കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തിയില്‍ നടത്തിയത് പ്രാകൃതമായ ആക്രമണം; ചൈനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യ

Google Oneindia Malayalam News

ദില്ലി: ചൈനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര പ്രതിരോധ മന്ത്രാലയം രംഗത്ത്. കഴിഞ്ഞ വര്‍ഷം ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടായ ആക്രമണങ്ങളെ വിലയിരുത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പ്രതിരോധ വകുപ്പിന്റെ രൂക്ഷവിമര്‍ശനം. പ്രാകൃതമായ രീതിയിലാണ് ചൈന നിയന്ത്രണ രേഖയ്ക്ക് സമീപം ആക്രമണം നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഇനി എല്ലാ സമയത്തും പഴുതുകളടച്ച സുരക്ഷ ഒരുക്കുമെന്നും ലഡാക്കില്‍ ചൈന നടത്തിയ ആക്രമണങ്ങള്‍ ഇനി ഒരിക്കലും ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

india

അപ്രതീക്ഷിതവും ഏകപക്ഷീയവുമായ ആക്രമണമാണ് ചൈനയുടെ ഭാഗത്ത് നിന്ന് 2020ല്‍ ലഡാക്കില്‍ സംഭവിച്ചത്. അതിര്‍ത്തി സംരക്ഷിക്കേണ്ട സൈന്യം പാലിക്കേണ്ട യാതൊരുവിധ മര്യാദകളും ചൈന പാലിച്ചിരുന്നില്ല. പ്രാകൃതമായ കല്ലുകളും ആയുധങ്ങളുമാണ് ചൈന ആക്രമണത്തിനായി ഉപയോഗിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ കരാറുകളും പ്രോട്ടോക്കോളും പാലിച്ചാണ് ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ നിലയുറപ്പിച്ചത്.

അതേസമയം, 2021ലെ പ്രതിരോധ സുരക്ഷ സംവിധാനം അതിര്‍ത്തിയിലെ ശത്രുരാജ്യങ്ങളുടെ എല്ലാ നീക്കങ്ങളും മുന്നില്‍ കണ്ടാണ് നടത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിര്‍ത്തിയില്‍ നാളുകളായി ചൈന നടത്തിവന്നിരുന്ന പ്രകോപനങ്ങളെയും ആക്രമണങ്ങളെയും ഇന്ത്യ ശക്തമായി റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചു. പതിവിന് വിപരീതമായി അമ്പതിനായിരത്തോളം സൈനികരെയാണ് ഇരു രാജ്യങ്ങളും അതിര്‍ത്തിയില്‍ നിലയുറപ്പിച്ചത്. കൂടാതെ അത്യാധുനിക ആയുധങ്ങളും ഇന്ത്യന്‍ കരസേനയും വ്യോമസേനയും സംയുക്തമായാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഹരിപ്പാട് ചെന്നിത്തലയെ പൂട്ടും, അരൂരും പിടിച്ചെടുക്കും; കച്ചകെട്ടിയിറങ്ങി സിപിഎമ്മും സിപിഐയും;ഇത്തവണ പൊടിപാറുംഹരിപ്പാട് ചെന്നിത്തലയെ പൂട്ടും, അരൂരും പിടിച്ചെടുക്കും; കച്ചകെട്ടിയിറങ്ങി സിപിഎമ്മും സിപിഐയും;ഇത്തവണ പൊടിപാറും

വാളയാർ കേസ്; ഒന്നാം പ്രതി സർക്കാരും മുഖ്യമന്ത്രിയും.. കേസ് സിബിഐക്ക് വിടണമെന്നും ചെന്നിത്തലവാളയാർ കേസ്; ഒന്നാം പ്രതി സർക്കാരും മുഖ്യമന്ത്രിയും.. കേസ് സിബിഐക്ക് വിടണമെന്നും ചെന്നിത്തല

അഭിമാനകരം: ലൈഫ് പദ്ധതി വഴി ഇതുവരെ പണിതത് 2.5 ലക്ഷം വീടുകളെന്ന് മുഖ്യമന്ത്രിഅഭിമാനകരം: ലൈഫ് പദ്ധതി വഴി ഇതുവരെ പണിതത് 2.5 ലക്ഷം വീടുകളെന്ന് മുഖ്യമന്ത്രി

Recommended Video

cmsvideo
ആലിബാബ സ്ഥാപകൻ ജാക്ക് മായെ കാണാനില്ല | Oneindia Malayalam

English summary
China made a primitive move on Line of Actual Control; Defence Ministry criticize on annual report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X