കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ തോൽപ്പിയ്ക്കാൻ പാകിസ്ഥാന് ചൈനയുടെ സഹായം...!!!

ബഹിരാകാശ രംഗത്ത് ഇന്ത്യ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുമ്പോള്‍, ഇതിനോട് കിടപിടക്കാന്‍ പാകിസ്ഥാനെ സഹായിക്കാന്‍ തയ്യാറാണെന്ന് ചൈന

Google Oneindia Malayalam News

ദില്ലി: ഏഷ്യന്‍ ഉപഭൂഖണ്ഡത്തില്‍ ചൈനയാണ് പാകിസ്ഥാന്‌റെ പ്രധാന സഹായി എന്നത് വ്യക്തമാണ്. ഇപ്പോള്‍ ഇതാ പാകിസ്ഥാന്‍ പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് ചൈന എത്തിയിരിക്കുന്നു. ദീര്‍ഘദുര മിസൈല്‍ നിര്‍മ്മാണത്തിന് പാകിസ്ഥാന് സഹായം നല്‍കാന്‍ തയ്യാറാണെന്നാണ് ചൈനയുടെ വാഗ്ദാനം. ബഹിരാകാശ, മിസൈല്‍ ടെക്‌നോളജി മേഖലകളില്‍ ഇന്ത്യ ശക്തി പ്രാപിക്കുന്നതിനെ തടയാനാണ് ചൈനയുടെ നീക്കം.

ഇന്ത്യയുടേത് അസൂയപ്പെടുത്തുന്ന നേട്ടം

ചരിത്ര നിമിഷത്തിന് തയ്യാറെടുക്കുകയാണ് ഐഎസ്ആര്‍ഒ. ചൊവ്വയില്‍ വരെ എത്തിയ ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളെ നാസ അടക്കമുള്ള കേന്ദ്രങ്ങള്‍ അത്ഭുതത്തോടെയാണ് നോക്കുന്നത്. ഇതിന് പുറമേയാണ് 103 ഉപഗ്രങ്ങള്‍ ഒറ്റയടിയ്ക്ക് വിക്ഷേപിക്കാന്‍ രാജ്യം തയ്യാറെടുക്കുന്നത്. ഫെബ്രുവരി ആദ്യവാരമാണ് 103 ഉപഗ്രങ്ങളെയും വഹിച്ച് കൊണ്ട് പിഎസ്എല്‍വി -സി 73 പറന്ന് ഉയരുക. എന്നാല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്ന് തന്നെ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ഭീഷണി ഉയര്‍ന്ന് കഴിഞ്ഞു

പാകിസ്ഥാനെ സഹായിക്കാന്‍ ചൈന

ഇന്ത്യ ബഹിരാകാശ രംഗത്ത് ശക്തി തെളിയിക്കുമ്പോള്‍ ഏറ്റവും ആശങ്കപ്പെടുന്നത് പാകിസ്ഥാനാണ്. എന്നാല്‍ പാകിസ്ഥാന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ചൈന. ദീര്‍ഘദൂര മിസൈലുകള്‍ വികസിപ്പിക്കാന്‍ ചൈനീസ് സഹായം ലഭ്യമാക്കാമെന്ന് ചൈനയുടെ ദേശീയ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു

പാകിസ്ഥാന് ഭീതി

ഇന്ത്യയുടെ വളര്‍ച്ചയില്‍ പാകിസ്ഥാന്‍ ആശങ്കപ്പെടേണ്ടെന്നും എല്ലാ സഹായവുമായി ഒപ്പമുണ്ടെന്നുമാണ് ചൈനയുടെ വാഗ്ദാനം. പാകിസ്ഥാന്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുമ്പോഴും, യുദ്ധത്തിന് കോപ്പ് കൂട്ടുമ്പോഴും മൗനം പാലിച്ചവരാണ് ഇപ്പോള്‍ പരസ്യമായി സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്.

ചൈനയുടെ പദ്ധതി

ഐക്യരാഷ്ട്ര സംഘടനയുടെ അഞ്ച് സ്ഥിരാഗംങ്ങളില്‍ ഒരാളാണ് ചൈന. പുറമേ സൗഹൃദം കാണിക്കുന്നുവെങ്കിലും സംഘടനയില്‍ സ്ഥിരാഗംത്വം നല്‍കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് പലപ്പോഴും വിലങ്ങ് നില്‍ക്കാറുള്ളത് ചൈനയാണ്. ഏഷ്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ. യുവാക്കളാണ് ഇന്ത്യയുടെ ശക്തി. എന്നാല്‍ രാജ്യത്തിന്‌റെ ഈ വളര്‍ച്ച തടയാനാണ് ചൈന പാകിസ്ഥാനെ കൂട്ടുപിടിയ്ക്കുന്നത്.

English summary
When India made tremendous growth in the field of Satelite technology, China clears its stand that they ready to Support Pakistan to do the same.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X