കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്ക് വന്‍വെല്ലുവിളിയുമായി അതിര്‍ത്തിയില്‍ ചെെനീസ് സൈനിക നീക്കം, 90 ടെന്റുകള്‍, വലിയ വാഹനങ്ങള്‍

  • By Desk
Google Oneindia Malayalam News

ദില്ലി: 1972 ലെ യുദ്ധത്തിലെന്നപോലെ ശേഷവും ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ചൈനീസ് സൈന്യം പലപ്പോഴും കടന്നുകയറ്റങ്ങള്‍ നടത്തിയിട്ടുണ്ട്. വലിയ ഏറ്റുമുട്ടലുകളിലേക്ക് എത്തിയില്ലെങ്കിലും ചൈനീസ് കടന്നു കയറ്റം ഇന്ത്യക്ക് ഉണ്ടാക്കിയ സമ്മര്‍ദ്ദങ്ങള്‍ ചില്ലറയായിരുന്നില്ല.

ഇരു രാജ്യത്തെ നേതാക്കള്‍ തമ്മില്‍ അതിര്‍ത്തിയില്‍ സമാധാനം സംരക്ഷിക്കാനുള്ള നീക്കങ്ങളില്‍ ഒരുമിച്ച് മുന്നേറാന്‍ ധാരണയുണ്ടായെങ്കിലും പലപ്പോഴും ചൈനീസ് പട്ടാളം അതിര്‍ത്തിയില്‍ കരാര്‍ലംഘനങ്ങള്‍ നടത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം ശക്തമായ സൈനിക നീക്കങ്ങല്‍ നടത്തുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡോക് ലാ

ഡോക് ലാ

ഇന്ത്യാ ചൈന അതിര്‍ത്തിയില്‍ ദോക്ലായില്‍ റോഡ്‌നിര്‍മ്മാണത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളിലേയും സൈനികര്‍ കഴിഞ്ഞ വര്‍ഷം പരസ്പരം ഏറ്റുമുട്ടലിന്റെ വക്കില്‍ എത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചകളുടെ ഫലമായി നിര്‍മ്മാണ പ്രവര്‍ത്തികളില്‍ നിന്നെല്ലാം ചൈന പിന്‍മാറിയിരുന്നു.

അരുണാചല്‍ അതിര്‍ത്തി

അരുണാചല്‍ അതിര്‍ത്തി

ഇപ്പോള്‍ വീണ്ടും അതിര്‍ത്തിയില്‍ ചൈന വീണ്ടും സൈനിക നീക്കങ്ങള്‍ തുടങ്ങിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തര്‍ക്കം നില്‍ക്കുന്ന അരുണാചല്‍ അതിര്‍ത്തിയില്‍ ചൈന നടത്തുന്ന വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ഏറെ കരുതലോടെയാണ് ഇന്ത്യ നോക്കിക്കാണുന്നത്.

മുന്നറിയിപ്പ്

മുന്നറിയിപ്പ്

ഡോക്ലാമില്‍ തര്‍ക്കത്തേതുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചൈന പുനരാംരംഭിച്ചതായി അമേരിക്ക ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈനയുടെ രഹസ്യമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെക്കുറിച്ച് മുതിര്‍ന്ന് യുഎസ് ഉദ്യോഗസ്ഥനാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്.

വിശദമായ വിവരങ്ങള്‍

വിശദമായ വിവരങ്ങള്‍

ഇതേ തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തിലാണ് ചൈനീസ് നീക്കത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ പുറത്തുവന്നത്. ചൈനീസ് സൈന്യത്തിന്റെ മിലിട്ടറിപേസില്‍ നിന്ന് തന്ത്രപ്രധാനമായ ഡോക്ലാമിലേക്ക് 12 കിലോമീറ്റര്‍ നീളത്തിലാണ് റോഡ് നിര്‍മിക്കുന്നത്. സംഘര്‍ ഉണ്ടാവുന്ന സാഹചര്യത്തില്‍ ചൈനീസ് സൈനിക നീക്കങ്ങള്‍ എളുപ്പത്തിലാക്കാന്‍ വേണ്ടിയാണ് ഈ റോഡ് നിര്‍മ്മാണം.

