കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുണാചല്‍ അതിര്‍ത്തിയില്‍ തിരക്കിട്ട നീക്കം: ഖനനവും നിര്‍മാണ പ്രവര്‍ത്തനങ്ങളും! ഇന്ത്യക്ക് ഭീഷണി!

Google Oneindia Malayalam News

ദില്ലി: ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ പുതിയ നീക്കങ്ങളുമായി ചൈന. അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ ചൈന ഖനനപ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ അരുണാചല്‍ പ്രദേശിന് സമീപത്ത് ചൈന വന്‍തോതില്‍ ഖനനം ആരംഭിക്കുന്നതായി ചില മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ പ്രദേശത്ത് 60 മില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള ധാതുക്കളുടെ നിക്ഷേപമുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹോങ്കോങ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈന ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന ഭൂപ്രദേശമാണ് അരുാചല്‍ പ്രദേശ്. അതേസമയം ചൈന അവകാശവാദമുന്നയിക്കുന്ന അരുണാചല്‍ പ്രദേശ് പിടിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് ഖനനം ആരംഭിക്കുന്നതെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. അരുണാചല്‍ പ്രദേശിന് സമീപത്ത് ഖനന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന ചൈന അടിസ്ഥാന വികസനത്തിന് ഊന്നല്‍ നല്‍കി ദക്ഷിണ ചൈനാ കടലില്‍ ആദിപത്യം സ്ഥാപിച്ചതുപോലെയുള്ള നീക്കങ്ങളാണോ നടത്തുക എന്നും സംശയിക്കേണ്ടതുണ്ട്.

boarder-

ഖനനം നടക്കുന്നത് ചൈനീസ് അതിര്‍ത്തിയിലാണെങ്കിലും ഡ‍ോക്ലാമിന് സമാനമായി ഇന്ത്യ എതിര്‍പ്പുമായി രംഗത്തെത്താനുള്ള സാധ്യതകള്‍ ഏറെയാണ്. ചൈനീസ് പീപ്പിള്‍സ് ആര്‍മിയുടെ ഡോക്ലാമിലെ അനധികൃത റോഡ് നിര്‍മാണമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ 70ലധികം ദിവസങ്ങള്‍ നീണ്ടുനിന്ന അതിര്‍ത്തി തര്‍ക്കത്തിലേക്ക് നയിച്ചത്.

English summary
China has started "large-scale mining operations" in a remote Tibetan county bordering Arunachal Pradesh. This part of an effort to increase its control along the border areas, a report said Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X