ചെന്നൈയില്‍ ലോകത്തിലെ രണ്ടാമത്തെ അതിവേഗ റെയില്‍പാത വരുന്നു
ദില്ലി: ലോകത്തിലെ ഏറ്റവും നീളം കൂടിയ അതിവേഗ റെയില്‍വെ യാഥാര്‍ത്ഥ്യമാക്കിയ ചൈന റെയില്‍വെ കോര്‍പ്പറേഷന്റെ ഹൈസ്പീഡ് റെയില്‍വെ ആണ് ഇന്ത്യയില്‍ റെയില്‍ പദ്ധതിയുമായി എത്തുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ അതിവേഗ റെയില്‍വെ ചെന്നൈയില്‍ നിര്‍മ്മിക്കാനാണ് ചൈന ഒരുങ്ങുന്നത്.
ഇപ്പോള്‍ ഇതുസംബന്ധിച്ച് സാധ്യതാ പഠനം നടന്നു വരികയാണെന്ന് സിആര്‍സിയുടെ വൈസ് ജനറല്‍ എഞ്ചിനീയര്‍ സാവോ ഗ്വോണ്ടാങ് വ്യക്തമാക്കുന്നു. പദ്ധതി സംബന്ധിച്ച് ശുഭപ്രതീക്ഷയാണ് തങ്ങള്‍ക്കുള്ളതെന്നും വൈകാതെ പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈ മുതല്‍ ദില്ലിവരെയുള്ള 2,200 കിലോമീറ്റര്‍ അതിവേഗ റെയില്‍പാതയ്ക്കും 1,200 കിലോ മീറ്റര്‍ ദൈര്‍ഘ്യം വരുന്ന ദില്ലി മുംബൈ പാതയ്ക്കുമുള്ള പദ്ധതിയാണ് എച്ച്എസ്ആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. മുംബൈ മുതല്‍ അഹമ്മദാബാദ് വരെ നീളുന്ന 505 കിലോമീറ്റര്‍ അതിവേഗ റെയില്‍വെ പാത നിര്‍മ്മിക്കുന്നതിന് ജപ്പാനുമായി ഇന്ത്യ അടുത്തിടെ ധാരണയിലെത്തിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് ചൈന പദ്ധതിയുമായി ഇന്ത്യയെ സമീപിച്ചത്. മൂന്ന് വര്‍ഷം മുമ്പ് പണി പൂര്‍ത്തിയായ, ചൈനയിലെ ബീജിങ് മുതല്‍ ഗ്വാംഗ്‌സുവരെയുള്ള 2,298 കിലോമീറ്റര്‍ പാതയാണ് ലോകത്തിലെ ഏറ്റവും വലിയ അതിവേഗ റെയില്‍ പാത. നിര്‍ദ്ദിഷ്ട ചൈന്നൈ- ദില്ലി പദ്ധതി യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ അത് ലോകത്തിലെ രണ്ടാമത്തെ വലിയ അതിവേഗ റെയില്‍പാത ആയിരിക്കും.












Click it and Unblock the Notifications