കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ക്ഷണിച്ചു; ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യ സന്ദർശിക്കും, ഈ വർഷമെത്തുമെന്ന് സൂചന

Google Oneindia Malayalam News

ദില്ലി: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഈ വർഷം ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. കിർഗിസ്ഥാനിലെ ബിഷ്കേക്കിൽ നടക്കുന്ന ഷാങ്ഹായ് കോഓപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയിൽ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കുകയായിരുന്നു. ഷി ചിൻപിങ് ഇന്ത്യ സന്ദർശനത്തിന് എത്തുമെന്ന് ഉറപ്പ് നൽകിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

<strong>ശിവസേനയെ മെരുക്കാൻ ബിജെപി, മന്ത്രിസഭാ പുന:സംഘടനയിൽ ശിവസേനയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനമെന്ന ഓഫർ!</strong>ശിവസേനയെ മെരുക്കാൻ ബിജെപി, മന്ത്രിസഭാ പുന:സംഘടനയിൽ ശിവസേനയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനമെന്ന ഓഫർ!

കഴിഞ്ഞ വർഷം ഏപ്രിലിൽ വുഹാനിൽ മോദിയും ഷി ചിൻപിങ്ങും നടത്തിയ കൂടിക്കാഴ്ച വിജയകരമായിരുന്നു. ഈ വര്‍ഷം തന്നെ ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനമുണ്ടാകും. ഉടന്‍തന്നെ ഇരു രാജ്യങ്ങളും ഇതിനുള്ള തയ്യാറെടുപ്പ് ആരംഭിക്കുമെന്നും വിദേശകാര്യ സെക്രട്ടറി വിജയ് കേശവ് പറഞ്ഞു.

xij inping

ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കിര്‍ഗിസ്താന്‍ തലസ്ഥാനമായ ബിഷ്‌കെകില്‍ എത്തിയത്. ഉച്ചകോടിക്ക് മുന്നോടിയായി ഷീ ജിന്‍ പിങുമായി മോദി കൂടിക്കാഴ്ടച നടത്തുകയായിരുന്നു. ഉച്ചകോടിക്ക് ശേഷം കിര്‍ഗിസ്താന്‍ പ്രസിഡന്റ് ജീന്‍ബെകോവുമായി ചര്‍ച്ച നടത്തും.
English summary
China's Xi Jinping will visit India this year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X