കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മസൂദ് അസ്ഹറിനെതിരെ യുഎന്‍ സുരക്ഷ സമിതിയില്‍ നീക്കം ശക്തം, ചൈനയ്ക്ക് അനുകൂല നിലപാട്, ശുഭാപ്തി വിശ്വാസത്തോടെ ഇന്ത്യ

  • By Desk
Google Oneindia Malayalam News

ദില്ലി: ജെയ്ഷ് ഇ മുഹമ്മദ് തലവന്‍ മഹ്മൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാന്‍ പിന്തുണ നല്‍കാന്‍ ചൈന തയ്യാറായതായി സൂചന. പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജെയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ യുഎന്‍ സുരക്ഷ സമിതിയുടെ 1267 കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യന്‍ ശ്രമത്തെ ഒരു പതിറ്റാണ്ടിലേറെയായി യുഎന്‍ സുരക്ഷ സമിതി സ്ഥിരാംഗമായ ചൈന എതിര്‍ക്കുകയായിരുന്നു. എന്നാല്‍ സുരക്ഷ സമിതിയില്‍ അസ്ഹറിനെതിരെ നീക്കം നടക്കുന്നതായി ചൈന വിദേശകാര്യ മന്ത്രാലയം വക്താവ് തന്നെ വ്യക്തമാക്കിയിരുന്നു.

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച യുവതികളെ ബലാത്സംഗം ചെയ്യാന്‍ ആവശ്യപ്പെട്ട് മധ്യവയസ്ക: വീഡിയോ വൈറല്‍
ഇതോടെയാണ് ചൈന അസ്ഹറിനെതിരെ 1267 കമ്മിറ്റിയില്‍ നീക്കം നടത്തുന്നതായി കണക്കാക്കുന്നത്. അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ശ്രമം നടക്കുന്നതായി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചൈന കഴിഞ്ഞ മാര്‍ച്ചില്‍ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തിന് നിരോധം ഏര്‍പ്പെടുത്തിയതോടെ പ്രതിരോധത്തിലായ യുഎന്‍ കമ്മിറ്റി ചൈനയുടെ തീരുമാനത്തിലുണ്ടായ മാറ്റത്തെ പോസിറ്റാവായാണ് കാണുന്നത്. ചെനയുടെ ഔദ്യോഗിക സമ്മതം കിട്ടിയ ഉടന്‍ മസൂദ് അസ്ഹര്‍ ആഗോള ഭീകരനായി പ്രഖ്യാപിക്കപ്പെടും.

xmasood-azhar1

യുഎസ്,യുകെ,ഫ്രാന്‍സ് അടക്കമുള്ള സ്ഥിരാംഗങ്ങള്‍ ഇന്ത്യയ്ക്ക് അനുകൂലമായി നിലപാടെടുത്തിരുന്നു. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്നാണ് അസ്ഹറിനെതിരെ നീക്കം കടുപ്പിക്കാന്‍ ഇന്ത്യ ശ്രമം ആരംഭിച്ചത്. കാണ്ഡഹാറിലെ വിമാന റാഞ്ചലിനെ തുടര്‍ന്ന് ഇന്ത്യയ്ക്ക് വിട്ട് കൊടുക്കേണ്ടി വന്ന മസൂദ് അസ്ഹറിനെ അന്നു മുതല്‍ ഇന്ത്യ ചെറുക്കാന്‍ ശ്രമം നടത്തിവരികയായിരുന്നു.

ഏപ്രില്‍ 23നാണ് ഇത് സംബന്ധിച്ച കൂടിക്കാഴ്ച്ച യുഎന്‍ സുരക്ഷ സമിതി ചേര്‍ന്നത്. മസൂദിനെ ആഗോള ഭീകരനാക്കാന്‍ മെയ് പകുതി വരെ സമയം ചോദിച്ച ചൈനയുടെ നിലപാടിനോട് യുഎസ് യോജിച്ചിരുന്നില്ല. ഈ വാര്‍ത്തകളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചില്ല. തീരുമാനത്തിനായി കാത്തിരിക്കാം എന്ന നിലപാടിലാണ് ഇന്ത്യ. 2001ല്‍ ജെയ്ഷ് ഇ മുഹമ്മദ് ഭീകരസംഘടനാ ലിസ്റ്റിലെത്തിയെങ്കിലും തലവന്‍ മസൂദ് അസ്ഹര്‍ എത്തിയിരുന്നില്ല. എന്തിരുന്നാലും ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങള്‍ ശുഭാപ്തി വിശ്വാസത്തോടെ ചൈനയുടെ നീക്കത്തെ കാത്തിരിക്കയാണ്.

English summary
China put a positive move to declare JeM chief Masood Azhar as global terrorist in UN security councils 1267 sanction commitee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X