കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിർത്തിയിൽ സ്ഥിതി ഗുരുതരം? അടിയന്തര യോഗം വിളിച്ച് പ്രതിരോധ മന്ത്രി

Google Oneindia Malayalam News

ദില്ലി; കിഴക്കൻ ലഡാക്കിൽ ഇന്ത്യയുടേയും ചൈനയുടേയും സൈന്യം നേർക്ക് നേർ ഏറ്റമുട്ടിയ പിന്നാലെ അടിയന്തര യോഗം വിളിച്ച് ചേർത്ത് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ചീഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്, മൂന്ന് സൈനിക മേധാവിമാര്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവരുമായാണ് യോഗം ചേർന്നത്.

അതിനിടെ സംഭവത്തിൽ ഇന്ത്യയ്ക്കെതിരെ ചൈന രംഗത്തെത്തി. ഇന്ത്യ അതിർത്തി കടന്നെന്നും ചൈനീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചുവെന്നും ബീജിംഗ് കുറ്റപ്പെടുത്തി. വാർത്താ ഏജൻസിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രണ്ടു തവണയാണ് ഇന്ത്യ അതിർത്തി ലംഘിച്ചത്. ഏകപക്ഷീയമായി നീങ്ങി അതിർത്തിയിൽ പ്രകോപനം ഉണ്ടാക്കരുതെന്ന് ചൈനീസ് വിദേശകാരമന്ത്രി പറഞ്ഞു.

 indiachina

അതേസമയം സംഘർഷത്തിൽ ഇന്ത്യനൻ സൈനികർ കൊല്ലപ്പെട്ടതായി അറവില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാൻ പ്രതികരിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ നേരത്തേ ധാരയായിട്ടുള്ളതാണ്. ഇപ്പോൾ ഇന്ത്യ നടത്തിയ നീക്കമാണ് അതിർത്തിയിലെ സംഘർഷത്തിന് വഴിവെ്ചതെന്നും വക്താവ് കുറ്റപ്പെടുത്തി.അതിനിടെ വെടിവെപ്പ് ഉണ്ടായിട്ടില്ലെന്നും ഇരു സൈന്യങ്ങളും തമ്മിൽ ശാരീരിക ഏറ്റുമുട്ടൽ മാത്രമാണ് നടന്നതെന്ന തരത്തിലുള്ള റിപ്പോർട്ടുകളും ഉണ്ട്. കല്ലും വടിയും ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നതെന്ന തരത്തിലുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.

അതിർത്തി തർക്കം സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഇന്നലെ രാത്രിയോടെ ഗൽവാൻ താഴ്വരയിൽ സംഘർഷം ഉണ്ടായത്. ഏറ്റുമുട്ടലിൽ ഒരു കേണൽ അടക്കം മൂന്ന് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. ഇൻഫൻട്രി ബറ്റാലിയൻ കമാന്റിങ്ങ് ഓഫീസറായ കേണൽ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം ആന്ധ്രാ സ്വദേശിയാണ്. അതേസമയം ഇരുഭാഗത്തും അത്യാഹിതം സംഭവിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ സൈന്യം പറഞ്ഞു. രണ്ട് ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.

Recommended Video

cmsvideo
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സ്ഥിതി അതീവ ഗുരുതരം | Oneindia Malayalam

ഇന്ത്യ - ചൈന സംഘര്‍ഷത്തില്‍ 1975നുശേഷം ഇതാദ്യമായാണ് സൈനികർ കൊല്ലപ്പെടുന്നത്. അതേസമയം സംഘർഷം പരിഹരിക്കാൻ ഇരു സൈന്യങ്ങളും ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത് സംബന്ധിച്ച് ഇന്ത്യൻ കരസേന ഉടൻ വാർത്താസമ്മേളനം നടത്തും.

സംഘർഷത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തി ചൈന, പ്രകോപനം ഉണ്ടാക്കിയത് ഇന്ത്യൻ സൈന്യമെന്ന് ആരോപണംസംഘർഷത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തി ചൈന, പ്രകോപനം ഉണ്ടാക്കിയത് ഇന്ത്യൻ സൈന്യമെന്ന് ആരോപണം

ചെയർമാൻ ഇടപെട്ടു; മധുപാലിന്റെ വീട്ട് ബിൽ 5714 ൽ നിന്ന് 300 ആയി!! വിശദീകരണവുമായി കെഎസ്ഇബിചെയർമാൻ ഇടപെട്ടു; മധുപാലിന്റെ വീട്ട് ബിൽ 5714 ൽ നിന്ന് 300 ആയി!! വിശദീകരണവുമായി കെഎസ്ഇബി

ഇന്ധന വില വർധനവ്; സർക്കാർ കൊള്ളലാഭമുണ്ടാക്കുന്നു! കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് സോണിയഇന്ധന വില വർധനവ്; സർക്കാർ കൊള്ളലാഭമുണ്ടാക്കുന്നു! കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് സോണിയ

English summary
China-India tension; Defence minister minister holds meeting with army chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X