വലിയ വാഹനങ്ങള്‍

വലിയ വാഹനങ്ങള്‍

വന്‍തോതിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് അതിര്‍ത്തിയില്‍ ചൈനനടത്തുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപോയഗിക്കുന്ന യന്ത്രങ്ങള്‍ സ്ഥാപിച്ച എട്ട് വിലിയ വാഹനങ്ങള്‍, സാധനങ്ങള്‍ കൊണ്ടുപോവുന്ന 30 വലിയ വാഹനങ്ങള്‍, സൈനികര്‍ക്കും തൊഴിലാളികള്‍ക്കും താമസിക്കാനായി 90 ടെന്റുകള്‍ എന്നിവയും അതിര്‍ത്തിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

പദ്ധതി

പദ്ധതി

നാഥുല ചുരവുമായി ബന്ധപ്പെട്ട് കിടക്കുന്ന എസ്-204 എന്ന ഹൈവേയുമായി ഇപ്പോള്‍ നിര്‍മ്മിക്കുന്ന റോഡിനെ ബന്ധിപ്പിക്കാനും ചൈനക്ക് പദ്ധതിയുണ്ട്. അതിര്‍ത്തിയില്‍ ചൈന നടത്തുന്ന നിര്‍മ്മാ പ്രവര്‍ത്തനങ്ങള്‍ ആശങ്കയോടെയാണ് ഇന്ത്യന നോക്കിക്കാണുന്നത്. ഡോക്ലാം അതിര്‍ത്തിയില്‍ നേരത്തേയും നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നപ്പോള്‍ ഇന്ത്യ ഇടപെട്ടിരുന്നു.

നരേന്ദ്രമോദി-ഷി ചിന്‍പിങ്ങ്

നരേന്ദ്രമോദി-ഷി ചിന്‍പിങ്ങ്

അതിര്‍ത്തിയില്‍ ഇരുവിഭാഗം സൈനികരും സമാധാനം പുലര്‍ത്തണമെന്ന മൂന്ന് മാസം മുമ്പ് നരേന്ദ്രമോദി-ഷി ചിന്‍പിങ്ങ് കൂടിക്കാഴ്ച്ചയില്‍ ഉറപ്പിച്ചിരുന്നു. ജോഹന്നാസ് ബര്‍ഗില്‍ ബ്രിക്‌സ് ഉച്ചക്കോടിക്കിടേയായിരുന്നു ഇരു രാജ്യങ്ങളുടേയും നേതാക്കന്‍മാരുടെ കൂട്ടിക്കാഴ്ച്ച.

മിലിട്ടറി കോംപ്ലക്‌സും

മിലിട്ടറി കോംപ്ലക്‌സും

അതിര്‍ത്തിയിലെ സൈനികര്‍ തമ്മില്‍ പരസ്പര ആശയവിനിമയം ശക്തമാക്കാന്‍ ഇന്ത്യയും ചൈനയും ധാരണയിലെത്തിയിരുന്നു. ദോക്ലാം സംഘര്‍ഷം പോലുള്ളവ ഭാവിയില്‍ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു ഇത്തരമൊരു തീരുമാനം കൈകൊണ്ടത്. ഇതിനിടേയാണ് അതിര്‍ത്തയില്‍ വീണ്ടും ചൈനീസ് പ്രകോപനം ഉണ്ടായിരിക്കുന്നത്. റോഡുകള്‍ക്ക് പുറമേ വന്‍ മിലിട്ടറി കോംപ്ലക്‌സും ചൈന നിര്‍മിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

വികെ സിങ്ങ്

വികെ സിങ്ങ്

അതേസമയം അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളം നിര്‍മ്മാണപ്രവര്‍ത്തനങ്ങല്‍ പുനരാരംഭിച്ചു എന്ന വാര്‍ത്ത തള്ളിക്കൊണ്ട് വിദേശകാര്യ സഹമന്ത്രി വികെ സിങ്ങ് രംഗത്തെത്തിയിട്ടുണ്ട്. ദോക്ലാം തങ്ങളുടെ രാജ്യത്തിനുള്ളിലെ പ്രദേശമാണെന്നും അവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ഇടപെടേണ്ടിതില്ലെന്നുമായിരുന്നു ചൈന നേരത്തേ പ്രതികരിച്ചത്.

English summary
China is Ramping Up 'Activity' in Doklam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X