കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരുടേയും കൈയ്യിൽ ഇല്ല; ചൈനക്ക് ശക്തമായ മറുപടി നല്‍കിയെന്നും മോദി

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരുടേയും കൈയ്യിൽ ഇല്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി. ആർക്കും ഇന്ത്യയുടെ മണ്ണ് വിട്ടുകൊടുക്കില്ല. ചൈനയ്ക്ക് നമ്മുടെ സേന ശക്തമായ മറുപടി നൽകിയെന്നും ഇന്ത്യയ്ക്കെതിരെ തിരിഞ്ഞവരെ പാഠം പഠിപ്പിച്ചെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത് സര്‍വ്വ കക്ഷിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ പട്ടാളത്തിന്‍റെ ഒരു നിരീക്ഷണ പോസ്റ്റും ചൈന കൈവശപ്പെടുത്തിയിട്ടില്ലെന്നും സര്‍വ്വകക്ഷി യോഗത്തിന് മുമ്പാകെ പ്രധാനമന്ത്രി അറിയിച്ചു. സൈന്യത്തിന്‍റെ കരുത്തില്‍ ഇന്ത്യ സുശക്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം മുഴുവന്‍ സൈന്യത്തോടൊപ്പമാണ്. നയതന്ത്ര തലത്തിലും ചൈനക്ക് കൃത്യവും കര്‍ശനവുമായ മറുപടി നല്‍കും. ഇതിനു എല്ലാ ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

-jpg

രാജ്യം സമാധാനം ആഗ്രഹിക്കുന്നു. എന്നാല്‍ രാജ്യത്തിന്‍റെ പമാധികാരം പ്രധാനമാണ്. ഇന്ത്യയുടെ ഒരിഞ്ച് സ്ഥലത്തേക്ക് നോക്കാന്‍ പോലും ഒരാള്‍ക്കും ധൈര്യം ഉണ്ടാവില്ല. അതിര്‍ത്തിയിലെ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. നമുക്ക് 20 സൈനികരെ നഷ്ടമായി. എന്നാല്‍, ചൈനക്ക് ഇന്ത്യന്‍ സേന ശക്തമായ മറുപടി നല്‍കിയിട്ടുണ്ട്. രാജ്യത്തിന് അനുയോജ്യമായ എന്ത് തീരുമാനവും സ്വീകരിക്കാന്‍ സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്രം നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ അതിർത്തി സംരക്ഷിക്കാൻ സുരക്ഷാ സേന പൂർണ സജ്ജരാണെന്ന് ഞാൻ ഉറപ്പു നൽകുന്നെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതിര്‍ത്തിയില്‍ രഹസ്യാന്വേഷണ വീഴ്ചയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. കടന്നുകയറ്റം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. അതിര്‍ത്തിയിലെ ചൈനീസ് അതിക്രമവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് കോണ്‍ഗ്രസ് അധ്യക്ഷ സര്‍വ്വകക്ഷി യോഗത്തില്‍ ഉന്നയിച്ചത്. നമ്മള്‍ ഇപ്പോഴും ഇരുട്ടില്‍ തന്നെ ആണെന്ന് സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. അതിര്‍ത്തിയില്‍ നേരത്തെ ഉളള സ്ഥിതി പുനസ്ഥാപിക്കുമെന്ന് ഉറപ്പ് വേണമെന്നും കോണ്‍ഗ്രസ് അധ്യക്ഷ ആവശ്യപ്പെട്ടു.

നിയന്ത്രണ രേഖയില്‍ നിന്നും ചൈനീസ് സേന പഴയ സ്ഥാനത്തേക്ക് തിരികെ പോകുമെന്ന കാര്യത്തില്‍ ഉറപ്പ് വേണം. ലഡാക്കിലെ വിവിധ പ്രദേശങ്ങളില്‍ മെയ് 5ന് ചൈനീസ് സൈന്യം കടന്ന് കയറ്റം നടത്തി എന്ന വിവരം സര്‍ക്കാരിന് ലഭിച്ചപ്പോള്‍ തന്നെ സര്‍വ്വകക്ഷി യോഗം വിളിക്കണമായിരുന്നുവെന്ന് സോണിയ കുറ്റപ്പെടുത്തി.

ലഡാക്ക് സംഘര്‍ഷത്തില്‍ എന്താണ് സംഭവിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ സുതാര്യമായി പറയമെന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയുടെ ആവശ്യം
ഇന്ത്യയുടെ ടെലികോം, റെയിൽവേ, വ്യോമയാന മേഖലകളിലെ നിക്ഷേപങ്ങളില്‍ പ്രവേശിക്കാൻ ചൈനയെ സർക്കാർ അനുവദിക്കരുതെന്നും അവര്‍ വ്യക്തമാക്കി. രാജ്യത്തിന് ചില പ്രശ്‌നങ്ങൾ നേരിടേണ്ടിവരുമെങ്കിലും ചൈനക്കാരെ ഈ മേഖലയിലേക്ക് കടന്നു കയറാന്‍ നമ്മള്‍ അനുവദിക്കരുത്. ചൈനക്കേതിരെ രൂക്ഷമായ ഭാഷയിലാണ് മമത യോഗത്തില്‍ സംസാരിച്ചത്.

ചൈന ഒരു ജനാധിപത്യ രാജ്യമല്ല, മറിച്ച് അവർ ഒരു സ്വേച്ഛാധിപത്യമാണ്. അവർക്ക് തോന്നുന്നത് അവർക്ക് ചെയ്യാൻ കഴിയും. മറുവശത്ത്, നമ്മള്‍ ഒരുമിച്ച് പ്രവർത്തിക്കണം. നമ്മള്‍ ഐക്യത്തോടെ സംസാരിക്കുകയും ഐക്യത്തോടെ ചിന്തിക്കുകയും ഐക്യത്തോടെ പ്രവർത്തിക്കുകയും വേണം. ഈ വിഷയത്തില്‍ എല്ലാവരും സര്‍ക്കാറിന് പിന്നില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും മമത വ്യക്തമാക്കി. സര്‍വ്വ കക്ഷി യോഗം വിളിച്ചു ചേര്‍ത്തതില്‍ അവര്‍ പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയുയം ചെയ്തു.

യുപിയില്‍ പ്രിയങ്കയ്ക്ക് വീണുകിട്ടി വജ്രായുധം, അധ്യക്ഷനും എത്തുന്നു, യോഗിയെ പൊളിക്കാന്‍ ഈ വിഷയം!!യുപിയില്‍ പ്രിയങ്കയ്ക്ക് വീണുകിട്ടി വജ്രായുധം, അധ്യക്ഷനും എത്തുന്നു, യോഗിയെ പൊളിക്കാന്‍ ഈ വിഷയം!!

English summary
China not Occupied our posts; says PM modi at all party meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X