അതിര്‍ത്തിയില്‍ നടത്തിയത് പ്രാകൃതമായ ആക്രമണം; ചൈനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യ
ദില്ലി: ചൈനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര പ്രതിരോധ മന്ത്രാലയം രംഗത്ത്. കഴിഞ്ഞ വര്‍ഷം ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടായ ആക്രമണങ്ങളെ വിലയിരുത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പ്രതിരോധ വകുപ്പിന്റെ രൂക്ഷവിമര്‍ശനം. പ്രാകൃതമായ രീതിയിലാണ് ചൈന നിയന്ത്രണ രേഖയ്ക്ക് സമീപം ആക്രമണം നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഇനി എല്ലാ സമയത്തും പഴുതുകളടച്ച സുരക്ഷ ഒരുക്കുമെന്നും ലഡാക്കില്‍ ചൈന നടത്തിയ ആക്രമണങ്ങള്‍ ഇനി ഒരിക്കലും ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അപ്രതീക്ഷിതവും ഏകപക്ഷീയവുമായ ആക്രമണമാണ് ചൈനയുടെ ഭാഗത്ത് നിന്ന് 2020ല്‍ ലഡാക്കില്‍ സംഭവിച്ചത്. അതിര്‍ത്തി സംരക്ഷിക്കേണ്ട സൈന്യം പാലിക്കേണ്ട യാതൊരുവിധ മര്യാദകളും ചൈന പാലിച്ചിരുന്നില്ല. പ്രാകൃതമായ കല്ലുകളും ആയുധങ്ങളുമാണ് ചൈന ആക്രമണത്തിനായി ഉപയോഗിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ കരാറുകളും പ്രോട്ടോക്കോളും പാലിച്ചാണ് ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ നിലയുറപ്പിച്ചത്.
അതേസമയം, 2021ലെ പ്രതിരോധ സുരക്ഷ സംവിധാനം അതിര്‍ത്തിയിലെ ശത്രുരാജ്യങ്ങളുടെ എല്ലാ നീക്കങ്ങളും മുന്നില്‍ കണ്ടാണ് നടത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിര്‍ത്തിയില്‍ നാളുകളായി ചൈന നടത്തിവന്നിരുന്ന പ്രകോപനങ്ങളെയും ആക്രമണങ്ങളെയും ഇന്ത്യ ശക്തമായി റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചു. പതിവിന് വിപരീതമായി അമ്പതിനായിരത്തോളം സൈനികരെയാണ് ഇരു രാജ്യങ്ങളും അതിര്‍ത്തിയില്‍ നിലയുറപ്പിച്ചത്. കൂടാതെ അത്യാധുനിക ആയുധങ്ങളും ഇന്ത്യന്‍ കരസേനയും വ്യോമസേനയും സംയുക്തമായാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications