കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരവിന്ദ് കെജ്രിവാളിന് നേര്‍ക്ക് ആക്രമണം; സിഗററ്റ് പാക്കറ്റില്‍ മുളകുപൊടി നിറച്ച് മുഖത്തെറിഞ്ഞു

Google Oneindia Malayalam News

ദില്ലി: ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവും ആയ അരവിന്ദ് കെജ്രിവാളിന് നേര്‍ക്ക് ആക്രമണം. ദില്ലി സെക്രട്ടേറിയറ്റില്‍ വച്ചായിരുന്നു സംഭവം. അക്രമിയെ പോലീസ് പിടികൂടി.

യശ്വന്ത് സിന്‍ഹയും ശത്രുഘ്‌നന്‍ സിന്‍ഹയും എഎപിയിലേക്ക്.... ദില്ലിയില്‍ നിന്ന് മത്സരിച്ചേക്കും?യശ്വന്ത് സിന്‍ഹയും ശത്രുഘ്‌നന്‍ സിന്‍ഹയും എഎപിയിലേക്ക്.... ദില്ലിയില്‍ നിന്ന് മത്സരിച്ചേക്കും?

ഉച്ചഭക്ഷണം കഴിക്കാന്‍ ഓഫീസില്‍ നിന്ന് പുറത്തേക്കിറങ്ങുകയായിരുന്നു കെജ്രിവാള്‍. സന്ദര്‍ശകര്‍ക്ക് നില്‍ക്കാനുള്ള സ്ഥലത്ത് നില്‍ക്കുകയായിരുന്ന അനില്‍ കുമാര്‍ എന്ന ആളാണ് കെജ്രിവാളിനെ ആക്രമിക്കാന്‍ ശ്രമിച്ചത്.

Kejriwal

ഒരു കത്ത് പുറത്തെടുക്കുന്ന എന്ന രീതിയില്‍ കൈയ്യില്‍ സൂക്ഷിച്ച മുളകുപൊടി കെജ്രിവാളിന്റെ മുഖത്തേക്ക് എറിയുകയായിരുന്നു. സിഗററ്റ് പാക്കറ്റില്‍ ആയിരുന്നു മുളകുപൊടി കൊണ്ടുവന്നിരുന്നത്. കെജ്രിവാള്‍ ഇത് തടുക്കാന്‍ ശ്രമിക്കവേ കണ്ണട പൊട്ടുകയും ചെയ്തു. എന്തായാലും കെജ്രിവാളിന്റെ കണ്ണില്‍ മുളകുപൊടി ആയിട്ടില്ല.

ഇത് ആദ്യമായിട്ടല്ല കെജ്രിവാളിന് നേര്‍ക്ക് ആക്രമണം ഉണ്ടാകുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെജ്രിവാളിന്റെ മുഖത്ത് മഷി ഒഴിക്കുകയും ചെരുപ്പുകൊണ്ട് എറിയുകയും അടിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്.

ഇപ്പോഴത്തൈ സംഭവങ്ങളെ ഗൗരവത്തോടെയാണ് ആം ആദ്മി പാര്‍ട്ടി കാണുന്നത്. ദില്ലി പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് ഗുരുതരമായ സുരക്ഷ വീഴ്ചയാണ് എന്നാണ് പാര്‍ട്ടിയുടെ നിലപാട്. ദില്ലിയില്‍ മുഖ്യമന്ത്രി പോലും സുരക്ഷിതന്‍ അല്ലാത്ത സാഹചര്യം ആണുള്ളത് എന്നും പാര്‍ട്ടി ട്വിറ്ററിലൂടെ പ്രതികരിച്ചിട്ടുണ്ട്.

English summary
A man threw chilli powder at Delhi Chief Minister Arvind Kejriwal outside his office in the secretariat on Tuesday,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X