കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയുമായി ഇറാന്‍ അകലുന്നു.. എണ്ണ ഇറക്കുമതി കുറച്ചു, ഏഷ്യയില്‍ പുതിയ സുഹൃത്ത് ഇന്ത്യ!!

Google Oneindia Malayalam News

ദില്ലി: ഇറാന്‍ ചൈനയുമായി കൂടുതല്‍ അകലുകയാണെന്ന് റിപ്പോര്‍ട്ട്. അമേരിക്കയുടെ ഭീഷണിയെ തുടര്‍ന്ന് ചൈന ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചിരിക്കുകയാണ്. നിത്യേന 208 ബാരല്‍ എന്ന നിരക്കിലേക്ക് താഴ്ന്നിരിക്കുകയാണ് ഇറക്കുമതി. ഇത് 254 ബാരലായിരുന്നു മുമ്പ്. ടിയാന്‍ജിനില്‍ ഇറാനില്‍ നിന്നുള്ള എണ്ണയുടെ അളവ് കുറച്ചതായി ചൈന വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ നിന്ന് ഇറക്കുമതികളെ തിരിച്ചയച്ചിട്ടുണ്ട് ചൈന.

1

അതേസമയം പകരം സൗദി പോലുള്ള രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ചൈനയുടെ തീരുമാനം. യുഎസ്സിന്റെ സമ്മര്‍ദം വ്യാപാര മേഖലയില്‍ ചൈനയെ ബാധിക്കുമെന്ന ഭയവും ഈ നീക്കത്തിന് പിന്നിലുണ്ട്. 30 ശതമാനം ഇറക്കുമതിയാണ് തല്‍ക്കാലം കുറച്ചിരിക്കുകയാണ്. ഇതോടെ ഏറ്റവുമധികം എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ റഷ്യയെ മറികടന്നിരിക്കുകയാണ് സൗദി അറേബ്യ. ചൈനയുമായി അകന്നതോടെ പുതിയ സുഹൃദ് രാജ്യത്തെയും ഇറാന്‍ കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യയുമായിട്ടാണ് ഇറാന്‍ പുതിയ വ്യാപാര ബന്ധങ്ങള്‍ ആഗ്രഹിക്കുന്നത്. ഇറാനില്‍ നിന്നുള്ള ഇന്ധനത്തിന്റെ അളവ് ഇന്ത്യ നേരത്തെ തന്നെ കുറച്ചിരുന്നു. അതിന് പുറമേ ചബഹാറില്‍ നിക്ഷേപിക്കാനുള്ള തുകയും കുറച്ചിരുന്നു. ഇതെല്ലാം യുഎസ്സിന്റെ സമ്മര്‍ദത്തിന് വഴങ്ങിയായിരുന്നു. എന്നാല്‍ ഇന്ത്യയുമായി കൂടുതല്‍ അടുക്കാന്‍ തന്നെയാണ് ഇറാന്‍ ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നിരവധി ഓഫറുകളും ഇറാന്‍ നല്‍കുന്നുണ്ട്.

ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകളുടെ കാലാവധി ഒരു വര്‍ഷമായി നീട്ടി നല്‍കാനുള്ള തീരുമാനവും ഇറാന്‍ എടുത്തിട്ടുണ്ട്. ഇതിന് പുറമേ രാജ്യത്ത് തങ്ങാനുള്ള കാലാവധി 30 ദിവസത്തില്‍ നിന്ന് 90 ദിവസമായും വര്‍ധിപ്പിച്ചിട്ടുണ്ട്. ഉഭയകക്ഷി സഹായം വര്‍ധിപ്പിക്കാനും സഹകരണം ശക്തമാക്കാനുമാണ് ഇതിന്റെ ലക്ഷ്യം. അതേസമയം വിദേശകാര്യ മന്ത്രാലയം നിരന്തരം ഇറാനുമായി ഇടപെടുന്നതും ഏഷ്യയില്‍ ഇറാന്റെ ഉറ്റ സുഹൃത്തായി ഇന്ത്യ മാറുന്നുവെന്നാണ് സൂചിപ്പിക്കുന്നത്.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയിലേക്ക്, ബിജെപി ഹിന്ദു വോട്ടുബാങ്കില്‍ കളി തുടങ്ങിമഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയിലേക്ക്, ബിജെപി ഹിന്ദു വോട്ടുബാങ്കില്‍ കളി തുടങ്ങി

English summary
china cuts iran oil imports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X