കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിർത്തിയിൽ നിന്ന് ചൈന പിൻമാറ്റം തുടങ്ങി; ഒന്നര കിലോ മീറ്റർ പിന്നോട്ട് പോയെന്ന് റിപ്പോർട്ട്

Google Oneindia Malayalam News

ശ്രീനഗർ; അതിർത്തിയിൽ നിന്ന് ചൈനീസ് സൈന്യം പിൻമാറി തുടങ്ങിയതായി റിപ്പോർട്ട്. ഗാൽവാനിലെ പട്രോൾ പോയിന്റ് 14 ൽ നിന്ന് ഒന്നര കിലോമീറ്റർ ചൈന പിന്നോട്ട് പോയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിർത്തിയിലെ സംഘർഷത്തെ തുടർന്ന് ഇരു സേനകളും തമ്മിൽ നടത്തിയ ചർച്ചകളിലെ ധാരണ പ്രകാരമാണ് നടപടി.

ഇന്ത്യ-ചൈന സേനകൾക്ക് ഇടയിൽ ഒരു സുരക്ഷിത അകലം പാലിച്ച് കൊണ്ടാണ് പിൻമാറ്റം. ഗാൽവാനിലെ താത്കാലിക നിർമ്മാണങ്ങളും പൊളിച്ച് നീക്കിയിട്ടുണ്ട്. ചൈനയുടെ പിൻമാറ്റം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം സാഹചര്യങ്ങൾ വിലയിരുത്തുകയാണെന്ന് സൈനിക വൃത്തങ്ങൾ പ്രതികരിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടാക്കിയ ധാരണകൾ പാലിക്കാൻ ചൈന തയ്യാറാണോയെന്ന് ഇപ്പോൾ വ്യക്തമാക്കാൻ സാധിക്കില്ല. കാത്തിരുന്നു കാണാമെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

photo-2020-06

Recommended Video

cmsvideo
China Retreat a Tactic or Real | Oneindia Malayalam

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക് സന്ദർശനത്തിന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ചൈനയുടെ പിൻമാറ്റം. ലഡാക്കിൽടെ അദ്ദേഹം ആയിരക്കണക്കിന് സൈനികരെ അഭിസംബോധന ചെയ്തിരുന്നു. ചൈനയെ പ്രതിപാദിക്കാതെ "വിപുലീകരണത്തിന്റെ യുഗം അവസാനിച്ചുവെന്നും വിപുലീകരണ ശക്തികൾ" പരാജയപ്പെടുകയോ പിന്നോട്ട് പോകാൻ നിർബന്ധിതരാകുകയോ ചെയ്തുവെന്നാണ് ചരിത്രം എന്നും മോദി പ്രതികരിച്ചിരുന്നു.

ലഡാക്കിലെ സംഘർഷത്തിൽ അയവ് വരുത്താൻ കഴിഞ്ഞ ആഴ്ച വീണ്ടും സൈന്യം മൂന്നം ഘട്ട ചർച്ച നടത്തിയിരുന്നു. 10 മണിക്കൂറോളമാണ് കോർ കമാൻഡർമാർ ചർച്ച നടത്തിയത്. നിലവിൽ ഗാൽവൻ താഴ്‌വര മുതൽ ഹോട്‌സ്പ്രിങ് വരെയുള്ള പട്രോളിംഗ് കേന്ദ്രങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ തയാറെന്ന് ചൈന വ്യക്തമാക്കിയിരുന്നു.എന്നാൽ പാംഗോങ് തടാകം, ഡെസ്പാങ്, ദെംചൂക്ക് എന്നിവിടങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്നായിരുന്നു ചൈന അന്ന് സ്വീകരിച്ച നലിപാട്.

ജൂൺ 15 ന് നടത്ത ഗാൽവൻ താഴ്വരയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടിൽ. കമാന്റിങ്ങ് ഓഫീസർ ഉൾപ്പെടെ 20 ഇന്ത്യൻ സൈനികരാണ് അന്ന് വീരമൃത്യു വരിച്ചത്. ഇന്ത്യൻ തിരിച്ചടിയിൽ 40 ചൈനീസ് സൈനികർ മരിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ചൈന ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

നിർമ്മലയും പിയൂഷ് ഗോയലും പുറത്തേക്ക്? മന്ത്രിഭയിൽ പൊളിച്ചെഴുത്തിനായി മോദി!! എത്തുക വിദഗ്ദർനിർമ്മലയും പിയൂഷ് ഗോയലും പുറത്തേക്ക്? മന്ത്രിഭയിൽ പൊളിച്ചെഴുത്തിനായി മോദി!! എത്തുക വിദഗ്ദർ

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; 7 ലക്ഷം ഇന്ത്യക്കാര്‍ കുവൈത്തില്‍ നിന്ന് പുറത്താകും, പുതിയ നിയമം...പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; 7 ലക്ഷം ഇന്ത്യക്കാര്‍ കുവൈത്തില്‍ നിന്ന് പുറത്താകും, പുതിയ നിയമം...

ഇടുക്കി നിശാപാർട്ടി കേസ് ഒതുക്കുന്നു; കോടികൾ വീശിയെറിയുന്നു, പുറത്തുവരുന്നത് ഞെട്ടിക്കുന്ന ആരോപണങ്ങൾഇടുക്കി നിശാപാർട്ടി കേസ് ഒതുക്കുന്നു; കോടികൾ വീശിയെറിയുന്നു, പുറത്തുവരുന്നത് ഞെട്ടിക്കുന്ന ആരോപണങ്ങൾ

English summary
China Pull backs its troops from Galwan Valley
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X