കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീചാറ്റിനുള്ള വിലക്കിൽ തുറന്നടിച്ച് ചൈന: തെറ്റുതിരുത്താൻ ഇന്ത്യയ്ക്ക് ആഹ്വാനം, പ്രതിഷേധം..

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ ചൈനീസ് ആപ്പുകളുടെ നിരോധനത്തിനെതിരെ പ്രതിഷേധവുമായി ചൈന. ഇന്ത്യ തെറ്റ് തിരുത്തണമെന്ന മുന്നറിയിപ്പുമായാണ് ചൈന രംഗത്തെത്തിയിട്ടുള്ളത്. ഇന്ത്യയുടെ ചൈനീസ് ആപ്പുകൾക്കുള്ള നിരോധനം മനപ്പൂർവ്വമായ ഇടപെടലാണെന്നും ചൈനീസ് ബിസിനസുകളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിന് ആവശ്യമായതെല്ലാം ചെയ്യുമെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്.

Recommended Video

cmsvideo
Will protect interests of Chinese companies: China after India bans more apps | Oneindia Malayalam

ചൈനീസ് ആപ്ലിക്കേഷനുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന 130 കോടി ഇന്ത്യന്‍ പൗരന്‍മാരുടെ സുരക്ഷയെ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

രാമക്ഷേത്രത്തിന് താന്‍ എതിരല്ല... പക്ഷേ ആള്‍ക്കൂട്ടം, ഉദ്ധവിന്റെ ആശങ്ക പങ്കുവെച്ച് ശരത് പവാര്‍!!രാമക്ഷേത്രത്തിന് താന്‍ എതിരല്ല... പക്ഷേ ആള്‍ക്കൂട്ടം, ഉദ്ധവിന്റെ ആശങ്ക പങ്കുവെച്ച് ശരത് പവാര്‍!!

ആദ്യം 250 ആപ്പുകൾ

ആദ്യം 250 ആപ്പുകൾ


ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ചൈനീസ് കമ്പനികളുടെ ആപ്പുകൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയതിന് പിന്നാലെയാണ് ചൈനയുടെ പരസ്യ പ്രതികരണം. ഏറ്റവും ഒടുവിൽ 59 ചൈനീസ് ആപ്പുകളുകളുടെ ക്ലോണുകളായി പ്രവർത്തിക്കുന്ന 47 ആപ്പുകളാണ് നിരോധിച്ചത്. ടിക്ടോക് ഉൾപ്പെടെ ഇന്ത്യയിൽ വൻപ്രചാരം നേടിക്കഴിഞ്ഞ 250 ചൈനീസ് ആപ്പുകളാണ് കഴിഞ്ഞ മാസം കേന്ദ്രസർക്കാർ നിരോധിച്ചത്. ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ച് ചൈനീസ് സർക്കാരിന് കൈമാറുന്നുവെന്ന് ആരോപിച്ചാണ് നടപടി.

 വിചാറ്റ് നിരോധനത്തിൽ വിമർശനം

വിചാറ്റ് നിരോധനത്തിൽ വിമർശനം


ഇന്ത്യ വിചാറ്റ് ആപ്പ് നിരോധിച്ച നടപടിയെക്കുറിച്ച് പരാമർശിച്ചുകൊണ്ട് ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് പ്രസ്താവന പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. വിചാറ്റ് ഉൾപ്പെടെ ചൈനീസ് പശ്ചാത്തലമുള്ള 59 ചൈനീസ് ആപ്പുകൾ ഇന്ത്യാ ഗവൺമെന്റ് നിരോധിച്ചതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ചൈനീസ് കമ്പനികളുടെ നിയമാനുസൃത അവകാശങ്ങളെ സാരമായി ബാധിച്ചെന്നും പ്രസ്താവനയിൽ പറയുന്നു. ഇത് സംബന്ധിച്ച് തെറ്റുതിരുത്താനാണ് ഇന്ത്യയ്ക്കുള്ള ചൈനയുടെ ആഹ്വാനം.

