കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎന്‍എസ്സി അനൗപചാരിക സെഷനില്‍ അക്‌സായി ചിന്‍ വിഷയം ഉയര്‍ത്തി ചൈന

Google Oneindia Malayalam News

ദില്ലി: യുഎന്‍ സുരക്ഷാ സമിതിയുടെ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന അനൗപചാരിക സെഷനില്‍ ചൈന ലഡാക്കിലെ അക്‌സായി ചിന്നിന് വേണ്ടി അവകാശവാദം ഉയര്‍ത്തി. കശ്മീർ വിഷയത്തിൽ പാകിസ്താനെ പിന്തുണച്ചതിന് പുറമേ ആണിത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള ഇന്ത്യന്‍ തീരുമാനം ചൈനയുടെ പരമാധികാര താല്‍പ്പര്യങ്ങളെ വെല്ലുവിളിക്കുകയും അതിര്‍ത്തി പ്രദേശത്ത് സമാധാനവും സുസ്ഥിരതയും നിലനിര്‍ത്തുന്നതിനുള്ള ഉഭയകക്ഷി കരാറുകള്‍ ലംഘിക്കുകയും ചെയ്തുവെന്ന് യുഎന്നിലെ ചൈനീസ് സ്ഥിരം പ്രതിനിധി വ്യക്തമാക്കി.

ഇന്ത്യയുടെ ഏകപക്ഷീയമായ ഈ നിലപാട് ചൈനയുമായി ബന്ധപ്പെട്ട് നിലനിൽക്കില്ലെന്നും ചൈനയുടെ പരമാധികാരമുള്ള പ്രദേശങ്ങളിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്നും ലഡാക്കിനെ കുറിച്ചുള്ള പരോക്ഷ പരാമര്‍ശത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക മാന്ദ്യം ആശങ്കാജനകം; തളര്‍ന്ന മേഖലകളെ ഉണര്‍ത്താന്‍ ശക്തമായ നടപടി വേണം: രഘുറാം രാജന്‍സാമ്പത്തിക മാന്ദ്യം ആശങ്കാജനകം; തളര്‍ന്ന മേഖലകളെ ഉണര്‍ത്താന്‍ ശക്തമായ നടപടി വേണം: രഘുറാം രാജന്‍

ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമായി പുനര്‍നാമകരണം ചെയ്യുന്നത് യഥാര്‍ത്ഥ നിയന്ത്രണ രേഖയെ (എല്‍എസി) ബാധിക്കില്ലെന്നും ചൈനയുമായി ബന്ധപ്പെട്ട് ദില്ലി അധിക പ്രവിശ്യാ അവകാശവാദങ്ങളൊന്നും ഉന്നയിക്കുന്നില്ലെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ബീജിംഗില്‍ നടന്ന വിദേശകാര്യ മന്ത്രി തല യോഗത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി അടുത്തിടെ ജമ്മു കശ്മീരില്‍ പാര്‍ലമെന്റ് പാസാക്കിയ നിയമനിര്‍മ്മാണ വിഷയം എടുത്തിട്ടിരുന്നു.

 china

എന്നാല്‍ ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് ജയ്ശങ്കര്‍ വാങിനോട് പറഞ്ഞു. ഭരണഘടനയുടെ താല്‍ക്കാലിക വ്യവസ്ഥയിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ വിഷയം, ഇത് രാജ്യത്തിന്റെ അവകാശമാണ്, അദ്ദേഹം വാങിനെ അറിയിച്ചു. മെച്ചപ്പെട്ട ഭരണവും സാമൂഹിക-സാമ്പത്തിക വികസനവും പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു നിയമനിര്‍മ്മാണ നടപടികള്‍. ഇന്ത്യയുടെ ബാഹ്യ അതിര്‍ത്തികള്‍ക്കോ ചൈനയുമായുള്ള യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കോ (എല്‍എസി) ഇതില്‍ യാതൊരു കാര്യവുമില്ലെന്ന് ജയ്ശങ്കര്‍ വ്യക്തമാക്കി.

ജീവനക്കാരെ കെഎസ്ഇബി പറ്റിച്ചെന്ന വാർത്ത വാസ്തവമോ? അധികൃതരുടെ ഈ ചോദ്യത്തിന് മറുപടി പറയേണ്ടി വരും!ജീവനക്കാരെ കെഎസ്ഇബി പറ്റിച്ചെന്ന വാർത്ത വാസ്തവമോ? അധികൃതരുടെ ഈ ചോദ്യത്തിന് മറുപടി പറയേണ്ടി വരും!

ഇന്ത്യ-ചൈന അതിര്‍ത്തി ചോദ്യത്തെ സംബന്ധിച്ചിടത്തോളം 2005 ലെ രാഷ്ട്രീയ പാരാമീറ്ററുകളുടെയും മാര്‍ഗ്ഗനിര്‍ദ്ദേശ തത്വങ്ങളുടെയും അടിസ്ഥാനത്തില്‍ ന്യായവും ന്യായയുക്തവും പരസ്പര സ്വീകാര്യവുമായ ഒത്തുതീര്‍പ്പിന് ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ടെന്നും ജയ്ശങ്കര്‍ ചൈനീസ് വിദേശകാര്യമന്ത്രിയെ അറിയിച്ചു.

English summary
China to raise Aksai Chin issue at UNSC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X