Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയെ ചൊടിപ്പിച്ച് വീണ്ടും ചൈന; ഇന്ത്യൻ അതിര്‍ത്തിയ്ക്കായി പ്രത്യേക ലെഫ്. ജനറൽ... ലക്ഷ്യം എന്ത്?

ദില്ലി: ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇരുരാജ്യങ്ങളില്‍ നിന്നും ഉള്ള ലെഫ്റ്റനന്റ് ജനറല്‍മാരുടെ നേതൃത്വത്തിലുള്ള സൈനികതല ചര്‍ച്ച അടുത്ത ദിവസം നടക്കാനിരിക്കുകയാണ്.

അതിനിടെയാണ് മറ്റൊരു വാര്‍ത്ത പുറത്ത് വരുന്നത്. ഇന്ത്യ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കരസേനയുടെ മേല്‍നോട്ടത്തിനായി പുതിയ ഒരു ജനറലിനെ നിയമിച്ചിരിക്കുകയാണ്.

എന്തുലക്ഷ്യം വച്ചാണ് ചൈനയുടെ ഈ നീക്കം എന്നത് ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

പുതിയ ജനറല്‍

പുതിയ ജനറല്‍

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി വെസ്റ്റേണ്‍ തീയേറ്റര്‍ കമാന്‍ഡ് ഗ്രൗണ്ട് ഫോഴ്‌സിന്റെ (കരസേനയുടെ) പുതിയ കമാന്‍ഡര്‍ ആയിട്ടാണ് നിയമനം. ലെഫ്റ്റനന്റ് ജനറല്‍ സു ക്വിലിങിനെ ആണ് ഇവിടെ നിയോഗിച്ചിട്ടുള്ളത്. ജൂണ്‍ 1 ന് ആണ് ഇത് സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടുള്ളത്. ജനറല്‍ സാവോ സോംങക്വിയുടെ കീഴില്‍ ആണ് നിയമനം.

രാഷ്ട്രീയ നീക്കം?

രാഷ്ട്രീയ നീക്കം?

അഞ്ച് തീയേറ്റര്‍ കമാന്‍ഡുകളാണ് ചൈനയ്ക്കുള്ളത്. അതില്‍ ഏറ്റവും വലുതാണ് ഇന്ത്യയുമായി അതിര്‍ത്തി പങ്കുവയ്ക്കുന്ന വെസ്റ്റേണ്‍ തീയേറ്റര്‍ കമാന്‍ഡ്. ഇതിന്റെ മേധാവിയായ ജനറല്‍ സാവോ സോംങക്വ് തന്നെ ആയിരുന്നു 2017 ലെ ദോക് ലാം സ്റ്റാന്‍ഡ് ഓഫിന്റെ സമയത്തും ജനറല്‍. നിലവില്‍ അദ്ദേഹം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19-ാം കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടും ഉണ്ട്.

സ്ഥലം മാറ്റം

സ്ഥലം മാറ്റം

ലെഫ്റ്റനന്റ് ജനറല്‍ സൂ ക്വിലിങ് നേരത്തേ ഈസ്റ്റേണ്‍ തീയേറ്റര്‍ കമാന്‍ഡിന്റെ കരസേനയുടെ മേധാവായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തെ വെസ്‌റ്റേണ്‍ തീയേറ്റര്‍ കമാന്‍ഡിലേക്ക് സ്ഥലം മാറ്റുക മാത്രമാണ് ചെയ്തിട്ടുള്ളത്. ലെഫ്റ്റനന്റ് ജനറല്‍മാരുടെ നേതൃത്വത്തിലാണ് അടുത്ത ദിവസം സൈനിക തല ചര്‍ച്ച നടക്കാന്‍ പോകുന്നത്. ആ അര്‍ത്ഥത്തിലും പുതിയ ലെഫ്റ്റനന്റ് ജനറലിന്റെ നിയമനം ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്.

Recommended Video

cmsvideo
    Face-off along LAC in Ladakh: Chinese build-up will be matched | Oneindia Malayalam
    സ്ഥിതി ഗുരുതരം

    സ്ഥിതി ഗുരുതരം

    ലഡാക്കിലെ സ്ഥിതി ഇത്തവണ ഏറെ ഗുതുരം ആണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ സാധാരണ ഉണ്ടാകുന്ന തര്‍ക്കം എന്ന നിലയ്ക്ക് ഇതിനെ വിലയിരുത്തരുത് എന്നാണ് വിദഗ്ധരുടെ നിരീക്ഷണം. കുറേയേറെ സ്ഥലം ഇത്തവണ ചൈന കൈയ്യേറിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+