കാത്തിരിപ്പ് തുടരുന്നു

കാത്തിരിപ്പ് തുടരുന്നു


ഇലക്ട്രോണിക് ആന്റ് ഇൻഫർമേഷൻ ടെക്നോളജി നിരോധനമേർപ്പെടുത്തിയ 47 ആപ്പുകളുടെ പട്ടിക ഇതുവരെ പുറത്തുവിട്ടിട്ടില്ല. ടിക് ടോക് ലൈറ്റ്, ഹെലോ ലൈറ്റ്, ഷെയർ ഇറ്റ് ലൈറ്റ്, ബിഗോ ലൈറ്റ്, എന്നിവയാണ് നിരോധിക്കപ്പെട്ട 47 ആപ്പുകളിൽ ഉൾപ്പെടുന്നതെന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. കോൺ ചെയ്ത ചൈനീസ് ആപ്പുകൾ ഉപയോഗിക്കുമ്പോൾ ഇന്ത്യ അന്താരാഷ്ട്ര നിയമങ്ങളും ധാർമിക നടപടികളും പാലിക്കണമെന്നാണ് ദില്ലിയിലെ ചൈനീസ് എംബസി ഉന്നയിക്കുന്ന ആവശ്യം.

 ഇന്ത്യയ്ക്കും ഉത്തരവാദിത്തം

ഇന്ത്യയ്ക്കും ഉത്തരവാദിത്തം

ബാഹ്യസഹകരണം നടത്തുമ്പോൾ ചൈനീസ് കമ്പനികൾ അന്താരാഷ്ട്ര നിയമങ്ങളും പ്രാദേശിക നിയമങ്ങളും അനുസരിച്ച് പ്രവർത്തിക്കണമെന്ന് ചൈനീസ് സർക്കാർ ചൈനീസ് കമ്പനികളോട് നിരന്തരം ആവശ്യപ്പെടാറുണ്ടെന്നും ചൈനീസ് കൌൺസിലർ വ്യക്തമാക്കി. ഇന്ത്യയിൽ നിക്ഷേപം നടത്തിയിട്ടുള്ള അന്താരാഷ്ട്ര നിക്ഷേപകരുടെ താൽപ്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാനുള്ള നിയമാനുസൃതമായ അവകാശം ഇന്ത്യാ ഗവൺമെന്റിനുണ്ടെന്നും ചൈന പറയുന്നു.

 ഇന്ത്യയ്ക്ക് വിമർശനം

ഇന്ത്യയ്ക്ക് വിമർശനം


ഇന്ത്യയുടേത് ബോധപൂർവ്വമായ ഇടപെടലാണെന്നാണ് ചൈന വിശേഷിപ്പിച്ചത്. ചൈനീസ് കമ്പനികൾക്കെതിരായ ഇന്ത്യയുടെ ഇത്തരം ഉപരോധങ്ങൾ ഇന്ത്യയുടെ താൽപ്പര്യങ്ങൾ നിറവേറ്റില്ല. ചൈനീസ് കമ്പനികളെ സംരക്ഷിക്കുന്നതിന് ആവശ്യമായതെല്ലാം തങ്ങൾ ചെയ്യുമെന്നും ചൈന വ്യക്തമാക്കി. ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രായോഗിക സഹകരണം ഇരു രാജ്യങ്ങൾക്കും പ്രയോജനകരമാണെന്നും ചൈന വ്യക്തമാക്കി.

പുതിയ പട്ടിക ഒരുങ്ങുന്നു

പുതിയ പട്ടിക ഒരുങ്ങുന്നു


ആലിബാബയുടെ ആപ്പുകൾ ഉൾപ്പെടെയുള്ള 250 ചൈനീസ് ആപ്പുകളുടെ പട്ടികയാണ് നിരോധനം ഏർപ്പെടുത്തുന്നതിനായി ഇന്ത്യ തയ്യാറാക്കിയത്. ഈ ആപ്പുകൾ ഉപയോക്താക്കളുടെ സ്വകാര്യതയോ ദേശീയ സുരക്ഷ സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നും സർക്കാർ പരിശോധിച്ച് വരികയാണ്. ടീസെന്റിന്റെ പബ്ജിയും ഇതിൽ ഉൾപ്പെടുന്നുണ്ട്. മുൻനിര ചൈനീസ് ഗെയിമിംഗ് ആപ്പുകളും ഇന്ത്യയുടെ പുതിയ പട്ടികയിൽ ഇടം പിടിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ചൈനീസ് സർക്കാരുമായി ഉപയോക്താക്കളുടെ വിവരങ്ങൾ പങ്കുവെക്കുന്ന ആപ്പുകൾ ഏതെല്ലാമാണെന്ന് വിശകലനം ചെയ്തുവരികയാണ്.

English summary
China protest against India's Chinese app ban including WeChat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X