കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് ഇന്ത്യ പിന്മാറണം, അല്ലാതെ സൈനിക പിന്മാറ്റത്തിൽ ചർച്ചയില്ലെന്ന് ചൈന

Google Oneindia Malayalam News

ദില്ലി: അതിര്‍ത്തിയിലെ സമ്പൂര്‍ണ്ണ സൈനിക പിന്മാറ്റത്തിന് മുന്നോടിയായി പാംഗോംഗ് സോ തടാകത്തിന്റെ ദക്ഷിണ ഭാഗത്തുളള തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിന്നും ഇന്ത്യ പിന്മാറണമെന്നാവശ്യപ്പെട്ട് ചൈന. കിഴക്കന്‍ ലഡാക്കില്‍ അനധികൃതമായി കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ കയ്യേറിയ പ്രദേശങ്ങളില്‍ നിന്നും പിന്മാറാന്‍ മടി കാണിക്കുന്നതിനിടെയാണ് ചൈന ഇന്ത്യയോട് പിന്മാറ്റത്തിന് ആവശ്യപ്പെട്ടിരിക്കുന്നത്.

 'കുറച്ച് ദിവസങ്ങളായി താന്‍ പലതും കേള്‍ക്കുന്നു'; പ്രതികരണവുമായി ബിഗ് ബോസ്സ് താരം രജിത് കുമാര്‍ 'കുറച്ച് ദിവസങ്ങളായി താന്‍ പലതും കേള്‍ക്കുന്നു'; പ്രതികരണവുമായി ബിഗ് ബോസ്സ് താരം രജിത് കുമാര്‍

തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിന്നും ഇന്ത്യ പിന്മാറാതെ നിയന്ത്രണ രേഖയില്‍ നിന്നുളള സമ്പൂര്‍ണ സൈനിക പിന്മാറ്റം സംബന്ധിച്ച് ചര്‍ച്ചയ്ക്കില്ലെന്നാണ് ഇരുരാജ്യങ്ങളുടേയും കോര്‍പ്‌സ് കമാന്‍ഡര്‍തല ചര്‍ച്ചയില്‍ ചൈന നിലപാട് വ്യക്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ദക്ഷിണ പാംഗോഗില്‍ ഇന്ത്യയ്ക്ക് ശക്തമായ സ്വാധീനമുളള ഇടമാണ്. കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയില്‍ നിന്നുളള സൈനിക പിന്മാറ്റത്തിനുളള റോഡ് മാപ്പ് ആദ്യം തയ്യാറാക്കണം എന്നാണ് ഇന്ത്യ നിലപാട് അറിയിച്ചിരിക്കുന്നത്.

india

നിയന്ത്രണ രേഖയ്ക്ക് സമീപത്താകമാനം വന്‍ സന്നാഹങ്ങളുളള സാഹചര്യത്തില്‍ ഒന്നോ രണ്ടോ ഇടങ്ങളെ കുറിച്ച് മാത്രമായി ചര്‍ച്ച ചുരുക്കുന്നത് എന്തിനാണ് എന്ന് മുതിര്‍ന്ന ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ ചോദിച്ചതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൈനിക പിന്മാറ്റം സംബന്ധിച്ച ചര്‍ച്ചയില്‍ ഡെസ്പാംഗ് അടക്കമുളള എല്ലാ മേഖലകളും ചര്‍ച്ച ചെയ്യണം എന്നാണ് ഇന്ത്യയുടെ നിലപാട്.

കാര്‍ഷിക ബില്ലിനെതിരെ ഭാരത് ബന്ദ്; കര്‍ഷകര്‍ തെരുവില്‍;10 ലധികം സംസ്ഥാനങ്ങളില്‍ ബഹുജന പ്രക്ഷോഭംകാര്‍ഷിക ബില്ലിനെതിരെ ഭാരത് ബന്ദ്; കര്‍ഷകര്‍ തെരുവില്‍;10 ലധികം സംസ്ഥാനങ്ങളില്‍ ബഹുജന പ്രക്ഷോഭം

Recommended Video

cmsvideo
Amid Tensions On Border, Indian Navy Tracks Chinese Research Vessel In Indian Ocean

പാംഗോംഗ് സോ തടാകത്തിന്റെ ദക്ഷിണ ഭാഗത്തുളള തന്ത്രപ്രധാന കേന്ദ്രങ്ങളായ രെചിന്‍ല, റിസാംഗ് ല, മുഖ്പാരി അടക്കമുളളവ ഇന്ത്യന്‍ നിയന്ത്രണത്തിലാണുളളത്. ഇതോടെ ചൈനീസ് നിയന്ത്രണത്തിലുളള സ്പാംഗുര്‍ വിടവിലും ഇന്ത്യയ്ക്ക് ആധിപത്യം നേടാനായിട്ടുണ്ട്. ഇതുവരെ ആറ് തവണയാണ് സൈനിക കമാന്‍ഡര്‍ തലത്തില്‍ ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തിയിട്ടുളളത്. എന്നാല്‍ പ്രശ്‌നപരിഹാരത്തിന് സാധിച്ചിട്ടില്ല. ആറാം വട്ട ചര്‍ച്ചയ്ക്ക് ശേഷം ഇന്ത്യയും ചൈനയും സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. ഏഴാംവട്ട ചര്‍ച്ചകള്‍ ഉടനുണ്ടായേക്കും. അതിര്‍ത്തിയില്‍ നേരത്തെ ഉണ്ടായിരുന്ന സ്ഥിതി മാറ്റാതിരിക്കുക എന്നത് പ്രധാനമാണെന്നാണ് ഇന്ത്യ ചര്‍ച്ചകളില്‍ ആവര്‍ത്തിക്കുന്നത്.

ദിലീപ് പരാതി നല്‍കി, ആഷിഖ് അബുവും പാര്‍വ്വതിയുമടക്കമുളളവര്‍ക്ക് കോടതിയുടെ നോട്ടീസ്ദിലീപ് പരാതി നല്‍കി, ആഷിഖ് അബുവും പാര്‍വ്വതിയുമടക്കമുളളവര്‍ക്ക് കോടതിയുടെ നോട്ടീസ്

റിപബ്ലിക് ടിവി മാധ്യമപ്രവർത്തകരെ പൊതിരെ തല്ലി മറ്റ് മാധ്യമ പ്രവർത്തകർ, വീഡിയോ വൈറൽറിപബ്ലിക് ടിവി മാധ്യമപ്രവർത്തകരെ പൊതിരെ തല്ലി മറ്റ് മാധ്യമ പ്രവർത്തകർ, വീഡിയോ വൈറൽ

English summary
China demands India to vacate from strategic heights before having talk on de-escalation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X