കുട്ടികളെ കെട്ടിയിട്ട് പുകവലിപ്പിക്കാന്‍ ശ്രമം; മര്‍ദ്ദനം, ബംഗളൂരുവില്‍ ആറുപേര്‍ അറസ്റ്റില്‍
ബംഗളൂരു: വിദ്യാര്‍ത്ഥികളെ മരത്തില്‍ കെട്ടിയിട്ട് പുകവലിപ്പിക്കാന്‍ ശ്രമിച്ച ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബൃഹത് ബംഗളൂരു മഹാ നഗര പാലികെ (ബിബിഎംപി) നടത്തുന്ന സ്കൂളിലെ വിദ്യാര്കത്ഥികളെയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് മരത്തില്‍ കെട്ടിയിടുകയും പുക വലിപ്പിക്കുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പത്തും പത്തിമൂന്നും വയസിന് ഇടയിലുള്ള വിദ്യാര്‍ത്ഥികളെയാണ് ഇവര്‍ അക്രമിച്ചത്. ക്യാമ്പസിനുള്ളില്‍ ആറംഗ സംഘം കുട്ടികളെ നിരന്തരം ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നും അരോപണമുള്ളതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞയാഴ്ചയാണ് സംഭവം. ഇവര്‍ കുട്ടികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു. ഒരു ക്ലിപ്പില്‍ സംഘം കുട്ടികളെ മരത്തില്‍ കെട്ടിയിടുകയും ബിഡി വലിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണുള്ളത്. മറ്റൊരു ക്ലിപ്പില്‍ പ്രതികളിലൊരാള്‍ കുട്ടികളെ വടിയുപയോഗിച്ച് അടിക്കുന്നതും കാണാം. സംഘം നല്കുന്ന കല്‍പ്പനകള്‍ അനുസരിക്കാന്‍ കുട്ടികള്‍ വിസമ്മതിക്കുന്നത് കൊണ്ടാണ് ഇവരെ പ്രതികള്‍ മര്‍ദിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പിടിക്കപ്പെട്ട പ്രതികളില്‍ അഞ്ച് പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇവരില്‍ ഭൂരിഭാഗം പേരും സമീപത്തെ ഫാക്ടറികളില്‍ ജോലി ചെയ്യുന്നവരാണെന്നും ചിലര്‍ വിദ്യാര്‍ത്ഥികളാണെന്നും പൊലീസ് പറഞ്ഞു. ഒരാളെ ജൂഡീഷ്യല്‍ കസ്റ്റഡിയിലും പ്രയാപൂര്‍ത്തിയാകാത്ത അഞ്ച് പേരെ ജുവൈനല്‍ ഹോമിലേക്കും മാറ്റി. ജുവൈനല്‍ ജസ്റ്റിസ് നിയമം, ഇന്ത്യന്‍ പീനല്‍ കോഡിലെ വകുപ്പുകള്‍ എന്നിവ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
പ്രിതികള്‍ സമീപവാസികള്‍ തന്നെയായതിനാല്‍ സംഭവത്തെ കുറിച്ച് പരാതി നല്കാന് സ്കൂള്‍ അധികൃതര്‍ തയ്യാറായില്ലെന്നും, പൊലീസില്‍ പരാതി നല്കിയാല് വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങള്‍ സ്കൂള്‍ അധികൃതര്‍ നേരിടേണ്ടി വരുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. സ്കൂളിന് സമീപത്ത് താമസിക്കുന്നവരാണ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. ഇത് മുന്‍ ലോക്കല്‍ കോര്‍പ്പറേറ്റര്‍ എസ് ശ്രീകാന്തിന് കൈമാറുകയുമായിരുന്നു. അദ്ദേഹമാണ് പൊലീസില്‍ വിവരമറിയിച്ചത്. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും പ്രതികളെ ഭയക്കുന്നതിനാല്‍ പൊലീസില്‍ പരാതി നല്കാന് മടിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
രസ്ന ചേച്ചി, നിങ്ങള്‍ ഞെട്ടിച്ചു; ഗ്ലാമറസ് ലുക്കിലാണെന്ന് ആരാധകര്‍, വൈറല്‍ ഫോട്ടോഷൂട്ട് കാണാം
കുട്ടികളും പ്രതികളും സ്കൂളിന്റെ സമീപത്തുള്ളവരാണെന്നും, പ്രതികള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചാണ് കുട്ടികളെ മര്‍ദ്ദിച്ചതെന്നും സംശയിക്കുന്നതായി എസ് ശ്രീകാന്ത് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ചയായിരുന്നു സംഭവമെന്നാണ് വീഡിയോ ക്ലിപ്പുകളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നതെന്ന് ബംഗളൂരു സൗത്ത് ബ്ലോക്ക് വിദ്യഭ്യാസ ഓഫീസര്‍ ഡി ഹനുമന്ത്രയ്യ പറഞ്ഞു. ശനിയാഴ്ച 11,30നന് സ്കൂള്‍ അടച്ചുവെന്നും ഉച്ചക്ക് ശേഷം സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കാനെത്തിയ വിദ്യാര്‍ത്ഥികളെയാണ് സംഘം അക്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്കൂളില്‍ രാത്രികാലങ്ങളില്‍ സാമൂഹിക വിരുദ്ധവരുടെ താവളമാണെന്ന് വൈറ്റ് ഫീല്‍ഡ് ഡെപ്യൂട്ടി പ ലീസ് കമ്മീഷ്ണര്‍ ഡി ദേവരാജ് പറഞ്ഞു. രാത്രി കാലങ്ങളില്‍ പൊലീസ് നിരീക്ഷണവും ശക്തമാക്കിയിരുന്നു. പകല്‍ സമയത്താണ് ഈ സംഭവം നടന്നതെന്നും ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപചടി ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications