കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരനിരയായി 4 യുദ്ധ വിമാനങ്ങള്‍; അതിര്‍ത്തിയില്‍ വന്‍ സന്നാഹങ്ങളുമായി ചൈന, ചിത്രങ്ങള്‍ പുറത്ത്

Google Oneindia Malayalam News

ദില്ലി: കോവിഡ് പ്രതിസന്ധി ശക്തമായി തുടര്‍ന്നു കൊണ്ടിരിക്കുന്നതിനിടയിലാണി ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം വീണ്ടും രൂക്ഷമായിരിക്കുന്നത്. ലഡാക്കിനെ കേന്ദ്രീകരീച്ചുള്ള സൈനിക പ്രശ്നം രൂക്ഷമായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.

Recommended Video

cmsvideo
China Expands Airbase Near Ladakh, Fighter Jets On Tarmac | Oneindia Malayalam

ലഡാക്കിന് പുറമെ സിക്കിമിലും ഇന്ത്യ-ചൈന സൈനികര്‍ നേര്‍ക്കുനേര്‍ വരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നത്. അതിനിടെയാണ് ലഡാക്ക് എയര്‍ബേസില്‍ ചൈന ചില നിര്‍ണ്ണായക നീക്കങ്ങള്‍ നടത്തുന്നതിന്‍റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.

വ്യോമതാവളം വികസിപ്പിക്കുന്നു

വ്യോമതാവളം വികസിപ്പിക്കുന്നു

ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷ സാഹചര്യം രൂക്ഷമായി നിലനില്‍ക്കുന്നതിനിടെയാണ് ചൈന വ്യോമതാവളം വികസിപ്പിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. പ്യാംഗോങ് തടാകത്തില്‍ നിന്നും 200 കിലോമീറ്റര്‍ അമാത്രം അകലേയുള്ള വ്യോമതാവളത്തില്‍ ചൈന വന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.

സൈനികര്‍ നേര്‍ക്കുനേര്‍

സൈനികര്‍ നേര്‍ക്കുനേര്‍

ഇന്ത്യ-ചൈനീസ് സൈനികര്‍ തമ്മില്‍ നേര്‍ക്കുനേര്‍ വന്ന പ്രദേശത്തിന് സമീപമാണ് ഈ വ്യോമതാവളം സ്ഥിതിചെയ്യുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് പൗരന്‍മാരെ ചൈന നേരത്തെ തിരിച്ചു വിളിച്ചിരുന്നു. ഈ നടപടിയും ഇപ്പോള്‍ അതിര്‍ത്തിയില്‍ നടത്തുന്ന നീക്കങ്ങളും സംശയത്തോടെയാണ് ഇന്ത്യ വീക്ഷിച്ചു കൊണ്ടിരിക്കുന്നത്.

സാറ്റലൈറ്റ് ചിത്രങ്ങള്‍

ടിബറ്റിലെ എന്‍ഗരി ഗുന്‍സ സൈനിക വിമാനത്താവളത്തില്‍ വന്‍തോതിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ചൈന നടത്തുന്നതെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങളെ അടിസ്ഥാനമാക്കി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്റലിജന്‍സ് വിദഗ്ദ്ധരായ ഡിട്രെസ്ഫയില്‍ നിന്നാണ് രണ്ടു സാറ്റലൈറ്റ് ചിത്രങ്ങള്‍ ലഭിച്ചിരിക്കുന്നത്.

ഏപ്രില്‍ ആറിനും മെയ് 21 നും

ഏപ്രില്‍ ആറിനും മെയ് 21 നും

ഏപ്രില്‍ ആറിനും മെയ് 21 നും എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സമീപകാലത്ത് ഇവിടെ നടക്കുന്ന വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഹെലികോപ്റ്ററുകള്‍ക്ക് പുറമെ യുദ്ധ വിമാനങ്ങളും ഇറക്കുന്നതിനായുള്ള രാണ്ടാം ടാക്സി ട്രാക്കും ചൈന ഇവിടെ നിര്‍മ്മിച്ചു വരികയാണ്.

നിരനിരയായി

നിരനിരയായി

ചൈനീസ് വ്യോമസേനയുടെ നാല് യുദ്ധവിമാനങ്ങളും നിരനിരയായി കിടക്കുന്നത് കാണാന്‍ കഴിയുന്ന വിമാനത്താവളത്തിലെ പ്രധാന റണ്‍വേയിയുടെ കൂടുതല്‍ അടുത്തു നിന്നുള്ള ഒരു ചിത്രവും പുറത്തു വന്നിട്ടുണ്ട്. ജെ-11 അല്ലെങ്കില്‍ ജെ-16 വിമാനങ്ങളാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ സംശയിക്കുന്നത്. റഷ്യന്‍ നിര്‍മ്മിത സുഖോയ്27 വിമാനങ്ങളുടെ വകഭേദമാണ് ജെ-11, ജെ-16 വിമാനങ്ങള്‍.

2019 ഡിസംബറില്‍

2019 ഡിസംബറില്‍

2019 ഡിസംബറിലാണ് ചൈനയുടെ യുദ്ധവിമാന വിന്യാസം ആദ്യമായി ഇവിടെ കണ്ടെത്തിയതെന്നാണ് വിവരം. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളില്‍ ഒന്നില്‍ സ്ഥിതി ചെയ്യുന്ന വിമാനത്താവളമാണ് ഇത്. സൈനിക, സിവിൽ ആവശ്യങ്ങൾക്ക് ഒരുപോലെ ഉപയോഗിക്കാവുന്നതാണിത്. ഇന്ത്യയുമായുള്ള നിയന്ത്രണരേഖയ്ക്ക് വളരെ അടുത്താണ് നഗരി ഗുന്‍സ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.

 ജീവനക്കാർക്ക് കൊവിഡ്, ഒപ്പൊയ്ക്ക് പിന്നാലെ നോക്കിയയുടെ തമിഴ്‌നാട്ടിലെ പ്ലാന്റും അടച്ചുപൂട്ടി ജീവനക്കാർക്ക് കൊവിഡ്, ഒപ്പൊയ്ക്ക് പിന്നാലെ നോക്കിയയുടെ തമിഴ്‌നാട്ടിലെ പ്ലാന്റും അടച്ചുപൂട്ടി

 'പ്രവാസികൾ അവിടെ കിടന്ന് മരിക്കും' ടിക്കറ്റിന് പണം പിരിച്ച് വരുന്നവർ എങ്ങനെ ക്വാറന്റൈന് പണം നൽകും? 'പ്രവാസികൾ അവിടെ കിടന്ന് മരിക്കും' ടിക്കറ്റിന് പണം പിരിച്ച് വരുന്നവർ എങ്ങനെ ക്വാറന്റൈന് പണം നൽകും?

English summary
china expands ngari gunsa airbase near ladakh; 4 fighter jets on runway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X