Get Updates
Get notified of breaking news, exclusive insights, and must-see stories!

ലഡാക്കില്‍ രണ്ട് കൗണ്ടികള്‍ സ്ഥാപിച്ച് ചൈന; പ്രതിഷേധമറിയിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഹോട്ടാന്‍ പ്രിഫെക്ചറില്‍ രണ്ട് പുതിയ കൗണ്ടികള്‍ സ്ഥാപിക്കുന്നതില്‍ ചൈനയോട് കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഈ പ്രദേശങ്ങളുടെ ചില ഭാഗങ്ങള്‍ ഇന്ത്യന്‍ കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ ഉള്‍പ്പെടുന്നതാണ് എന്നാണ് ഇന്ത്യയുടെ നിലപാട്. ചൈനയുടെ നിയമവിരുദ്ധവും നിര്‍ബന്ധിതവുമായ അധിനിവേശത്തിന് നിയമസാധുത നല്‍കില്ലെന്നും ന്യൂഡല്‍ഹി വ്യക്തമാക്കി.

പുതിയ കൗണ്ടികള്‍ സൃഷ്ടിക്കുന്നത് ഈ പ്രദേശത്തെ പരമാധികാരത്തെ സംബന്ധിച്ച ഇന്ത്യയുടെ ദീര്‍ഘകാലമായുള്ള നിലപാടിനെ ബാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. നയതന്ത്ര മാര്‍ഗങ്ങളിലൂടെ ചൈനീസ് പക്ഷത്തോട് ഞങ്ങള്‍ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

China

വടക്ക് - പടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാങ് ഉയ്ഗുര്‍ സ്വയംഭരണ പ്രദേശത്തെ ഗവണ്‍മെന്റ് ഈ മേഖലയില്‍ രണ്ട് പുതിയ കൗണ്ടികള്‍ സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചതായി ചൈനീസ് സ്റ്റേറ്റ് മീഡിയ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ സെന്‍ട്രല്‍ കമ്മിറ്റിയും സ്റ്റേറ്റ് കൗണ്‍സിലും രണ്ട് പുതിയ കൗണ്ടികള്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്.

അതേസമയം ടിബറ്റിലെ യാര്‍ലുങ് സാങ്പോ നദിയില്‍ ചൈന ജലവൈദ്യുത പദ്ധതി നിര്‍മിക്കുന്നത് സര്‍ക്കാരിന് അറിയാമായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. 'നദീജലത്തില്‍ സ്ഥാപിതമായ ഉപയോക്തൃ അവകാശങ്ങളുള്ള താഴ്ന്ന നദിക്കര സംസ്ഥാനമെന്ന നിലയില്‍, വിദഗ്ധ തലത്തിലൂടെയും നയതന്ത്ര ചാനലുകളിലൂടെയും, അവരുടെ പ്രദേശത്തെ നദികളിലെ മെഗാ പ്രോജക്റ്റുകളെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകളും ആശങ്കകളും ചൈനയെ അറിയിച്ചിട്ടുണ്ട്,' ജയ്സ്വാള്‍ പറഞ്ഞു.

അപ്സ്ട്രീം പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ബ്രഹ്‌മപുത്രയുടെ താഴേത്തട്ടിലുള്ള സംസ്ഥാനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് കോട്ടം തട്ടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ചൈനയോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ആദ്യമായല്ല ബീജിംഗ് അതിന്റെ ഭൂപടത്തില്‍ ഇന്ത്യന്‍ പ്രദേശങ്ങള്‍ക്ക് അവകാശവാദം ഉന്നയിക്കുന്നത്. 2017ല്‍ അരുണാചല്‍ പ്രദേശിലെ ആറ് സ്ഥലങ്ങളുടെ 'സ്റ്റാന്‍ഡേര്‍ഡ്' പേരുകളുടെ പ്രാരംഭ പട്ടിക ചൈന പുറത്തിറക്കിയിരുന്നു.

2021-ല്‍, 15 സ്ഥലങ്ങള്‍ അടങ്ങുന്ന രണ്ടാമത്തെ ലിസ്റ്റും പുറത്തിറക്കിയിരുന്നു. 2023-ല്‍ 11 അധിക സ്ഥലങ്ങളുടെ പേരുകള്‍ ഉള്‍പ്പെടുത്തി മറ്റൊരു പട്ടികയും പുറത്തിറക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+