അതിർത്തികടന്നുള്ള ഭീകരവാദത്തിനെതിരെ ഇന്ത്യയ്ക്കൊപ്പം; പൂർണ പിന്തുണ ഉറപ്പ് നൽകി ചൈന
അതിർത്തികടന്നുള്ള ഭീകരവാദത്തെ നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയുടെ പിന്തുണ തേടിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി
ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ (SCO) ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഇക്കാര്യം പ്രധാനമന്ത്രി ചർച്ച ചെയ്തു. വിഷയത്തിൽ ചൈന ഇന്ത്യക്ക് പിന്തുണ ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു.
'അതിർത്തി കടന്നുള്ള ഭീകരവാദത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് വലിയ ആശങ്കയുണ്ടായിരുന്നു. ഇത് ഇന്ത്യയെയും ചൈനയെയും ഒരുപോലെ ബാധിക്കുന്ന വിഷയമാണ്. അതിനാൽ ഈ വിപത്തിനെ നേരിടാൻ പരസ്പരം ധാരണയും പിന്തുണയും നൽകേണ്ടത് പ്രധാനമാണ്. ഷാങ്ഹായ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ, അതിർത്തി കടന്നുള്ള ഭീകരവാദം ഉന്നയിച്ചപ്പോൾ ചൈനയുടെ പിന്തുണയും സഹകരണവും ലഭിച്ചു," മിസ്രി പറഞ്ഞു. ഭീകരവാദത്തിനെതിരെ പോരാടുന്നതിന് ഇരു രാജ്യങ്ങളും പരസ്പര ധാരണയും സഹകരണവും വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞതായും അദ്ദേഹം സെക്രട്ടറി കൂട്ടിച്ചേർത്തു.

'ഈ വിഷയം ചർച്ച ചെയ്തു. പ്രധാനമന്ത്രി ഇത് വളരെ വ്യക്തമായി അവതരിപ്പിച്ചു. ഇന്ത്യയും ചൈനയും ഈ വിപത്തിന്റെ ഇരകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈനയുടെ പിന്തുണ ആവശ്യപ്പെട്ടപ്പോൾ അവർ പൂർണ്ണ പിന്തുണ നൽകി," മിസ്രി പറഞ്ഞു. താരിഫ് വിഷയം ചർച്ചയായോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി.
ഇരു നേതാക്കളും ആഗോള സാമ്പത്തിക സ്ഥിതിയും അതുമൂലമുണ്ടാകുന്ന വെല്ലുവിളികളും ചർച്ച ചെയ്തതായി വിക്രം മിസ്രി പറഞ്ഞു. അന്താരാഷ്ട്ര സംഭവവികാസങ്ങളെക്കുറിച്ചല്ല മറിച്ച് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചായിരുന്നു നേതാക്കൾ ചർച്ച ചെയ്തത്', അദ്ദേഹം പറഞ്ഞു.
'നിലവിലെ സാഹചര്യങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്തി പരസ്പര ധാരണ എങ്ങനെ കൂടുതൽ വളർത്താമെന്നും വളർന്നുകൊണ്ടിരിക്കുന്ന ഈ വെല്ലുവിളികൾക്കിടയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സാമ്പത്തിക-വാണിജ്യ ബന്ധം എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്നും ഇരുനേതാക്കളും പരിശോധിച്ചു', മിസ്രി പറഞ്ഞു.
ട്രംപ് ഭരണകുടം ഇന്ത്യൻ ഇറക്കുമതിക്ക് 50 ശതമാനവും ചൈനീസ് ഇറക്കുമതിക്ക് 30 ശതമാനവും തീരുവ ചുമത്തിയിട്ടുണ്ട്. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവയും ചുമത്തിയിരുന്നു. ഇന്ത്യയുടെ നീക്കം റഷ്യയുടെ യുദ്ധശ്രമങ്ങൾക്ക് ഇന്ധനം നൽകുന്നു എന്നായിരുന്നു ട്രംപിന്റെ വാദം. അതേസമയം ചൈനയെ ഈ താരിഫുകളിൽ നിന്ന് യുഎസ് ഒഴിവാക്കിയിരുന്നു.
അതിനിടെ ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു. ഇന്ത്യൻ സിവിൽ ഏവിയേഷൻ പ്രതിനിധി സംഘത്തിന്റെ ബീജിംഗ് സന്ദർശനം ചർച്ചകൾക്ക് വേഗത കൂട്ടി, ഇപ്പോൾ സർവീസുകൾ പുനരാരംഭിക്കുന്നതിൽ ഒരു പൊതു സമവായത്തിലെത്തിയിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.
എയർ സർവീസസ് ഉടമ്പടി, ഷെഡ്യൂളിംഗ്, കലണ്ടറുകൾ എന്നിവയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളാണ് ഇപ്പോൾ പരിഹരിക്കപ്പെടാനുള്ളത്. ഇവ വരും ആഴ്ചകളിൽ ചർച്ച ചെയ്ത് തീരുമാനം ഉണ്ടാക്കും. വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി മോദിയും നേരത്തെ സംസാരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications