• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഏഷ്യയിലെ നാലമാത്തെ ശക്തി ഇന്ത്യ തന്നെ; പക്ഷെ ചൈനയുടെ വളര്‍ച്ച് അതിവേഗം, തിരിച്ചടിയായത് കൊവിഡ്

ദില്ലി: ഏഷ്യാ-പസഫിക് രാജ്യങ്ങളില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ചൈന അമേരിക്കയോട് അടുക്കുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കോവിഡ് പ്രതിരോധത്തില്‍ അമേരിക്കയ്ക്ക് പറ്റിയ വീഴ്ച രാജ്യാന്തര തലത്തില്‍ തന്നെ അവരുടെ പ്രശസ്തിക്ക് കളങ്കം വരുത്തിയിരുന്നു. ഈ സാഹചര്യം മുതലെടുത്തായിരുന്നു ചൈനയുടെ മുന്നേറ്റം. മേഖലയിലെ മികച്ച സൂപ്പർ പവർ എന്ന നിലയിൽ അമേരിക്ക സ്ഥാനം നിലനിർത്തിയിരിക്കുമ്പോൾ തന്നെ രണ്ട് വർഷം മുമ്പ് ചൈനക്കെതിരായി ഉണ്ടായിരുന്ന 10 പോയിന്റ് ലീഡ് പകുതിയായി കുറഞ്ഞെന്നാണ് സിഡ്നി ആസ്ഥാനമായുള്ള ലോവി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഏഷ്യ പവർ ഇൻഡക്സ് 2020 ലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

അമേരിക്കയെ പിന്നോട്ടടിച്ചത്

അമേരിക്കയെ പിന്നോട്ടടിച്ചത്

പകർച്ചവ്യാധി, ഒന്നിലധികം രാജ്യങ്ങളുമായുള്ള വ്യാപാര തർക്കങ്ങൾ, ബഹുമുഖ ഇടപാടുകളിൽ നിന്നും ഏജൻസികളിൽ നിന്നും പിന്മാറാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾ എന്നിവ മൂലം യുഎസിന് "പ്രസ്റ്റീജ് നഷ്ടപ്പെട്ടു" എന്നാണ് പഠന ഗവേഷണത്തിന്‍റെ മേധാവിയും ലോവിയുടെ ഏഷ്യൻ പവർ ആൻഡ് ഡിപ്ലോമാസി പ്രോഗ്രാം ഡയറക്ടറുമായ ഹെർവ് ലെമാഹിയു അഭിപ്രായപ്പെടുന്നത്.

ഗെയിം ചേഞ്ചര്‍

ഗെയിം ചേഞ്ചര്‍

ഒരു ഗെയിം ചേഞ്ചറായി മഹാമാരി മാറി. യുഎസിനെ സംബന്ധിച്ചിടത്തോളം മഹാമാരി ഇരട്ട പ്രശ്‌നങ്ങൾക്ക് കാരണമായി. ഒരു വശത്ത്, കോവിഡ് -19 പ്രതിസന്ധിയെ മോശമായി കൈകാര്യം ചെയ്യുന്നത് പ്രശസ്തി കുറയുന്നതിന് കാരണമായപ്പോള്‍ മറുവശത്ത്, പകർച്ചവ്യാധിയുടെ സാമ്പത്തിക തകർച്ചയിൽ നിന്ന് കരകയറാൻ ഇനിയും വർഷങ്ങൾ എടുക്കുമെന്ന വെല്ലുവിളിയാണ് അമേരിക്കയ്ക്ക് മുമ്പിലുള്ളത്.

അടുത്ത ഒരു ദശകത്തില്‍

അടുത്ത ഒരു ദശകത്തില്‍

മഹാമാരി സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും കരകയറാന്‍ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്ക് 2024 വരെ സമയമെടുക്കേണ്ടി വരും. ഇതിനു വിപരീതമായി, ചൈനയുടെ സമ്പദ്‌വ്യവസ്ഥ വൈറസിൽ നിന്നും ഇതിനോടകം തന്നെ കരകയറി കഴിഞ്ഞു. അടുത്ത ഒരു ദശകത്തില്‍ ഇത് ചൈനയക്ക് വലിയ നേട്ടം നല്‍കുമെന്നും പഠനം വ്യക്തമാക്കുന്നു.

