കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂട്ടാന്‍ അതിര്‍ത്തിയില്‍ ഗ്രാമം നിര്‍മിച്ച് ചൈന, 9 കിലോ മീറ്റര്‍ നീളത്തില്‍ റോഡുകളും ഒപ്പം വീടുകളും

Google Oneindia Malayalam News

ദില്ലി: ഭൂട്ടാനിലെ അതിര്‍ത്തിയില്‍ ഗ്രാമം നിര്‍മിച്ചതിന് പിന്നാലെ ചൈനയുടെ പ്രകോപനമായ നീക്കങ്ങള്‍. ഇവിടെ വീടുകളും സുഖവാസ കേന്ദ്രങ്ങളും റോഡുകളും വരെ ചൈന നിര്‍മിച്ചിരിക്കുകയാണ്. ചൈനയുടെ പുതിയ യുദ്ധ തന്ത്രമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. സൈനിക സാന്നിധ്യവും ശക്തമായി വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം ഒമ്പത് കിലോ മീറ്റര്‍ നീളത്തിലാണ് ഭൂട്ടാന്റെ പ്രദേശത്തേക്ക് ചൈന റോഡ് നിര്‍മിച്ചിരിക്കുന്നത്. 2017ല്‍ ചൈനയുടെയും ഇന്ത്യയുടെയും സൈനികര്‍ തമ്മില്‍ സംഘര്‍ഷം നടന്ന ദോക്ലാമില്‍ നിന്ന്് ഒമ്പത് കിലോമീറ്റര്‍ അകലെയാണ് പാങ് എന്ന പുതിയ ഗ്രാമം ഉള്ളത്.

1

ചൈന സ്ഥാപിച്ച ഗ്രാമങ്ങള്‍ കന്റോണ്‍മെന്റുകള്‍ വലിപ്പം കൂട്ടിയതാണെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു. എന്നാല്‍ ഇവിടെ ആള്‍ത്താമസമില്ല. ചൈനയുടെ പശ്ചിമ അതിര്‍ത്തിയില്‍ സൈനിക വിന്യാസം വര്‍ധിപ്പിക്കാനുള്ള നീക്കമാണിതെന്നാണ് കരുതുന്നത്. ഭൂട്ടാന്‍ അതിര്‍ത്തിയില്‍ നിന്ന് ഇവിടേക്ക് കഷ്ടിച്ച് രണ്ട് കിലോ മീറ്റര്‍ മാത്രമാണുള്ളത്. ചൈനീസ് സൈനികരെ ഇന്ത്യ തടഞ്ഞ സോംപെല്‍റി മലയിലേക്കുള്ള സമാന്തര പാതയാണ് ചൈന പുതുതായി നിര്‍മിച്ചതെന്നാണ് കരുതുന്നത്. നേരത്തെ സിക്കിമിനും ദോക്ലാമിനും ഇടയിലെ കരസേനാ പോസ്റ്റിന് സമീപത്ത് കൂടി റോഡ് നിര്‍മിക്കാനുള്ള ചൈനയുടെ നീക്കം ഇന്ത്യ തടഞ്ഞിരുന്നു.

2

ഈ ഗ്രാമങ്ങളെ സൈനിക പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള ഇരട്ട തന്ത്രമാണ് ചൈനയ്ക്ക് മുന്നിലുള്ളത്. ആയുധ ശേഖരവും ഇവിടെയുണ്ടാവും. അതേസമയം ചൈനീസ് പൗരന്‍മാരെ താമസിപ്പിക്കാനാണ് ഇത് ഒരുക്കിയത്. പക്ഷേ ഇതുവരെ ഇവിടെ സാധാരണ പൗരന്മാരെ ഇതുവരെ പ്രവേശിപ്പിച്ചിട്ടില്ല. ടോര്‍സ് നദീതീരത്ത് കൂടിയാണ് ചൈന പുതിയ വഴിയൊരുക്കുന്നത്. ഇപ്പോള്‍ സ്ഥിര താമസക്കാര്‍ ഈ ഗ്രാമത്തിലുുണ്ട്. എന്നാല്‍ ഇവര്‍ എത്ര കാലം തുടരുമെന്ന് വ്യക്തമല്ല. ഒക്ടോബര്‍ 29ന് നിര്‍മാണ സാമഗ്രികള്‍ എത്തിച്ച് ചൈന റോഡ് നിര്‍മാണവും ആരംഭിച്ചിരുന്നു.

ഗ്രാത്തിനടുത്തായി റോഡും ആയുധ ശേഖര സൗകര്യങ്ങളും വരുന്നത് ചൈനീസ് സൈന്യത്തിന് തന്ത്രപരമായ മുന്‍തൂക്കം നല്‍കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഭൂട്ടാന്‍ ഈ റിപ്പോര്‍ട്ടുകളെ തള്ളിയിരിക്കുകയാണ്. ഭൂട്ടാനീസ് മേഖലയില്‍ ചൈനയുടെ ഗ്രാമമൊന്നും ഇല്ലെന്നും ഇവര്‍ പറയുന്നു. ദോക്ലാമിലെ പ്രശ്‌നങ്ങള്‍ക്ക് ശേഷം ചൈനയുടെ ആദ്യത്തെ നിര്‍മാണമല്ല ഇത്. ചുമ്പി താഴ്‌വരയിലും സിക്കിം, ഭൂട്ടാന്‍ അതിര്‍ത്തികളിലും നിര്‍മാണം നടക്കുന്നുണ്ട്. നേരത്തെ ചൈനീസ് സൈനികര്‍ക്ക് ബംഗാളിലെ സിലിഗുരി വരെ നിരീക്ഷിക്കാനും ബംഗാളിനെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ചിക്കന്‍സ് നെക്ക് എന്നറിയപ്പെടുന്ന ഇടുങ്ങിയ ഇന്ത്യന്‍ പ്രദേശം നിയന്ത്രിക്കാനും പുതിയ പാത വഴിയൊരുക്കുമെന്നത് കൊണ്ടായിരുന്നു ഇന്ത്യ നേരത്ത ചൈനീസ് നിര്‍മാണത്തെ തടഞ്ഞത്.

English summary
china construct new road and village near bhutan border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X