കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ വിഭജനം: ചൈനക്ക് മൗനം, മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് മിണ്ടാട്ടമില്ല, വിരലനക്കിയത് പാകിസ്താന്‍!!

Google Oneindia Malayalam News

ദില്ലി: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള ഇന്ത്യന്‍ നീക്കത്തില്‍ മൗനം പാലിച്ച് ചൈനയും മുസ്ലിം രാജ്യങ്ങളും. പാകിസ്താന്‍ മാത്രമാണ് ഇന്ത്യാ ഗവണ്‍മെന്റിന്റെ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുള്ളത്. പ്രത്യേത അധികാരം റദ്ദാക്കി ലഡാക്ക്- ജമ്മു ആന്‍ഡ് കശ്മീര്‍ എന്നീ രണ്ട് കേന്ദ്ര പ്രദേശങ്ങായി വിഭജിക്കുന്നതിനെതിരെ ഏറ്റവും ശക്തമായി രംഗത്തെത്തിയിട്ടുള്ളത് പാകിസ്താന്‍ മാത്രമാണ്. ഇന്ത്യന്‍ നീക്കത്തെ അപലപിച്ച് രംഗത്തെത്തിയ അയല്‍രാജ്യം ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി എതിര്‍പ്പ് അറിയിച്ചിരുന്നു. ജമ്മു കശ്മീര്‍ ആന്തരികമായി തര്‍ക്കപ്രദേശമായി പരിഗണിക്കപ്പെട്ടിട്ടുള്ളതാണെന്ന് പാക് വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാണിച്ചിരുന്നു. ഇന്ത്യ കശ്മീരില്‍ നടത്തുന്ന അനധികൃതമായ ഏതു നീക്കത്തെയും സാധ്യമായ മാര്‍ഗ്ഗത്തിലൂടെ പ്രതിരോധിക്കുമെന്നും പാകിസ്താന്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിതീഷിന്റെ ജെഡിയു പിന്നെയും സര്‍ക്കാരിനെ കൈവിട്ടു, വാജ്‌പേയെ കണ്ട് പഠിക്കണമെന്ന് ജെഡിയു!!നിതീഷിന്റെ ജെഡിയു പിന്നെയും സര്‍ക്കാരിനെ കൈവിട്ടു, വാജ്‌പേയെ കണ്ട് പഠിക്കണമെന്ന് ജെഡിയു!!

ജമ്മു കശ്മീരിന്റെ നിലവിലെ സ്ഥിതിയിലും ജനസംഖ്യാ ശാസ്ത്രത്തിലും കൊണ്ടുവരുന്ന ഏത് മാറ്റത്തെയും പാകിസ്താന്‍ എതിര്‍ക്കും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയില്‍ മാറ്റംവരുത്തിയ നടപടിയില്‍ ഊന്നിയാണ് പാകിസ്താന്‍ രംഗത്തെത്തിയിട്ടുള്ളത്. കശ്മീരി ജനതക്ക് പാകിസ്താന്‍ നല്‍കിവരുന്ന രാഷ്ട്രീയ- നയതന്ത്ര പിന്തുണ തുടരും. കശ്മീരികളുടെ സ്വയം നിര്‍ണയാവകാശത്തിനുള്ള പോരാട്ടത്തില്‍ ഒപ്പം നില്‍ക്കുമെന്നും പാകിസ്താന്‍ വ്യക്തമാക്കി. ഒന്നര ലക്ഷത്തോളം സൈനികരെ വിന്യസിച്ചുകൊണ്ടാണ് ഇന്ത്യ ജമ്മു കശ്മീരിനെ സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം നടത്തിയിട്ടുള്ളത്.

 ട്രംപിന്റെ മധ്യസ്ഥ ശ്രമം!!

ട്രംപിന്റെ മധ്യസ്ഥ ശ്രമം!!

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കാമെന്ന വാഗ്ദാനം മുന്നോട്ടുവെച്ചതിന് പിന്നാലെയാണ് കശ്മീരിരെ സംഭവവികാസങ്ങള്‍ ഉടലെടുക്കുന്നത്. കശ്മീര്‍ പ്രശ്നപരിഹാരത്തിന് മൂന്നാം കക്ഷിയുടെ ഇടപെടല്‍ തള്ളിയ ഇന്ത്യ ഇത് ഉഭകക്ഷി ചര്‍ച്ച നടത്തേണ്ട പ്രശ്നമാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ഇതാണ് കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച വിഷയത്തില്‍ ഇന്ത്യ പൊടുന്നനെ തീരുമാനമെടുത്തതെന്നാണ് സൂചനകള്‍. എന്നാല്‍ ഇത് ബിജെപി നേതാവ് രാം മാധവ് തള്ളിക്കളഞ്ഞിരുന്നു.

