ബ്രഹ്മപുത്രയുടെ പോഷകനദിയുടെ ഒഴുക്ക് ചൈന തടഞ്ഞു... ഇന്ത്യയ്ക്ക് പ്രകോപനം; ചൈനയുടെ ലക്ഷ്യം എന്ത്?
ബീജിങ്: ഇന്ത്യയെ പ്രകോപിപ്പിച്ചുകൊണ്ട് ബ്രഹ്മപുത്ര നദിയുടെ പോഷക നദിയുടെ ഒഴുക്ക് തടസ്സപ്പെടുത്തി ചൈന രംഗത്ത്. ബ്രഹ്മപുത്രയുടെ പോഷക നദിയായ ചിയാബുക്കുവിന്റെ ഒഴിക്കാണ് ചൈന തടസ്സപ്പെടുത്തിയിരിക്കുന്നത്. ഇത് ഏത് രീതിയിലാണ് ഇന്ത്യ ബാധിക്കുക എന്നത് പൂര്‍ണമായി വ്യക്തമല്ല.
ചൈനയിലെ ഏറ്റവും ചെലവേറിയ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി അണക്കെട്ട് നിര്‍മിക്കുന്നതിനാണ് ഇപ്പോഴത്തെ നടപടി എന്നാണ് വിവരം. ചിയാബുക്കു നദിയില്‍ ഏതാണ്ട് അയ്യായിരം കോടി രൂപ ചെലവിട്ടാണ് ചൈന അണക്കെട്ട് നിര്‍മിക്കുന്നത്.

ഇന്ത്യയ്ക്കും ബംഗ്ലാദേശിനും നിര്‍ണായകമാണ് ബ്രഹ്മപുത്രയിലെ വെള്ളം. യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് ഇപ്പോള്‍ ചൈന ചിയാബുക്കു നദിയുടെ ഒഴുക്ക് പൂര്‍ണമായും തടസ്സപ്പെടുത്തിരിയ്ക്കുന്നത്. സിക്കിമിനോട് ചേര്‍ന്ന പ്രദേശത്താണ് അവരുടെ പുതിയ ജലവൈദ്യുത പദ്ധതി.
ലാല്‍ഹോ എന്നാണ് ഇ വമ്പന്‍ ജലവൈദ്യുത പദ്ധതിയുടെ പേര്. സിഗാസെ എന്ന പ്രദേശത്താണ് ഇത്. ചൈനയില്‍ നിന്ന് ബ്രഹ്മപുത്രാനദി അരുണാചല്‍ പ്രദേശിലേക്ക് പ്രവേശിക്കുന്നത് ഇവിടെ നിന്നാണ്.
ഇന്ത്യ പാകിസ്താനുമായുള്ള സിന്ധൂനദിജല കരാര്‍ പുന:പരിശോധിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനിടെയാണ് ചൈനയുടെ പ്രകോപനം. പാകിസ്താന് വെള്ളം നിഷേധിക്കുന്നതിന് ചൈനയുടെ മറുപടിയാണോ ഇത് എന്നും സംശയിക്കപ്പെടുന്നുണ്ട്.
വെള്ളം പൂര്‍ണമായും തടസ്സപ്പെടുത്തിക്കൊണ്ടുള്ള വൈദ്യുതി ഉത്പാദനമല്ല തങ്ങള്‍ ലക്ഷ്യമിടുന്നത് എന്നായിരുന്നു ചൈന ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല മുന്നോട്ട് പോകുന്നത്. ഇന്ത്യയും ചൈനയും തമ്മിലാണെങ്കില്‍ ഒരു നദീജല കരാറുകളും നിലവിലും ഇല്ല.












Click it and Unblock the Notifications