ട്രംപ് വീണ്ടുമെത്തിയാല്‍

ട്രംപ് വീണ്ടുമെത്തിയാല്‍

വുഹാൻനിലെ കൊവിഡ് വ്യാപനത്തിന്‍റെ തീവ്രതയെക്കുറിച്ചുള്ള വിവരങ്ങൾ തടഞ്ഞുവെന്ന ആരോപണം നേരിട്ടതിനെത്തുടർന്ന് നയതന്ത്ര സ്വാധീനത്തിൽ ശ്രദ്ധേയമായ ഇടിവ് നേരിട്ടെങ്കിലും മൂന്നാം പാദത്തില്‍ രണ്ടാം സ്ഥാനത്ത് തുടരാന്‍ ചൈനക്ക് സാധിച്ചു. നവംബറിൽ ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ സമാനമായ കൂടുതൽ പ്രവണതകൾ സൃഷ്ടിക്കുമെന്നും ഹെർവ് ലെമാഹിയു അഭിപ്രായപ്പെട്ടു.

ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും

ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും

സാഹചര്യം ഇങ്ങനെയൊക്കെയാണെങ്കിലും യുഎസിനെ മറികടന്ന അനിയന്ത്രിതമായ ആധിപത്യശക്തിയായി മാറുന്നത് ചൈനയ്ക്ക് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. അമേരിക്കയുമായി ഒപ്പത്തിനൊപ്പം പിടിച്ച് ഈ ദശകത്തിന്റെ അവസാനത്തോടെ അമേരിക്കയെ മറികടക്കാനും സാധ്യതയുണ്ടെന്നും ഞാൻ കരുതുന്നു. അത് വളരെ പ്രയാസമുള്ള കാര്യമാണെന്ന് അറിയാമെന്നും ലെമാഹിയു പറഞ്ഞു.

ജോ ബിഡന്‍ വന്നാല്‍

ജോ ബിഡന്‍ വന്നാല്‍

ട്രംപ് രണ്ടാം തവണയും വിജയിച്ചാൽ അമേരിക്കയുടെ സഹായം കൂടാതെ മുന്നോട്ട് പോവാന്‍ ഏഷ്യ പഠിക്കും. ജോ ബിഡനാണ് തിരഞ്ഞെടുക്കപ്പെടുന്നതെങ്കില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ അമേരിക്കയുമായി വ്യാപാരം നടത്താൻ കൂടുതൽ സന്നദ്ധമാകുമെന്നാണ് ഞാന് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ സ്ഥാനം

ഇന്ത്യയുടെ സ്ഥാനം

പട്ടികയില്‍ ജപ്പാനും പിന്നില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയില്‍ പകര്‍ച്ചാ വ്യാധി സാമ്പത്തിക വളര്‍ച്ചയില്‍ സൃഷ്ടിച്ച ആഘാതം ചൈനക്ക് തന്ത്രപരമായ അടിത്തറ നൽകി. ലോവി പ്രോജക്ടുകൾ പ്രകാരം 2030 ഓടെ ചൈനയുടെ സാമ്പത്തിക ഉൽപാദനത്തിന്റെ 40% ഇന്ത്യയിലെത്തും. കഴിഞ്ഞ വര്‍ഷം ഇത് 50 ശതമാനമായിരുന്നു. ഈ മേഖലയിലെ മഹത്തായ ശക്തിയെന്ന നിലയിൽ ഇന്ത്യയുടെ വരവ് തീർച്ചയായും വൈകുകയാണെന്നും ലെമാഹിയു അഭിപ്രായപ്പെടുന്നു.

പ്രതികൂലം

പ്രതികൂലം

യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡവലപ്മെന്റ് ഇക്കണോമിക്സ് റിസർച്ചിന്റെ കണക്കനുസരിച്ച് ഏഷ്യ-പസഫിക് മേഖലയിലെ 347.4 ദശലക്ഷം ആളുകൾക്ക് ഒരു ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. മൊത്തത്തിൽ, 2020 ൽ ലോക സമ്പദ്‌വ്യവസ്ഥയെ അപേക്ഷിച്ച് വലുതായിത്തീർന്ന ഏഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇപ്പോൾ പകർച്ചവ്യാധി മൂലം പൊതുജനാരോഗ്യ, സാമ്പത്തിക, തന്ത്രപരമായ വെല്ലുവിളികളുടെ ഒരു തികഞ്ഞ പ്രതികൂല കാലാവസ്ഥയെ നേരിട്ടു കൊണ്ടിരിക്കുകയാണെന്നും ലോവി റിപ്പോർട്ട് പറയുന്നു.

ജോസിന് അടിപതറുന്നു; ജില്ലാ ജനറല്‍ സെക്രട്ടറി ഉള്‍പ്പടേയുള്ളവര്‍ ജോസഫ് പക്ഷത്ത് ചേര്‍ന്നു, കൊഴിഞ്ഞു

cmsvideo
  റഷ്യൻ വാക്സിൻ ഇതാ ഇന്ത്യയിൽ..10 കോടി ഡോസുകൾ

  English summary
  China strengthen in Asia-Pacific region; covid expansion as a setback for India: Report
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X