കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ഡബ്ല്യൂ ചട്ടങ്ങൾ ലംഘിച്ചു: ആപ്പ് നിരോധനത്തിൽ ഇന്ത്യയെ വിമർശിച്ച് ചൈന

  • By Desk
Google Oneindia Malayalam News

ദില്ലി: ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യൻ നടപടിയെ വിമർശിച്ച് ചൈന. ചൈനീസ് ആപ്പുകൾ നിരോധിച്ചതോടെ ഇന്ത്യ ലോകാരോഗ്യ സംഘടനയുടെ ചട്ടങ്ങൾ ലംഘിച്ചെന്നും സാമ്പത്തിക- വ്യാപാര സഹകരണത്തിൽ ഇരുപക്ഷത്തുമുള്ള നേട്ടം മനസ്സിലാക്കി വിവേചനപരമായ നടപടികൾ ഇന്ത്യ ഉപേക്ഷിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ഇന്ത്യ നീതിപൂർവ്വമായ ബിസിനസ് അന്തരീക്ഷം ഒരുക്കണമെന്നും ഇന്ത്യയിലെ ചൈനീസ് മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ആപ്പുകളുടെ നിരോധനം ഇന്ത്യയിലെ നിവധി പേരുടെ തൊഴിലിനെ ബാധിക്കുമെന്നും ചൈനീസ് എംബസി ചൂണ്ടിക്കാണിക്കുന്നു.

ഉയ്ഗുർ മുസ്ലീംങ്ങളെ തുടച്ച് നീക്കാൻ ചൈന! ഭ്രൂണഹത്യ, നിർബന്ധിത വന്ധ്യംകരണം! ആസൂത്രിത വംശഹത്യ!ഉയ്ഗുർ മുസ്ലീംങ്ങളെ തുടച്ച് നീക്കാൻ ചൈന! ഭ്രൂണഹത്യ, നിർബന്ധിത വന്ധ്യംകരണം! ആസൂത്രിത വംശഹത്യ!

 പ്ലേസ്റ്റോറിൽ നിന്ന് നീക്കി

പ്ലേസ്റ്റോറിൽ നിന്ന് നീക്കി


കേന്ദ്ര ആഭ്യന്തര മന്ത്രാലയം ടിക് ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയത്. ഇതിന് പിന്നാലെ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടിക് ടോക് നീക്കം ചെയ്തിരുന്നു. ടിക് ടോക് ഉപയോക്താക്കളുടെ വിവരങ്ങൾ ചൈന ഉൾപ്പെടെ ഒരു രാജ്യത്തിനും കൈമാറിയിട്ടില്ലെന്നാണ് ടിക് ടോക് ഇന്ത്യ മേധാവി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ഇന്ത്യൻ നിയമങ്ങൾക്ക് അനുസരിച്ചാണ് ഇന്ത്യയിൽ ടിക് ടോക് പ്രവർത്തിച്ചിരുന്നതെന്നും ടിക് ടോക് വ്യക്തമാക്കിയിട്ടുണ്ട്.

 59 ആപ്പുകൾക്ക് നിരോധനം

59 ആപ്പുകൾക്ക് നിരോധനം

ടിക് ടോക്, ഹലോ, ഷെയർ ഇറ്റ്, എക്സെൻഡർ, യുസി ബ്രൌസർ, ഷവോമിയുടെ രണ്ട് ആപ്പുകൾ എന്നിവ ഉൾപ്പെടെ ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾക്കാണ് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയത്. കിഴക്കൻ ലഡാക്കിൽ ഇന്ത്യ- ചൈന സൈന്യങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിത്ത് രണ്ട് ആഴ്ചയ്ക്ക് ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. എന്നാൽ ചൈനീസ് ആപ്പുകൾക്ക് സർക്കാർ ഏർപ്പെടുത്തുന്ന നിരോധനം നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെടുന്നതിന് കാരണമാകുമെന്ന് ചൈന ചൂണ്ടിക്കാണിക്കുന്നു. അതേ സമയം ബിസിനസ് അവകാശങ്ങൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്നും ചൈന ഇന്ത്യയെ ഓർമിപ്പിക്കുന്നു.

രാജ്യസുരക്ഷയ്ക്ക് ഭീഷണി

രാജ്യസുരക്ഷയ്ക്ക് ഭീഷണി


രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കാണിച്ച് ഐടി ആക്ടിന്റെ 69 വകുപ്പ് അനുസരിച്ചാണ് ടിക് ടോക്, ഹലോ, യുസി ബ്രൌസർ എന്നിങ്ങനെ ഇന്ത്യയിൽ ഏറ്റവുംധികം ഉപയോഗിക്കപ്പെടുന്ന ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നത്. ഈ ആപ്പുകൾ ഉപയോഗിക്കുന്ന 130 കോടി ഇന്ത്യക്കാരുടെ സുരക്ഷ കണക്കിലെടുക്കുന്നില്ലെന്നും ഇടക്കാല ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. ഐടി മന്ത്രാലയത്തിന് ലഭിച്ച നിരവധി പരാതികളിൽ ഇത് സംബന്ധിച്ച വിശദ വിവരങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

 വിവരങ്ങൾ കൈമാറിയോ?

വിവരങ്ങൾ കൈമാറിയോ?


ഐഒഎസ്, ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിലെ ഉപയോക്താക്കളിൽ നല്ലൊരു ശതമാനം പേരുടെയും വ്യക്തിഗത വിവരങ്ങൾ ചൈനീസ് സെർവറുകളിലേക്ക് കൈമാറുന്നുവെന്ന് കണ്ടെത്തിയതായും ഉത്തരവിൽ പറയുന്നുണ്ട്. ഇത് ഇന്ത്യക്കാർക്ക് സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ടെന്നും ഇത് രാജ്യത്തിന്റെ സുരക്ഷാ സംവിധാനത്തെ ബാധിക്കുന്നതാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ചൈനീസ് ആപ്പുകൾ നിരോധിക്കുന്നതിനുള്ള ഉത്തരവ് കേന്ദ്രം പുറത്തിറക്കിയിട്ടുള്ളതെന്നുമാണ് ഐടി മന്ത്രാലയം നൽകുന്ന വിവരം.

 ടിക്ടോക് പ്രവർത്തനം അവസാനിപ്പിച്ചു

ടിക്ടോക് പ്രവർത്തനം അവസാനിപ്പിച്ചു

കേന്ദ്രസർക്കാരിന്റെ ചൈനീസ് ആപ്പുകൾക്കുള്ള നിരോധനത്തിന് പിന്നാലെ ടിക് ടോക് ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിച്ചു. 'നെറ്റ് വർക്ക് എറർ', 'നോ ഇന്റർനെറ്റ് കണക്ഷൻ' എന്നിങ്ങനെയുള്ള നോട്ടിഫിക്കേഷനാണ് ടിക് ടോക് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഇന്ത്യയിൽ 200 മില്യൺ ഉപയോക്താക്കളുള്ള ടിക് ടോക് സർക്കാർ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത്. ഇന്ത്യയിലെ ഇന്റർനെറ്റ് സേവന ദാതാക്കളും ടിക് ടോക് ബ്ലോക്ക് ചെയ്യാൻ ആരംഭിച്ചിരുന്നു. ഇന്ത്യ നിരോധനം ഏർപ്പെടുത്തിയ 59 ആപ്പുകളിൽ ബൈറ്റ് ഡാൻസിന്റെ ടിക് ടോക് ഉൾപ്പെട്ടതോടെ റിലയൻസ് ജിയോ, എയർടെൽ, എസിടി ഫൈബർ നെറ്റ്, ഹാത്ത് എന്നിവ തങ്ങളുടെ സെർവറുകളിൽ ടിക്ടോക്ക് ബ്ലോക്ക് ചെയ്തിരുന്നു. ഇന്ത്യ സർക്കാരുമായി ഇത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതിനാൽ ടിക് ടോക്കും എല്ലാ ഉള്ളടക്കങ്ങളും ബ്ലോക്ക് ചെയ്തിട്ടുണ്ട്.

 ഒറ്റ അവസരം?

ഒറ്റ അവസരം?


ചൈനീസ് ആപ്പുകൾക്ക് വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് കേന്ദ്രസർക്കാർ പുറത്തിറക്കിയിട്ടുള്ളത് ഇടക്കാല ഉത്തരവാ ണ്. നിരോധിക്കപ്പെട്ട ആപ്പ് കമ്പനികൾക്ക് തങ്ങളുടെ ആശങ്കകൾ സർക്കാർ കമ്മറ്റിക്ക് മുമ്പാകെ ധരിപ്പിക്കാനുള്ള അവസരം ഉണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ആപ്പുകൾക്കുള്ള വിലക്ക് നീക്കണോ അല്ലാത്ത പക്ഷം വിലക്കുകൾ നീക്കണോ എന്നത് സംബന്ധിച്ച് പ്രസ്തുുത കമ്മറ്റികളാണ് തീരുമാനമെടുക്കുക.

ബൈറ്റ് ഡാൻസിന് തിരിച്ചടി

ബൈറ്റ് ഡാൻസിന് തിരിച്ചടി


ഇന്ത്യയിൽ ടിക് ടോക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയ നടപടി തിരിച്ചടിയാവുന്നത് മാതൃകമ്പനിയായ ബൈറ്റ് ഡാൻസിനാണ്. 2019 മുതൽ നിരവധി എക്സിക്യൂട്ടീവുകളെ നിയമിച്ച കമ്പനി ഇന്ത്യയിൽ ഒരു ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്താനിരിക്കെയാണ് ഇന്ത്യൻ നടപടി. ആഗോള തലത്തിൽ 30 ശതമാനം ഡൌൺലോഡുകളും ഇന്ത്യയിൽ നിന്നാണെന്നാണ് റോയിറ്റേഴ്സിന്റെ റിപ്പോർട്ടിൽ പറയുന്നത്. നേരത്തെ അശ്ലീല വീഡിയോ വിവാദത്തെ തുടർന്ന് ഇന്ത്യയിൽ കഴിഞ്ഞ വർഷം ആപ്പിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതോടോ കമ്പനിക്ക് ഒരു മാസം 15 മില്യൺ ഡോളറിന്റെ നഷ്ടമാണുണ്ടായത്.


English summary
China accuses India over ban on 59Chinese applications
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X