണാന്‍ അദ്ദേഹത്തിന്‍റെ ഓഫീസിലും വസതിയിലും എത്തുന്ന പതിവുണ്ടായിരുന്നു.

അരികിലേക്ക് കടത്തിവിട്ടില്ല

അരികിലേക്ക് കടത്തിവിട്ടില്ല

ഒരുദിവസം പാരിതോഷികങ്ങളുമായി വന്നവരുടെ കൂട്ടത്തില്‍ ഗ്രാമവാസിയായ ഒരു സ്ത്രീയും ഉണ്ടായിരുന്നു. ഒരു റോപ്പൂവായിരുന്നു അവര്‍ രാജ്യത്തിന്‍റെ പ്രധാനമന്ത്രിക്കായി കൊണ്ടുവന്നിരുന്നത്. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ത്രീയെ നെഹ്റുവിന് അരികിലേക്ക് കടത്തിവിടാന്‍ തയ്യാറായില്ല.

മനോഹരമായി കുത്തിവെച്ചു

മനോഹരമായി കുത്തിവെച്ചു

സെക്യുരിറ്റിക്കാരുമായി തര്‍ക്കുന്ന സ്ത്രീയെ ശ്രദ്ധയില്‍പ്പെട്ട നെഹ്റു അവരെ അകത്തേക്ക് കടത്തിവിടാന്‍ നിര്‍ദ്ദേശിച്ചു. അവരില്‍ നിന്നും വളരെ സന്തോഷത്തോടെ ആ റോസാപ്പൂ വാങ്ങുകയും എന്തെന്നില്ലാത്ത ആദരവും സ്‌നേഹവും അദ്ദേഹത്തിനവരോട് ഉണ്ടാവുകയും ചെയ്തു. ആ സമ്മാനം വാങ്ങിയശേഷം സ്വന്തം കുപ്പായത്തിന്റെ ഒരു ഭാഗത്ത് മനോഹരമായി കുത്തിവെക്കുകയും ചെയ്തു.

ചാച്ചാജിയുടെ പ്രതീകം

ചാച്ചാജിയുടെ പ്രതീകം

ആ ഓര്‍മ്മയില്‍ പിന്നീട് എല്ലായ്പ്പോഴും നെഹ്റു ഒരു റോസാപ്പൂവ് തന്‍റെ ഇടനെഞ്ചോട് ചേര്‍ത്തു വെച്ചു. പൂക്കളെ വളരെ അധികം സ്നേഹിക്കുന്ന ചാച്ചാജിയുടെ പ്രതീകമായി കുട്ടികളും മുതിര്‍ന്നവുരം ഒരു പോലെ റോസാപ്പൂ പരസ്പരം കൈമാറി അദ്ദേഹത്തെ സ്മരിക്കുന്നു.

അന്തര്‍ദേശിയ തലത്തില്‍

അന്തര്‍ദേശിയ തലത്തില്‍

ഇന്ത്യയില്‍ നവംബര്‍ 14 നാണ് ശിശുദിനം ആഘോഷിക്കുന്നതില്‍ അന്തര്‍ദേശിയ തലത്തില്‍ നവംബര്‍ 20 നാണ് ശിശുദിനം. കദേശം 117 രാജ്യങ്ങള്‍ പലദിനങ്ങളിലായി ശിശുദിനം ആഘോഷിച്ചുവരുന്നുണ്ട്. ഏതാനും ചില രാജ്യങ്ങളിലെ ശിശുദിനം ഈ തീയതികളിലാണ് ആഘോഷിക്കുന്നത്.

വിവിധ രാജ്യങ്ങളില്‍

വിവിധ രാജ്യങ്ങളില്‍

ജപ്പാന്‍ - മെയ് 5, തുര്‍ക്കി - ഏപ്രില്‍ 23, നൈജീരിയ - മെയ് 27, വെനസ്വേല - ജൂലൈയിലെ മൂന്നാം ഞായറാഴ്ച, പരാഗ്വെ - ഓഗസ്റ്റ് 16, ചൈന - ജൂണ്‍ 1, അര്‍ജന്റീന - ഓഗസ്റ്റിലെ രണ്ടാം ഞായറാഴ്ച. ശ്രീലങ്ക - ഒക്‌ടോബര്‍ 1, ബ്രസീല്‍ - ഒക്‌ടോബര്‍ 12, തായ്‌വാന്‍ - ഏപ്രില്‍ 4, തായ്‌ലന്റ് - ജനുവരിയിലെ രണ്ടാം ശനിയാഴ്ച.

English summary
childrens-day-2019; india celebrates Children's Day tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X