ട്രംപും ഇമ്രാന്‍ ഖാനും അറിഞ്ഞിരുന്നുവെന്ന്

ട്രംപും ഇമ്രാന്‍ ഖാനും അറിഞ്ഞിരുന്നുവെന്ന്

ജമ്മു കശ്മീരിന്റെ കാര്യത്തില്‍ ഇന്ത്യ കൈക്കൊള്ളാന്‍ പോകുന്ന തീരൂമാനത്തെക്കുറിച്ച് യുഎസ് പ്രസിഡന്റ് ട്രംപും പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാനും ചര്‍ച്ച ചെയ്തിരുന്നുവെന്നാണ് പാക് വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ജൂലൈ 22നാണ് യുഎസില്‍ വെച്ച് ട്രംപ്- ഇമ്രാന്‍ ഖാന്‍ കൂടിക്കാഴ്ച നടന്നത്. ഇന്ത്യ നടത്താനിരുന്ന പ്രഖ്യാപനത്തെക്കുറിച്ച് പാക് സൈന്യത്തിന് അറിവുണ്ടായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

 ജില്‍ജിത്ത് ബാള്‍ട്ടിസ്ഥാന്‍

ജില്‍ജിത്ത് ബാള്‍ട്ടിസ്ഥാന്‍

ജമ്മു കശ്മീരില്‍ നിന്ന് ലഡാക്കിനെ വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കുന്നതോടെ ലഡാക്കിന്റെ നേരിട്ട് ദില്ലിയില്‍ നിന്നായി മാറും. പാക് അധീന കശ്മീരിലെ പുനര്‍രൂപ കല്‍പ്പന ചെയ്യാനുള്ള നീക്കത്തെയാണ് ഇന്ത്യയുടെ കശ്മീര്‍ വിഭജനം ദുര്‍ബലമാക്കുന്നത്. വടക്കന്‍ പ്രദേശങ്ങള്‍ എന്ന പേരിലാണ് നിലവില്‍ പാക് അധീന കശ്മീര്‍ അറിയപ്പെടുന്നത്. എന്നാല്‍ 2001ല്‍ പ്രസിഡന്റ് ആസിഫ് സര്‍ദാരി നോര്‍ത്തേണ്‍ എരിയയെ ജില്‍ജിത്ത് ബാള്‍ട്ടിസ്ഥാന്‍ എന്ന് നാമകരണം ചെയ്തിരുന്നു. ഇതിന് പുറമേ സ്വയംഭരണാവകാശവും നല്‍കിയിരുന്നു. എന്നാല്‍ ഇവിടത്തെ അധികാര കേന്ദ്രം എപ്പോഴും ഗവര്‍ണര്‍ ആയിരുന്നു. തിര‍ഞ്ഞെടുക്കപ്പെട്ട നിയമസഭക്ക് ഇതില്‍ പങ്കുണ്ടായിരുന്നില്ല.

 ഐഒസിക്ക് മിണ്ടാട്ടമില്ലെന്ന്

ഐഒസിക്ക് മിണ്ടാട്ടമില്ലെന്ന്

പാകിസ്താനെ അനുകൂലിക്കുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കണ്‍ട്രീസ് വിഷയത്തില്‍ മൗനം പാലിക്കുകയാണുണ്ടായത്. എന്നാല്‍ കശ്മീര്‍ താഴ്വരയിലെ സൈനിക വിന്യാസത്തെ മാത്രമാണ് ഒഐസി വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇന്ത്യന്‍ അധീന കശ്മീരിലെ പ്രത്യേത സാഹചര്യത്തില്‍ ആശങ്കയുണ്ടെന്നായിരുന്നു പ്രതികരണം. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ ഒരു തരത്തിലുള്ള പ്രതികരണവും ഉണ്ടായിട്ടില്ല.

 ചൈനയ്ക്കും മൗനം!!

ചൈനയ്ക്കും മൗനം!!

ചൈന തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന ലഡാക്കിന് കേന്ദ്രഭരണ പ്രദേശ പദവി നല്‍കിയിട്ടും ചൈന പ്രതികരിച്ചിട്ടില്ല. ലഡാക്കിന്റെ അക്സായ്, ചിന്‍ പീഠഭൂമി എന്നീ പ്രദേശങ്ങളാണ് ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്നത്. 1963ലാണ് പാകിസ്താന്‍ ജമ്മു കശ്മീരിന്റെ ഭാഗമായിരുന്ന 60000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ചൈനക്ക് വിട്ടുനല്‍കുന്നത്. ഷക്സ്ഗാം വാലി എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. ഈ പ്രദേശം ഇപ്പോള്‍ ലഡാക്കിനൊപ്പമാണുള്ളത്.

English summary
China and Muslim countries silent, Pakistan alone protests Kashmir move
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X