കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായുടെ അരുണാചല്‍ സന്ദര്‍ശനത്തില്‍ ഇടഞ്ഞ് ചൈന: ഇന്ത്യ ഉഭയകക്ഷി കരാര്‍ ലംഘിച്ചെന്ന്!!

Google Oneindia Malayalam News

ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അരുണാചല്‍ സന്ദര്‍ശനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ചൈന. അമിത് ഷായുടെ അരുണാചല്‍ സന്ദര്‍ശനം ചൈനയുടെ പ്രാദേശിക പരമാധികാരം ലംഘിക്കുന്നതാണെന്നും ചൈന ചൂണ്ടിക്കാണിക്കുന്നു. അമിത് ഷായുടെ സന്ദര്‍ശനം ഇരു രാഷ്ട്രങ്ങളുടേയും പരസ്പരമുള്ള വിശ്വാസം അട്ടിമറിച്ചിക്കുന്നതാണെന്നും ചൈന പറയുന്നു. അരുണാചല്‍ പ്രദേശിന്റെ 34ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ക്കായാണ് അമിത് ഷാ അരുണാലിലെത്തിയത്. ഇതിനൊപ്പം സംസ്ഥാനത്ത് പല വികസന- വ്യാവസായിക പദ്ധതികള്‍ക്കും അമിത് ഷാ തുടക്കം കുറിച്ചിട്ടുണ്ട്.

ഭീകരം, അസ്വസ്ഥത ഉണ്ടാക്കുന്നത്, രാജസ്ഥാനിലെ ദളിത് മര്‍ദനത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം ഇങ്ങനെഭീകരം, അസ്വസ്ഥത ഉണ്ടാക്കുന്നത്, രാജസ്ഥാനിലെ ദളിത് മര്‍ദനത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം ഇങ്ങനെ

ടിബറ്റിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന അരുണാചല്‍ പ്രദേശിലെ ഇന്ത്യന്‍ നേതാക്കളുടെ സന്ദര്‍ശനത്തില്‍ ചൈന എക്കാലത്തും എതിര്‍പ്പുമായാണ് രംഗത്തെത്താറുള്ളത്.

ഇന്ത്യ- ചൈന ​അതിര്‍ത്തിയിലെ കിഴക്കന്‍ പ്രവിശ്യയിലെ ദക്ഷിണ ഭാഗത്തുള്ള ടിബറ്റ് പ്രദേശം സംബന്ധിച്ച് ചൈനയുടെ നിലപാട് സുസ്ഥിരമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഗെങ്ങ് ഷുവാങ്ങ് വ്യക്തമാക്കി.

amit-shah25-1

അരുണാചല്‍ പ്രദേശ് എന്ന പേര് വിളിക്കുന്നതിനെ എല്ലാക്കാലത്തും എതിര്‍ക്കുന്ന ചൈന ഈ ഭൂുപ്രദേശത്തെ ഇന്ത്യന്‍ നേതാക്കളുടെ സന്ദര്‍ശനത്തിനും ശക്തമായി എതിര്‍ക്കാറുണ്ട്. ഇന്ത്യഅമിത് ഷായുടെ സന്ദര്‍ശനം ഇരു രാഷ്ട്രങ്ങളുടേയും പരസ്പരമുള്ള വിശ്വാസം അട്ടിമറിച്ചിക്കുന്നതാണെന്നും ചൈന പറയുന്നു. ഇത് ഉഭയകക്ഷി കരാറിന്റെ ലംഘനമാണെന്നും ചൈന വ്യക്തമാക്കി.

അതിര്‍ത്തി പ്രശ്നങ്ങള്‍ സങ്കീര്‍ണമായിത്തീരാതിരിക്കാന്‍ ഇന്ത്യ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ചൈന ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ 3,488 കീലോമീറ്റര്‍ വരുന്ന ഭൂപ്രദേശമാണ് തര്‍ക്കപ്രദേശമായി ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നത്. അരുണാചല്‍ പ്രദേശ്
ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. അതിര്‍ത്തി പ്രശ്നം പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളും 22 തവണയിലധികം ചര്‍ച്ച നടത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞിരുന്നില്ല. ഫെബ്രുവരി 20നാണ് അരുണാചല്‍ പ്രദേശിന് കേന്ദ്രഭരണ പ്രദേശത്തില്‍ നിന്ന് സമ്പൂര്‍ണ്ണ സംസ്ഥാനത്തിന്റെ പദവി ലഭിച്ചത്.

English summary
China objects to Amit Shah’s Arunachal visit, says it ‘sabotaged political mutual trust’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X