കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുണാചലില്‍ ഗ്രാമം നിര്‍മിച്ച് ചൈന, നാലര കിലോ മീറ്ററില്‍ 101 വീടുകള്‍, ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്!!

Google Oneindia Malayalam News

ദില്ലി: അരുണാചല്‍ പ്രദേശില്‍ പുതിയ ഗ്രാമം നിര്‍മിച്ച് ചൈന. കേന്ദ്ര സര്‍ക്കാര്‍ ചൈനീസ് അധിനിവേശം ഇല്ലെന്ന് ആവര്‍ത്തിക്കുന്നതിനിടെയാണ് ഈ സംഭവം. 101 വീടുകള്‍ അടങ്ങിയ ഗ്രാമമാണിത്. ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നവംബറില്‍ ഒന്നിന് ലഭിച്ച ചിത്രത്തില്‍ ചൈന ഈ ഗ്രാമത്തിന്റെ നിര്‍മാണം നടത്തുന്നുണ്ടെന്ന് വ്യക്തമാണ്. നാലര കിലോമീറ്ററോളം ദൂരത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. എന്‍ഡിടിവിയാണ് ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടത്. വിദഗ്ധര്‍ അടക്കം വിലയിരുത്തി ഇന്ത്യക്ക് ഈ ഗ്രാമങ്ങള്‍ വലിയ ഭീഷണിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

1

സാരി ചു നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന അപ്പര്‍ സുബാന്‍സിരി ജില്ലയിലാണ് ഈ ഗ്രാമം നിര്‍മിച്ചത്. ഇന്ത്യയും ചൈനയും തമ്മില്‍ കാലങ്ങളായി തര്‍ക്കത്തിലുള്ള സ്ഥലമാണിത്. ലഡാക്കിലെ പടിഞ്ഞാറന്‍ ഹിമാലയത്തില്‍ ഇന്ത്യയുടെയും ചൈനയുടെ സൈനികര്‍ പരസ്പരം പോരടിക്കുന്ന സമയത്ത് തന്നെയാണ് ഈ നിര്‍മാണം നടന്നിരിക്കുന്നത്. ചൈന ഇന്ത്യയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന നീക്കങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഗല്‍വാന്‍ താഴ്‌വരയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ചൈന എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് കൃത്യമായി പറഞ്ഞിരുന്നില്ല.

അതേസമയം ശൈത്യകാലത്തും ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങള്‍ ചൈന തുടരുന്നുണ്ട്. ഇതേ സ്ഥലത്ത് ഓഗസ്റ്റ് 2019ലെ ചിത്രങ്ങള്‍ എടുത്താല്‍ ഒരു നിര്‍മാണ പ്രവര്‍ത്തനവും നടക്കുന്നില്ലെന്ന് ബോധ്യപ്പെടും. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയത്. ചൈന നിര്‍മാണം നടത്തുന്നുണ്ടെന്ന് വിദേശ കാര്യ മന്ത്രാലയം സ്ഥിരീകരിക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പലയിടത്തും അവര്‍ നിര്‍മാണം നടത്തുന്നുണ്ടെന്നും മന്ത്രാലയം പറഞ്ഞു. അതിര്‍ത്തിയിലെ നിര്‍മാണത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. റോഡുകളും പാലങ്ങളും ജനവാസമേഖലയുമായി ബന്ധിപ്പിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

2020 നവംബറില്‍ ഈ ഉപഗ്രഹ ചിത്രം പുറത്തുവന്നപ്പോള്‍ അരുണാചല്‍ പ്രദേശില്‍ നിന്നുള്ള ബിജെപി എംപി തപിര്‍ ഗാവോ ചൈനീസ് കടന്നുകയറ്റത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിര്‍മാണം ഇപ്പോഴും നടക്കുന്നതായും നദീപാത പിന്തുടരുകയാണെങ്കില്‍ ചൈന അപ്പര്‍ സുബാന്‍സിരി ജില്ലയില്‍ 70 കിലോ മീറ്ററോളം പ്രവേശിച്ചതായും ചൂണ്ടിക്കാണിച്ചിരുന്നു. ചൈന ഗ്രാമം നിര്‍മിച്ചോ എന്ന ചോദ്യത്തിന് പ്രതികരിക്കാനും വിദേശ കാര്യ മന്ത്രാലയം തയ്യാറായിട്ടില്ല. സര്‍ക്കാരിന്റെ ഔദ്യോഗിക ഭൂപടമായി ഉപയോഗിക്കുന്ന സര്‍വയര്‍ ജനറലിന്റെ ആധികാരിക ഓണ്‍ലൈന്‍ മാപ്പില്‍ ചൈനീസ് ഗ്രാമം ഇന്ത്യന്‍ പ്രദേശത്തിനുള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്ന് വ്യക്തമാണ്.

Recommended Video

cmsvideo
Chinese scientists now say India is origin of coronavirus | Oneindia Malayalam

കയ്യകലത്ത് ഭാഗ്യം; 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

English summary
china built village in arunachal pradesh, india facing serious concern
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X