കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിഴക്കൻ ലഡാക്കിൽ നിന്ന് 10000 സൈനികരെ പിൻവലിച്ച് ചൈന: ഉൾപ്രദേശങ്ങളിലെ നീക്കം ശൈത്യത്തോടെയോ?

Google Oneindia Malayalam News

ദില്ലി: ഇന്ത്യ- ചൈന അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിച്ച് ചൈന. കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖക്കടുത്തുള്ള ആഴമേറിയ പ്രദേശങ്ങളിൽ നിന്ന് പതിനായിരത്തോളം സൈനികരെ ചൈനീസ് സൈന്യം തിരിച്ചയച്ചിട്ടുള്ളത്. എന്നിരുന്നാലും, മുൻ‌നിര പ്രദേശങ്ങളിലെ വിന്യാസം അതേപടി തുടരുകയാണ്, ഒപ്പം ഇരുവശത്തുനിന്നുമുള്ള സൈനികർ ആ മേഖലയിലെ പല സ്ഥലങ്ങളിലും ഇന്ത്യൻ സൈന്യങ്ങൾക്ക് അടുത്തേക്ക് നീങ്ങിയിട്ടുണ്ട്.

ആംആദ്മി എംഎല്‍എ സോംനാഥ് ഭാരതി ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തുആംആദ്മി എംഎല്‍എ സോംനാഥ് ഭാരതി ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

കിഴക്കൻ ലഡാക്ക് സെക്ടറിന് എതിർവശത്തുള്ള പരിശീലന മേഖലകളിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമായി പതിനായിരത്തോളം സൈനികരെ ചൈനീസ് സൈന്യം തിരിച്ചയച്ചതായി സർക്കാർ വൃത്തങ്ങൾ തന്നെയാണ് അറിയിച്ചിട്ടുള്ളത്.

 2-15923221

ഇന്ത്യ ചൈന അതിർത്തിയായ ലൈൻ ഓഫ് ആകച്വൽ കൺട്രോളിന് അപ്പുറത്തും ഇപ്പുറത്തുമായി 150 കിലോമീറ്റർ പരിധിയിലാണ് ചൈനീസ് പരമ്പരാഗത പരിശീലന മേഖലകൾ. കഴിഞ്ഞ വർഷം ഏപ്രിൽ-മെയ് മുതൽ ചൈന ഈ മേഖലയിൽ സൈനികരെ വിന്യസിച്ചതാണ്. ഇത് പിന്നീട് ഇരു സൈന്യങ്ങളും തമ്മിലുള്ള സംഘർഷങ്ങളിലേക്കും എത്തിയിരുന്നു. എന്നാൽ സൈനികരിൽ വലിയൊരു ശതാനം പേരെയും തിരിച്ചയച്ചെങ്കിലും ഇന്ത്യൻ അതിർത്തിയോട് ചേർന്ന് വിന്യസിക്കുന്നതിനായി ചൈനീസ് സൈന്യം എത്തിച്ചിട്ടുള്ള കനത്ത ആയുധങ്ങളെല്ലാം ഈ പ്രദേശത്ത് തുടരുകയാണെന്നും വൃത്തങ്ങൾ അറിയിച്ചു.

അതേ സമയം ആഴമേറിയ പ്രദേശങ്ങളിൽ നിന്ന് ചൈന സൈന്യത്തെ പിൻവലിക്കാനുള്ള കാരണം കടുത്ത ശൈത്യകാലമാകാമെന്നും വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഫെബ്രുവരി-മാർച്ച് മാസങ്ങൾക്കുശേഷം താപനിലയിൽ വർധനയുണ്ടായാൽ അവർ സൈന്യത്തെ തിരിച്ചുകൊണ്ടുവരുമോ എന്ന് പറയാൻ പ്രയാസമാണെന്ന് ഈ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

2020 ഏപ്രിൽ-മെയ് മുതൽ കിഴക്കൻ ലഡാക്ക് സെക്ടറിൽ ചൈനീസ് സൈന്യം ഇന്ത്യൻ അതിർത്തിക്ക് എതിർവശത്തായി 50,000 സൈനികരെ വിന്യസിച്ചിരുന്നു. ഇതോടെ ഇന്ത്യയും ഈ മേഖലയിലെ സൈനിക വിന്യാസം വർധിപ്പിച്ചിരുന്നു. അതിർത്തിയിൽ പാൻഗോങ് സോ തടാകത്തിന് ചുറ്റുമായി ഇന്ത്യ റോഡ് നിർമിക്കാൻ ആരംഭിച്ചത് മുതലാണ് ഇന്ത്യ- ചൈന യുദ്ധത്തിന് ശേഷം ചൈനയുടെ ഭാഗത്തുനിന്നുള്ള പ്രകോപനം രുക്ഷമായിത്തിരുന്നത്. ഇതോടെ ഇരു രാജ്യങ്ങളും തമ്മിൽ സൈന്യങ്ങളെ പിൻവലിക്കുന്നത് സംബന്ധിച്ച് നിരവധി തവണ ചർച്ചകളും നടത്തിയിരുന്നു.

ഇന്ത്യൻ സൈന്യം ചൈനീസ് സൈന്യത്തിന്റെ പ്രവർത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും തെക്കൻ പാൻഗോങ് സോ തടാക പ്രദേശത്ത് റെസാങ് ലാ, റെചെൻ ലാ തന്ത്രപ്രധാനമായ ഉയരങ്ങൾ പിടിച്ചെടുക്കുകയും അവരെ വടക്കൻ കരയിലെ ചില ഭാഗങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

English summary
China sent Back Around 10,000 Troops From Depth Areas Near LAC In Eastern Ladakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X