• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചൈന അവകാശവാദം ഉന്നയിച്ചത് 800 മീറ്റർ ഭൂമിക്ക്, അതിർത്തിയിലെ പിന്മാറ്റം നിരീക്ഷിച്ച് ഇന്ത്യൻ സൈന്യം

ദില്ലി: അതിര്‍ത്തിയിലെ സംഘര്‍ഷ മേഖലകളില്‍ നിന്നും ഇന്ത്യയും ചൈനയും പിന്മാറ്റത്തിന് ധാരണയായതോടെ താല്‍ക്കാലിക നിര്‍മ്മിതികള്‍ ചൈന പൊളിച്ച് നീക്കിയിട്ടുണ്ട്. മാത്രമല്ല ഗല്‍വാനില്‍ നിന്നും ചൈനീസ് സൈന്യം രണ്ട് കിലോമീറ്ററോളം പിറകോട്ട് പോയിട്ടുമുണ്ട്. ഗാല്‍വാന്‍ താഴ്വരയ്ക്ക് മുകളില്‍ നേരത്തെ മുതല്‍ ചൈന അവകാശവാദം ഉന്നയിക്കുന്നുണ്ട്.

പെട്രോള്‍ പോയിന്റ് 14 മുതലുളള 800 മീറ്റര്‍ ഇന്ത്യന്‍ പ്രദേശത്തിനാണ് ചൈന അവകാശം ഉന്നയിക്കുന്നത് എന്നാണ് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രശ്‌നപരിഹാരത്തിനായുളള ഇന്ത്യ-ചൈന ചര്‍ച്ചകളുടെ ചില മിനുട്ട്‌സില്‍ നിന്നാണ് ഈ വിവരം ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രിലില്‍ നടന്ന ബറ്റാലിയന്‍ തല ചര്‍ച്ചകള്‍ക്കിടെയാണ് ചൈന ആദ്യമായി ഈ അവകാശവാദം ഉന്നയിച്ചത്.

ഗല്‍വാന്‍-ശ്യോക് നദികളില്‍ ഇന്ത്യ പാലം നിര്‍മ്മാണം ആരംഭിച്ചതിന് പിന്നാലെയാണ് ഏപ്രിലിലെ ചര്‍ച്ച നടന്നത്. അതിര്‍ത്തിയില്‍ നിന്ന് സൈനിക പിന്മാറ്റത്തിന് ധാരണ ആയിട്ടുണ്ടെങ്കിലും ഇന്ത്യന്‍ സൈന്യം കരുതലോടെ ഇരിക്കുകയാണ്. രണ്ട് മാസങ്ങളോളം നീണ്ട സംഘര്‍ഷത്തിനൊടുവിലാണ് ഇരുരാജ്യങ്ങളും അതിര്‍ത്തിയില്‍ നിന്നും പിന്മാറാനുളള ധാരണയില്‍ എത്തിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനീസ് വിദേശകാര്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ചൈനീസ് പിന്മാറ്റത്തിന് വേഗത കൂടിയത്.

സ്റ്റെഫി ജനിക്കുമ്പോൾ ഞാൻ സിനിമയിൽ വന്ന ആളാണ്; WCC തലപ്പത്തിരിക്കുന്ന സംവിധായികയ്ക്ക് എതിരെ കുറിപ്പ്

cmsvideo
  Did 100 Chinese soldiers die in Ladakh clash? | Oneindia Malayalam

  ചൈനീസ് സൈന്യം ടെന്റുകളും മറ്റ് താല്‍ക്കാലിക നിര്‍മ്മാണങ്ങളും ഗല്‍വാന്‍ താഴ്വരയിലെ പട്രോളിംഗ് പോയിന്റ് 14ല്‍ നിന്നും നീക്കം ചെയ്യുന്നത് സൈന്യം നിരീക്ഷിക്കുന്നുണ്ട്. ചൈനീസ് സൈന്യത്തിന്റെ വാഹനങ്ങള്‍ തിരികെ പോകുന്നതായും വിവരങ്ങളുണ്ട്. എന്നാല്‍ ആഘോഷിക്കാനുളള സമയം ആയിട്ടില്ല എന്നാണ് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 1.5 കിലോമീറ്ററാണ് ചൈനീസ് സൈന്യം പിന്‍വാങ്ങിയിരിക്കുന്നത്. ഇന്ത്യന്‍ സൈന്യവും കുറച്ച് പിന്‍വാങ്ങി. എന്നാല്‍ അവര്‍ക്ക് തിരികെ വരാമെന്നും കാര്യങ്ങള്‍ സൈന്യം നിരീക്ഷിക്കുകയാണ് എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

  'കരച്ചില്‍ കേട്ടാല്‍ തോന്നും നിന്റെയൊക്കെ വീട്ടിൽ നിന്നെന്തോ എടുത്തെന്ന്', കമന്റിട്ട് സ്വപ്ന സുരേഷ്!

  സ്വപ്നയുടെ ഫ്ളാറ്റിൽ ഐടി സെക്രട്ടറി നിത്യസന്ദർശകനെന്ന് ആരോപണം! രാത്രി വൈകുവോളം മദ്യപാനം!

  ഗോവയിൽ കൊവിഡ് ബാധിച്ച് മുൻ ആരോഗ്യമന്ത്രി മരണപ്പെട്ടു! മരിച്ചത് 68കാരനായ സുരേഷ് അമോൻകർ

  ദമ്പതികളുടെ മൃതദേഹം വിട്ടുകിട്ടാന്‍ എടുത്തത് 6 ദിവസം! ആരോപണവുമായി ഉമ്മൻ ചാണ്ടി

  English summary
  China claimed for 800 metres into the Indian side, reports
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X