കൈ കഴുകി ചൈന, കാണാതായ 5 ഇന്ത്യൻ യുവാക്കളെ കുറിച്ച് ഒരു വിവരവും കൈമാറാനില്ലെന്ന് മറുപടി!
ദില്ലി: അരുണാചല്‍ പ്രദേശില്‍ നിന്നുളള ആറ് ഇന്ത്യന്‍ യുവാക്കളെ കാണാതായ സംഭവത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ചോദ്യത്തിന് മറുപടി നല്കി ചൈന. കാണാതായവരെ കുറിച്ച് ചൈനയ്ക്ക് ഒരു വിവരവും ഇല്ലെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ആയ ഷാവോ ലിജിയന്‍ നല്‍കിയിരിക്കുന്ന മറുപടി. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ സൈന്യം കാണാതായവരെ കുറിച്ച് അന്വേഷിച്ച് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്ക് ഹോട്ട് ലൈന്‍ സന്ദേശം അയച്ചത്.
അരുണാചല്‍ പ്രദേശിനെ കുറിച്ച് അറിയില്ലെന്നും ആ മേഖല ചൈനയുടെ ദക്ഷിണ ടിബറ്റിന്റെ ഭാഗമായ പ്രദേശം ആണെന്നും ചൈനീസ് വിദേശകാര്യ വക്താവ് പ്രതികരിച്ചതായി ഗ്ലോബല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്ത് നിന്ന് കാണാതായ 5 ഇന്ത്യക്കാരെ കുറിച്ച് ഇന്ത്യന്‍ സൈന്യം അന്വേഷിച്ചിരുന്നുവെന്നും എന്നാല്‍ അവരെക്കുറിച്ച് തങ്ങള്‍ക്ക് ഒരു വിവരവും കൈമാറാനില്ലെന്നുമാണ് ചൈനയുടെ പ്രതികരണം.

Recommended Video
ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശമായ ഉപ്പര് സുബന്‍സിരി ജില്ലയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വഴികാട്ടികളായും പോര്‍ട്ടര്‍മാരായും ജോലി ചെയ്തിരുന്ന യുവാക്കളെ ആണ് കാണാതായിരിക്കുന്നത്. ഇവരെ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കടത്തിക്കൊണ്ട് പോയതാണ് എന്നാണ് കുടുംബം ആരോപിക്കുന്നത്. പ്രദേശത്ത് വേട്ടയ്ക്ക് പോയപ്പോഴാണ് 5 യുവാക്കളെ കാണാതായത്. താനു ബകര്‍, ഗാരു ദിരി, ടോംഗു എബിയ. ടോച്ച സിംഗ്കാം, പ്രസാദ് എന്നിവരാണ് കാണാതായ 5 പേര്.
ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളാണ് ബാക്കി 5 പേരെയും സൈന്യം പട്രോളിംഗ് നടത്തുന്ന പ്രദേശമായ സെറാ-7 ഏരിയയില്‍ നിന്നും കടത്തിക്കൊണ്ട് പോയതായി വെളിപ്പെടുത്തിയത്. വെള്ളിയാഴ്ചയോടെ പ്രകാശ് റിംഗ്ലിംഗ് എന്നയാളാണ് തന്റെ സഹോദരനായ പ്രസാദിനെ ചൈനീസ് ലിബറേഷന്‍ ആര്‍മ്മി കടത്തിക്കൊണ്ട് പോയതായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പസിഘട്ടില്‍ നിന്നുളള കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ മന്ത്രിയുമായ നിനോംഗ് ഇറിംഗും ബിജെപി എംപിയായ താപിര്‍ ഗാവോയും ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. ചൈനീസ് ലിബറേഷന്‍ ആര്‍മ്മിക്ക് ഇന്ത്യ തക്കതായ മറുപടി നല്‍കണമെന്ന് നിനോംഗ് ഇറിംഗ് എംഎല്‍എ ആവശ്യപ്പെട്ടു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications