കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുണാചല്‍ അതിര്‍ത്തിയില്‍ പിടിമുറുക്കി ചൈന; ഇന്ത്യ അറിയാതെ(?) 1 കിമി ദൂരത്തില്‍ റോഡ്

Google Oneindia Malayalam News

ഇറ്റാനഗര്‍: അരുണാചല്‍ അതിര്‍ത്തിയില്‍ പിടിമുറുക്കി ചൈന. പ്രദേശത്ത് ഒരു കിലോമീറ്റര്‍ നീളത്തില്‍ ചൈന റോഡ് നിര്‍മ്മിച്ചതായാണ് റിപ്പോര്‍ട്ട്. ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് അതിക്രമിച്ച് കയറിയതായി നേരത്തേ ബിജെപി എംപി തപീര്‍ ഗാവു ആരോപിച്ചിരുന്നു. ഗാവുവിന്‍റെ ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന വാദങ്ങളാണ് പ്രതിരോധ വിദഗ്ദന്‍ അഭിജിത് അയ്യര്‍ മിത്രയും പങ്കുവെച്ചത്.ദേശീയ മാധ്യമമായ ദി പ്രിന്‍റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്‍റെ ഉപഗ്രഹ ചിത്രങ്ങളും പ്രിന്‍റ് പുറത്തുവിട്ടിട്ടുണ്ട്.

chinaindia-

അതിര്‍ത്തിയില്‍ കടന്ന് കയറി ചൈന പ്രദേശത്ത് പാലം നിര്‍മ്മിച്ചുവെന്നാണ് ഗാവു ആരോപിച്ചത്. എന്നാല്‍ ഇന്ത്യന്‍ സേന ഇത് നിഷേധിച്ചിരുന്നു. ചതുപ്പ് നിലമായതിനാല്‍ യാത്ര ചെയ്യാനുണ്ടാക്കിയ താത്കാലിക തടിപ്പാലമാണെന്നും അതിര്‍ത്തി പ്രദേശത്ത് തര്‍ക്കമുണ്ടെങ്കിലും ഇരു സേനകളും സമാധാനത്തോടെയാണ് തുടരുന്നതെന്നുമായിരുന്നു സേന വ്യക്തമാക്കിയത്.

എന്നാല്‍ ചഗ്ലാഗാമിൽ നിന്ന് 175 കിലോമീറ്റർ അകലെയുള്ള ബിഷിംഗിന്‍റെ വടക്കൻ പ്രദേശത്ത് ചൈനക്കാർ നുഴഞ്ഞുകയറിയെന്ന് മാത്രമല്ല, യഥാർത്ഥ നിയന്ത്രണ രേഖയുടെ ഇന്ത്യൻ ഭാഗത്തേക്ക് ഏകദേശം ഒരു കിലോമീറ്റർ ആഴത്തിൽ ഒരു റോഡും നിർമ്മിച്ചിട്ടുണ്ടെന്ന് പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയെ ലക്ഷ്യം വെച്ച് 10,000 ഭീകരര്‍!! വന്‍ നീക്കവുമായി പാകിസ്താന്‍, മുന്നറിയിപ്പ്ഇന്ത്യയെ ലക്ഷ്യം വെച്ച് 10,000 ഭീകരര്‍!! വന്‍ നീക്കവുമായി പാകിസ്താന്‍, മുന്നറിയിപ്പ്

അതിര്‍ത്തിയില്‍ വടക്ക്-തെക്ക് ഭാഗത്തേക്ക് തുടങ്ങുന്ന പ്രദേശത്താണ് താഴ്വരയ്ക്ക് സമാന്തരമായി ഒരു റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് ഇവിടങ്ങളില്‍ ശരിയായ റോഡുകളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത സാഹചര്യത്തിലാണ് സ്ഥലത്ത് പ്രത്യേക റോഡ് ഒരുക്കി ചൈന പിടിമുറുക്കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാവു ആരോപിച്ചത് പോലെ ബുള്‍ഡോസര്‍ ഉള്‍പ്പെടെയുള്ള ചൈനയുടെ ഉപകരണങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലേങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി ചൈന ചില ഉപകരണങ്ങള്‍ ഇവിടെ എത്തിച്ചതായും ഉപഗ്രഹ ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിര്‍ത്തിയില്‍ കടന്ന് കയറി 2017 മുതല്‍ ചൈന റോഡ് നിര്‍മ്മിച്ചിട്ടും ഇന്ത്യയുടെ ഭാഗത്ത് നിന്ന് യാതൊരു തരത്തിലുളള എതിര്‍പ്പുകളും ഇതുവരെ ഉണ്ടായില്ലെന്നത് ശ്രദ്ധേയമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലൊന്നായ അരുണാചൽ പ്രദേശ് ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈനയുടെ വാദം.

അല്‍ക്ക ലാംബ എംഎല്‍എ ആംആദ്മിയില്‍ നിന്ന് രാജിവെച്ചു; ഉടന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുംഅല്‍ക്ക ലാംബ എംഎല്‍എ ആംആദ്മിയില്‍ നിന്ന് രാജിവെച്ചു; ഉടന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും

English summary
China built new road in Arunachal border? report say so
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X