കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഡാക്ക് വിഷയത്തില്‍ പ്രതികരിച്ച് ചൈന: ഇന്ത്യന്‍ നീക്കം അംഗീകരിക്കാനാവാത്തത്! ആഭ്യന്തരകാര്യമെന്ന്!!

Google Oneindia Malayalam News

ദില്ലി: ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കിയുള്ള ഇന്ത്യന്‍ പ്രഖ്യാപനത്തിനെതിരെ ചൈന. ഇന്ത്യന്‍ നീക്കം അംഗീകരിക്കാനാവില്ലെന്നാണ് ചൈന പ്രതികരിച്ചത്. ജമ്മു കശ്മീരില്‍ ഏകപക്ഷീയമായ നടപടികള്‍ സ്വീകരിക്കുന്നത് ഇന്ത്യ ഒഴിവാക്കണമെന്നാണ് ചൈന ആവശ്യപ്പെട്ടിട്ടുള്ളത്. ഹോങ്കോങ്ങില്‍ കഴിഞ്ഞ ഒമ്പത് ആഴ്ചയായി സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം നടക്കുന്നതിനിടെയാണ് ഇന്ത്യ കശ്മീരില്‍ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. ഇന്ത്യ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര പ്രതികരിക്കാറില്ല. തിരിച്ചും അങ്ങനെയാണ് പ്രതീക്ഷിക്കുന്നതെന്നാണ് വിദേശകാര്യമന്ത്രിയുടെ വക്താവ് രവീഷ് കുമാര്‍ പ്രതികരിച്ചത്.

"ഇനി വെളുത്ത കശ്മീരി പെൺകുട്ടികളെ വിവാഹം കഴിക്കാം", വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ!

ജമ്മുകശ്മീരിലെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചുകൊണ്ടുള്ള ജമ്മു ആന്‍ഡ് കശ്മീര്‍ റീ ഓര്‍ഗനൈസേഷന്‍ ബില്‍ 2019 ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണ്. ഇത് ഇന്ത്യയുടെ ഭൂപ്രദേശത്തെ മാത്രം ബാധിക്കുന്ന കാര്യമാണെന്നും വക്താവ് ചൂണ്ടിക്കാണിച്ചു. അതേസമയം കശ്മീരി ജനതയെ സഹായിക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്നാണ് പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ് വ അറിയിച്ചത്.

india-china-1561
English summary
China says declaration of Ladak as Union territory unacceptable
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X