കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് ചൈന: ഹാഫിസ് സയീദിനെക്കുറിച്ചുള്ളത് വ്യാജ വാര്‍ത്ത, അടിസ്ഥാരഹിതമെന്ന്

Google Oneindia Malayalam News

ബെയ്ജിങ്: പാക് ഭീകരന്‍ ഹാഫിസ് സയീദിനെ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞ് ചൈന. ഹാഫിസ് സയീദിനെ ഏതെങ്കിലും പശ്ചിമേഷ്യന്‍ രാജ്യത്തേക്ക് മാറ്റാന്‍ ചൈന പാകിസ്താനോട് ആവശ്യപ്പെട്ടുവെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇക്കാര്യമാണ് ചൈന തള്ളിക്കളഞ്ഞിട്ടുള്ളത്. പുറത്തുവന്ന വാര്‍ത്തകള്‍ ഞ‍െട്ടിക്കുന്നതും അടിസ്ഥാന രഹിതവുമാണെന്ന് ചൈന തള്ളിക്കളഞ്ഞിട്ടുള്ളത്. രാജ്യാന്തര സമൂഹത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഭീകരവാദ ബന്ധമുള്ള
ഹാഫിസ് സയീദിനെ പശ്ചിമേഷ്യന്‍ രാജ്യത്തേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് ആവശ്യപ്പെട്ടുവെന്നാണ് പുറത്തുവന്ന മാധ്യമറിപ്പോര്‍ട്ടുകള്‍.

പാക് പ്രധാനമന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസിയോട് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് ജമാഅത്ത് ഉദ് ദവ തലവന്‍ ഹാഫിസ് സയീദിനെ മാറ്റാന്‍ ആവശ്യപ്പെട്ടുവെന്നും ചൈനയില്‍ വച്ച് കഴിഞ്ഞ മാസം നടന്ന ബോവാവോ ഫോറത്തില്‍ വച്ചാണ് സംഭവമെന്നും ഈ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചൈനീസ് വിദേശകാര്യ വക്താവാണ് റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് രംഗത്തെത്തിയിട്ടുള്ളത്. ചൈനീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

hafiz-saeed

2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിനെ നിയമയത്തിന് മുമ്പിലെത്തിക്കാന്‍ ഇന്ത്യ വര്‍ഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 166 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ ആറ് യുഎസ് പൗരന്മാരും ഉള്‍പ്പെട്ടിരുന്നു. 100 മില്യണ്‍ യുഎസ് ഡോളറാണ് ഹാഫിസ് സയീദിന് മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് ലഭിച്ചത്. പാക് ഭീകര സംഘടന ലഷ്കര്‍ ഇ ത്വയ്ബയുടെ ജമാഅത്ത് ഉദ് ദവയാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഇന്ത്യ വര്‍ഷങ്ങളായി ആരോപിക്കുന്നത്.

English summary
China on Thursday dismissed as “shocking” and “baseless” a media report that President Xi Jinping has asked Pakistan to explore ways to relocate JuD chief Hafiz Saeed to a West Asian country amid mounting international pressure to act against him for his links with terror groups.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X