കുട്ടികളുടെ സ്ക്രീന്‍ടൈം ഒരു മണിക്കൂര്‍ മാത്രം; കര്‍ണാടക നടപ്പാക്കുന്ന ഡിജിറ്റല്‍ ഡിറ്റോക്സ് നയം ഇങ്ങനെ
ബെംഗളൂരു: പുതിയ കാലത്ത് മാതാപിതാക്കള്‍ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് കുട്ടികളിലെ അമിതമായ സ്ക്രീന്‍ ഉപയോഗം. അമിതമായ മൊബൈല്‍, ഇന്റര്‍നെറ്റ് ഉപയോഗം കുട്ടികളില്‍ ശാരീരിക-മാനസിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി ഇതിനകം പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. കുട്ടികളുടെ ബുദ്ധി വളര്‍ച്ചയെയും വൈകാരികമായ തലങ്ങളെയും സോഷ്യല്‍ മീഡിയ ഉപയോഗം ബാധിക്കുന്നതായി നിരവധി സംഭവങ്ങള്‍ തെളിയിക്കുന്നു. വര്‍ധിച്ചുവരുന്ന ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഫലപ്രദമായ ഒരു നയമാണ് കര്‍ണാടക സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്.
കുട്ടികള്‍ക്കിടയിലെ അമിതമായ മൊബൈല്‍, ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ കര്‍ണാടക സര്‍ക്കാര്‍ പുതിയ 'ഡിജിറ്റല്‍ ഡിറ്റോക്സ്' നയത്തിന്റെ കരട് പുറത്തിറക്കി. വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യവും ശാരീരികക്ഷമതയും സംരക്ഷിക്കുന്നതിനായി സ്ക്രീന്‍ ഉപയോഗം ദിവസം ഒരു മണിക്കൂറായി പരിമിതപ്പെടുത്താനാണ് സര്‍ക്കാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. സാങ്കേതികവിദ്യയുടെ അമിതമായ ഉപയോഗം കുട്ടികളുടെ വൈകാരിക വളര്‍ച്ചയെ ബാധിക്കുന്നു എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഈ നീക്കം.

ഈ നയത്തിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലും 'ഡിജിറ്റല്‍ വെല്‍നസ് കമ്മിറ്റികള്‍' രൂപീകരിക്കും. കുട്ടികളിലെ സാങ്കേതിക അടിമത്തത്തിന്റെ ആദ്യകാല ലക്ഷണങ്ങള്‍ തിരിച്ചറിയുകയും അവര്‍ക്ക് ആവശ്യമായ കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ കമ്മിറ്റികളുടെ പ്രധാന ചുമതല. ഇതുകൂടാതെ, ഡിജിറ്റല്‍ സാക്ഷരതയും ഓണ്‍ലൈന്‍ സുരക്ഷാ പാഠങ്ങളും സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കാനും കരട് നയത്തില്‍ നിര്‍ദേശമുണ്ട്.
കുട്ടികളുടെ ഡിജിറ്റല്‍ ഉപയോഗം നിയന്ത്രിക്കുന്നതില്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ പങ്കുണ്ടെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അമിതമായ സ്ക്രീന്‍ ഉപയോഗം കണ്ടെത്താനും അത് നിയന്ത്രിക്കാനും അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. വീട്ടില്‍ കുട്ടികള്‍ക്കായി കൃത്യമായ സ്ക്രീന്‍ ടൈം പരിധികള്‍ നിശ്ചയിക്കാനും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഇല്ലാത്ത സമയം ഉറപ്പാക്കാനും രക്ഷിതാക്കള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കും. ഔട്ട്ഡോര്‍ കളികളിലും മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങളിലും കുട്ടികളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കണമെന്നും നയം നിര്‍ദ്ദേശിക്കുന്നു.
സൈബര്‍ ഭീഷണികള്‍, ഓണ്‍ലൈന്‍ ചൂഷണം എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കാനും സാങ്കേതിക വിദ്യയും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കാനുമാണ് ഈ സംരംഭത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി മാനസികാരോഗ്യ വിദഗ്ധരുടെയും സൈബര്‍ ക്രൈം അധികൃതരുടെയും സഹകരണം ഉറപ്പാക്കുന്ന ഒരു നിരീക്ഷണ സംവിധാനവും സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നുണ്ട്.
നേരത്തെ, പതിനാറ് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് കര്‍ണാടക സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് പ്രസംഗത്തിലാണ് ഈ നിര്‍ണായക പ്രഖ്യാപനം നടത്തിയത്. ഇതോടെ കുട്ടികളുടെ മൊബൈല്‍ ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കര്‍ണാടക മാറി. ആന്ധ്രാപ്രദേശും ഗോവയും കേരളവും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സമാനമായ നിയമങ്ങള്‍ കൊണ്ടുവരുന്നത് ആലോചിച്ചുവരികയാണ്.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications