കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിന്നോട്ട് പോകാതെ ചൈന; അതിർത്തിയിൽ പീരങ്കി പടയേയും കൂടുതൽ സൈന്യത്തേയും വിന്യസിച്ചു

  • By Desk
Google Oneindia Malayalam News

ദില്ലി; ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നത് സംബന്ധിച്ചുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെ അതിർത്തിയിൽ ചൈന കൂടുതൽ ആയുധങ്ങളും സൈന്യത്തേയും വിന്യസിച്ചെന്ന് റിപ്പോർട്ട്. ഗാൽവൻ താഴ്വരയ്ക്ക് എതിർവശത്താണ് പീരങ്കികൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ചൈന തയ്യാറാക്കിയിരിക്കുന്നത്. സാറ്റലൈറ്റ് ചിത്രങ്ങൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ കണ്ടെത്താനായതെന്ന് ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

Recommended Video

cmsvideo
Face-off along LAC in Ladakh: Chinese build-up will be matched | Oneindia Malayalam
india-china-military-1

16 ടാങ്കുകൾ ,ഫ്ലാറ്റ്‌ബെഡ് ട്രക്കുകൾ, എക്‌സ്‌കാവേറ്റർ മെഷീനുകൾ, ഡമ്പർ ട്രക്കുകൾ എന്നിവയാണ് വിന്യസിച്ചിരിക്കുന്നത്. മേഖലയിൽ സ്ഥിരമായി പ്രതിരോധം തീർക്കാനുള്ള ചൈനയുടെ നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. ബങ്കറുകൾ, മെഷീൻ ഗണ്ണുകൾ എന്നിവയും തയ്യാറാക്കി വെച്ചതായാണ് കണ്ടെത്തൽ. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഏത് നിമിഷവും ഒരു ആക്രമണം ചൈന പ്രതീക്ഷിക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് ഈ പ്രതിരോധ നടപടികൾ എന്നുമാണ് കണക്കാക്കപ്പെടുന്നത്. അതേസമയം ചൈനീസ് ആക്രമണങ്ങളെ പ്രതിരോധിക്കുന്ന സർവ്വ സജ്ജീകരണം ഇന്ത്യയും ഒരുക്കിയിട്ടുണ്ട്. അതിർത്തിയിൽ ചൈന കൂടുതൽ സൈനികരെ വിന്യസിച്ചതിന് പിന്നാലെ ഇന്ത്യയും മേഖലയിലെ തങ്ങളുടെ സൈനിക ശേഷി വർധിപ്പിച്ചിരുന്നു.

അതിനിടെ ഇന്ത്യയും ചൈനയും തമ്മിലുളള തർക്കത്തിൽ മധ്യസ്ഥത വഹിക്കാനുള്ള തന്റെ വാഗ്ദാനം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. തർക്കത്തെ കുറിച്ച് നരേന്ദ്രമോദിയുമായി സംസാരിച്ചുവെന്നും ഇരുരാജ്യങ്ങളിലും തമ്മിലുള്ള പ്രശ്നത്തിൽ നരേന്ദ്ര മോദി അസ്വസ്ഥനാണെന്നും ട്രംപ് പറഞ്ഞു. അതേസമയം ട്രംപിന്റെ വാദം തള്ളി ഇന്ത്യ രംഗത്തെത്തി. പ്രധാനമന്ത്രി ചൈന വിഷയം ട്രംപുമായി സംസാരിച്ചിട്ടില്ലെന്നും ഏപ്രിൽ നാലിനാണ് അവസാനം ട്രംപിനെ ബന്ധപ്പെട്ടതെന്നും ഇന്ത്യ വ്യക്തമാക്കി. അന്ന് കൊവിഡ് സംബന്ധിച്ച ചർച്ചകളാണ് നടന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മെയ് 5 നാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ലഡാക്കിലെ പാൻഗോങ്ങ് സോ തടാകത്തിന് സീമപം ഇരു രാജ്യങ്ങളിലേയും സൈനികർ തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു. മേഖലയിലെ ഇന്ത്യൻ സൈന്യത്തിന്റെ പട്രോളിങ്ങ് ചൈന തടസപ്പെടുത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.

കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി; പത്തനംതിട്ട സ്വദേശി കോട്ടയത്ത് മരിച്ചു; മരണസംഖ്യ 8 ആയികേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി; പത്തനംതിട്ട സ്വദേശി കോട്ടയത്ത് മരിച്ചു; മരണസംഖ്യ 8 ആയി

English summary
china deploys armour, artillery on the side of their border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X