Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം സൃഷ്ടിക്കാനൊരുങ്ങി ചൈന

ദില്ലി: അതിര്‍ത്തിയില്‍ കൂടുതല്‍ സൈനീക സംഘത്തെ വിന്യസിച്ച് ചൈന വീണ്ടും ഇന്ത്യക്കെതിരെ വെല്ലുവിളി ഉയര്‍ത്തുന്നു. പെന്റഗണ്‍ യുഎസ് കോണ്‍ഗ്രസിനു നല്‍കിയ റിപ്പോര്‍ട്ടിലാണ് പുതിയ വിവരം.

പാകിസ്താനിലടക്കം ഏഷ്യന്‍ രാജ്യങ്ങളില്‍ കൂടുതല്‍ ശക്തി തെളിയിക്കാനാണ് ചൈനയുടെ നീക്കമെന്നാണ് അറിയുന്നത്. ലോകത്തെ നിരവധി നാവിക താവളത്തില്‍ ചൈന സൈനീക വിന്യാസം നടത്തുന്നതിനെതിരെ യുഎസ് ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്.

India- China

ചൈനയുമായി നല്ല ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങലില്‍ സൈന്യത്തെ ഇറക്കുന്നത് ചൈന തുടരുകയാണ്. എന്നാല്‍ ഇന്ത്യ ചൈന അതിര്‍ത്തി പ്രശ്‌നം ദശാബ്ദങ്ങളായി പുകയുമ്പോള്‍ സൈന്യത്തെ വീണ്ടും വിന്യസിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും.

സൈനീക സുരക്ഷയും വികസനവുമായി ബന്ധപ്പെട്ട് ആഗോള തലത്തില്‍ നടത്തിയ നിരീക്ഷണം അമേരിക്കന്‍ കോണ്‍ഗ്രസിന് സമര്‍പ്പിക്കവെയാണ് ചൈന നടത്തുന്ന കടന്നു കയറ്റങ്ങളെ സംബന്ധിച്ച് പെന്റഗണ്‍ വിശദീകരിച്ചത്. ഇന്ത്യയ്ക്കും ചൈനയ്ക്കും സാംസ്‌ക്കാരികമായി ആയിരത്തോളം വര്‍ഷങ്ങളുടെ ചരിത്രമുണ്ട്. മറ്റ് രാജ്യങ്ങള്‍ക്കില്ലാത്തവിധം ഒരുകാലത്ത് വ്യാപാരവും സൌഹൃദവും ഇന്ത്യയുമായി ചൈനയ്ക്കുണ്ടായിരുന്നു.

എന്നാല്‍ ഇന്ന് ഇന്ത്യയും ചൈനയും പരസ്പരം ശത്രുതയോടെ നോക്കിക്കാണുന്നു. അതിനു കാരണം അതിര്‍ത്തി വിഷയങ്ങള്‍ മാത്രമല്ല സാമ്പത്തികത്തിന്റെയും ലോക നേതൃത്വം നേടാനുള്ള ഇരു രാജ്യങ്ങളുടെയും ത്വരയുടെ പ്രതിഫലനം കൂടിയാണ് ഈ ശത്രുതയുടെ കാതലായി വര്‍ത്തിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+