നിരനിരയായി 4 യുദ്ധ വിമാനങ്ങള്‍; അതിര്‍ത്തിയില്‍ വന്‍ സന്നാഹങ്ങളുമായി ചൈന, ചിത്രങ്ങള്‍ പുറത്ത്
ദില്ലി: കോവിഡ് പ്രതിസന്ധി ശക്തമായി തുടര്‍ന്നു കൊണ്ടിരിക്കുന്നതിനിടയിലാണി ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം വീണ്ടും രൂക്ഷമായിരിക്കുന്നത്. ലഡാക്കിനെ കേന്ദ്രീകരീച്ചുള്ള സൈനിക പ്രശ്നം രൂക്ഷമായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.
Recommended Video
ലഡാക്കിന് പുറമെ സിക്കിമിലും ഇന്ത്യ-ചൈന സൈനികര്‍ നേര്‍ക്കുനേര്‍ വരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നത്. അതിനിടെയാണ് ലഡാക്ക് എയര്‍ബേസില്‍ ചൈന ചില നിര്‍ണ്ണായക നീക്കങ്ങള്‍ നടത്തുന്നതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.

വ്യോമതാവളം വികസിപ്പിക്കുന്നു
ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷ സാഹചര്യം രൂക്ഷമായി നിലനില്‍ക്കുന്നതിനിടെയാണ് ചൈന വ്യോമതാവളം വികസിപ്പിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. പ്യാംഗോങ് തടാകത്തില്‍ നിന്നും 200 കിലോമീറ്റര്‍ അമാത്രം അകലേയുള്ള വ്യോമതാവളത്തില്‍ ചൈന വന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.

സൈനികര്‍ നേര്‍ക്കുനേര്‍
ഇന്ത്യ-ചൈനീസ് സൈനികര്‍ തമ്മില്‍ നേര്‍ക്കുനേര്‍ വന്ന പ്രദേശത്തിന് സമീപമാണ് ഈ വ്യോമതാവളം സ്ഥിതിചെയ്യുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് പൗരന്മാരെ ചൈന നേരത്തെ തിരിച്ചു വിളിച്ചിരുന്നു. ഈ നടപടിയും ഇപ്പോള്‍ അതിര്‍ത്തിയില്‍ നടത്തുന്ന നീക്കങ്ങളും സംശയത്തോടെയാണ് ഇന്ത്യ വീക്ഷിച്ചു കൊണ്ടിരിക്കുന്നത്.
|
സാറ്റലൈറ്റ് ചിത്രങ്ങള്‍
ടിബറ്റിലെ എന്‍ഗരി ഗുന്‍സ സൈനിക വിമാനത്താവളത്തില്‍ വന്‍തോതിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ചൈന നടത്തുന്നതെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങളെ അടിസ്ഥാനമാക്കി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്റലിജന്‍സ് വിദഗ്ദ്ധരായ ഡിട്രെസ്ഫയില്‍ നിന്നാണ് രണ്ടു സാറ്റലൈറ്റ് ചിത്രങ്ങള്‍ ലഭിച്ചിരിക്കുന്നത്.

ഏപ്രില്‍ ആറിനും മെയ് 21 നും
ഏപ്രില്‍ ആറിനും മെയ് 21 നും എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സമീപകാലത്ത് ഇവിടെ നടക്കുന്ന വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഹെലികോപ്റ്ററുകള്‍ക്ക് പുറമെ യുദ്ധ വിമാനങ്ങളും ഇറക്കുന്നതിനായുള്ള രാണ്ടാം ടാക്സി ട്രാക്കും ചൈന ഇവിടെ നിര്‍മ്മിച്ചു വരികയാണ്.

നിരനിരയായി
ചൈനീസ് വ്യോമസേനയുടെ നാല് യുദ്ധവിമാനങ്ങളും നിരനിരയായി കിടക്കുന്നത് കാണാന്‍ കഴിയുന്ന വിമാനത്താവളത്തിലെ പ്രധാന റണ്‍വേയിയുടെ കൂടുതല്‍ അടുത്തു നിന്നുള്ള ഒരു ചിത്രവും പുറത്തു വന്നിട്ടുണ്ട്. ജെ-11 അല്ലെങ്കില്‍ ജെ-16 വിമാനങ്ങളാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ സംശയിക്കുന്നത്. റഷ്യന്‍ നിര്‍മ്മിത സുഖോയ്27 വിമാനങ്ങളുടെ വകഭേദമാണ് ജെ-11, ജെ-16 വിമാനങ്ങള്‍.

2019 ഡിസംബറില്‍
2019 ഡിസംബറിലാണ് ചൈനയുടെ യുദ്ധവിമാന വിന്യാസം ആദ്യമായി ഇവിടെ കണ്ടെത്തിയതെന്നാണ് വിവരം. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളില്‍ ഒന്നില്‍ സ്ഥിതി ചെയ്യുന്ന വിമാനത്താവളമാണ് ഇത്. സൈനിക, സിവിൽ ആവശ്യങ്ങൾക്ക് ഒരുപോലെ ഉപയോഗിക്കാവുന്നതാണിത്. ഇന്ത്യയുമായുള്ള നിയന്ത്രണരേഖയ്ക്ക് വളരെ അടുത്താണ് നഗരി ഗുന്‍സ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications