കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പനിയുടെ ലക്ഷണം: സിയോളില്‍ നിന്നുള്ള യാത്രക്കാരെ ചൈന തടഞ്ഞ് വെച്ചു

  • By S Swetha
Google Oneindia Malayalam News

ബീജിംങ്: യാത്രക്കാര്‍ക്ക് പനിയുടെ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് സിയോളില്‍ നിന്നുള്ള 94 പേരെ ചൈന തടഞ്ഞു വെച്ചു. ചൈനക്കാരായ മൂന്ന് യാത്രക്കാര്‍ക്കാണ് പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടായത്. ചൊവ്വാഴ്ച രാവിലെ നാന്‍ജിംഗ് നഗരത്തിലെത്തിയ വിമാനത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കയറി പരിശോധിക്കവെയാണ് ഇവര്‍ക്ക് പനിയുള്ളതായി കണ്ടെത്തിയത്. മൂന്ന് പേരെയും ഉടന്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുകയും പരിശോധനകള്‍ ആരംഭിക്കുകയും ചെയ്തു. പനി ബാധിച്ച ആര്‍ക്കും തന്നെ കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനിലേക്ക് യാത്ര ചെയ്ത ചരിത്രമില്ല. അതേസമയം ഇവരോടൊപ്പം യാത്ര ചെയ്ത 94 പേരെ ഒരു ഹോട്ടലില്‍ തടഞ്ഞു വെച്ചിരിക്കുകയാണ്.

ദില്ലി കലാപം; കോടതിയില്‍ വിചിത്ര വാദവുമായി ദില്ലി പോലീസ്, കപില്‍ മിശ്രയുടെ പ്രസ്താവന കേട്ടില്ലെന്ന്ദില്ലി കലാപം; കോടതിയില്‍ വിചിത്ര വാദവുമായി ദില്ലി പോലീസ്, കപില്‍ മിശ്രയുടെ പ്രസ്താവന കേട്ടില്ലെന്ന്

ചൈനയിലെ കൊറോണ ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞെങ്കിലും ദക്ഷിണ കൊറിയയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ദിനംപ്രതി വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ട്. സിയോളില്‍ 11 മരണവും 169 പുതിയ വൈറസ് കേസുകളും ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ കൊറോണ ബാധിച്ചവരുടെ എണ്ണം 1,146 ആയി. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്ത രാജ്യമായി ദക്ഷിണ കൊറിയ മാറിക്കഴിഞ്ഞിട്ടുണ്ട്.

corona-virus-s

ചൈനയുടെ ഭൂരിഭാഗം പ്രദേശവും ജനുവരി അവസാനം മുതല്‍ കടുത്ത യാത്രാ നിയന്ത്രണത്തിന് വിധേയമാണ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ പോലും നിലവില്‍ പ്രാദേശിക ഭരണകൂടത്തിന്റെ പരിശോധനകള്‍ക്ക് വിധേയമാകണം. അതേസമയം, രാജ്യത്തിന് പുറത്ത് നിന്നും വരുന്നവരുടെ കാര്യത്തിലും ചൈന വളരെയധികം ജാഗ്രത പുലര്‍ത്തുന്നു. ഇതിന്റെ ഭാഗമായി ദക്ഷിണ കൊറിയയ്ക്കും മഞ്ഞക്കടലിനും ഇടയിലുള്ള തീരദേശ നഗരമായ ക്വിങ്ദാവോയിലേക്ക് വിദേശത്ത് നിന്നും വരുന്നവര്‍ക്ക് 14 ദിവസത്തെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

English summary
China quarantines 94 people on Seoul flight, US forces in South Korea report first #CoronaVirus case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X