വീണ്ടും ഇടഞ്ഞ് ചൈന: ദൌലത്ത് ബെഗ് ഓൾഡിയിൽ ഇന്ത്യൻ പട്രോളിംഗ് തടസ്സപ്പെടുത്താൻ ശ്രമം!!
ദില്ലി: കിഴക്കൻ ലഡാക്കിൽ ഇന്ത്യ-ചൈനീസ് സൈന്യങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 20 സൈനികർ മരിച്ചതോടെയാണ് ഇന്ത്യ- ചൈന ബന്ധത്തിലെ അസ്വാരസ്യങ്ങൾ രൂക്ഷമാകുന്നത്. പാൻഗോങ് സോ തടാകത്തിന് ചുറ്റും ഇന്ത്യ റോഡ് നിർമാണം ആരംഭിച്ചതോടെയാണ് തടസ്സം സൃഷ്ടിച്ചുകൊണ്ട് ചൈന രംഗത്തെത്തുന്നത്. ഇതോടെ ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ ഈ പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. ഏപ്രിൽ 15ഓടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കങ്ങളുണ്ടാകുന്നത്.

അടുത്ത ലക്ഷ്യം ദൌലത്ത് ബെഗ് ഓൾഡി
കിഴക്കൻ ലഡാക്കിൽ ഇന്ത്യ- ചൈന സംഘർഷം ശക്തമായതിന് പിന്നാലെ ദൌലത്ത് ഓൾഡി ബെഗിൽ ഇന്ത്യൻ പട്രോളിംഗിന് പ്രശ്നങ്ങൾ സൃഷ്ടിച്ച് ചൈന. ദൌലത്ത് ബെഗ് ഓൾഡിയിലെ 10, 13 പട്രോളിംഗ് പോയിന്റുകൾക്കിടയിലുള്ള പ്രദേശത്താണ് ചൈന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.
Recommended Video

ചൈനീസ് കടന്നുകയറ്റം
കാരക്കോറം ചുരത്തിന് അടുത്ത പ്രദേശത്തേക്ക് ചൈനീസ് സൈന്യം കടന്നുകയറാൻ ശ്രമിക്കുന്നുവെന്നാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ ഭൂപ്രദേശത്തിന് മുകളിലൂടെ ഷെൻസാൻ വഴി പാകിസ്താനിലേക്കും യുറോപ്പിലേക്കുമുള്ള ദേശീയപാതകളുടെ ആഴം വർധിപ്പിക്കാനാണ് ചൈനീസ് നീക്കമെന്നും പറയപ്പെടുന്നു.

പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമം
ഡിബിഒ മേഖലയിൽ 10, 13 പട്രോളിംഗ് പോയിന്റുകളിൽ ഇന്ത്യ നടത്തുന്ന പട്രോളിംഗ് തടസ്സപ്പെടുത്തി പ്രശ്നങ്ങളുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ടിൽ പറയുന്നത്. ഗാൽവൻ വാലിയോടും ഡിബിഒയിലെ ഇന്ത്യൻ ബറ്റാലിയനും അടുത്താണ് 10, 13 പട്രോളിംഗ് പോയിന്റുകൾ സ്ഥിതി ചെയ്യുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

നിർമാണ പ്രവർത്തനങ്ങൾ
ചൈനീസ് സൈന്യം റോഡ് മാർഗ്ഗം ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിന് സമീപത്തേക്ക് വലിയ വാഹനങ്ങളും പീരങ്കികളും എത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നിയന്ത്രണ രേഖയ്ക്ക് സമീപത്തെ പട്രോളിംഗ് പോസ്റ്റുകളായ പിപി 15, പിപി 17, പിപി 17 എന്നീ പോസ്റ്റുകൾക്ക് സമീപത്തേക്കാണ് ചൈനീസ് സൈന്യം റോഡ്മാർഗ്ഗം സന്നാഹങ്ങൾ എത്തിക്കുന്നത്. ഭൂരിഭാഗവും ചൈന കൈവശം വച്ചിരിക്കുന്ന അക്സായ് ചിൻ പീഠഭൂമിയിൽ ഇന്ത്യ പ്രാതിനിധ്യമുള്ള പ്രദേശമാണ് ഡിബിഒ മേഖല. ഈ പ്രദേശങ്ങളിൽ നിന്ന് സൈന്യങ്ങൾ പിന്നോട്ട് മാറണം എന്ന സമവായത്തിയെങ്കിലും ചൈനീസ് സൈനികർ ഈ പ്രദേശത്ത് നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്. പാൻഗോങ് സോ തടാകത്തിനടുത്തുള്ള പ്രദേശത്തിന് സമാനമായി സമീപ പ്രദേശങ്ങളിലുമായി നിർമാണ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ടെന്നാണ് കണ്ടെത്തൽ.

വ്യോമപ്രതിരോധ സംവിധാനം
ചൈനീസ് സൈന്യം ഇന്ത്യൻ ഭൂപ്രദേസത്തിനടുത്തായി സുഖോയ് 30 വിമാനങ്ങൾ വിന്യസിച്ചിട്ടുണ്ടെന്നും ഇന്ത്യൻ ഭൂപ്രദേശത്തിനോട് ചേർന്ന് ചൈനീസ് സൈന്യം നിരന്തരം യാത്രകൾ നടത്തുന്നുണ്ടെന്നും ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഈ പ്രദേശത്ത് വ്യോമ പ്രതിരോധ സംവിധാനങ്ങളും വിന്യസിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇന്ത്യ ഈ മേഖലയിൽ വിന്യസിച്ച പോർ വിമാനങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് പ്രതിരോധ സംവിധാനം വിന്യസിച്ചത്.

ധാരണ ലംഘിച്ചോ?
കിഴക്കൻ ലഡാക്കിലെ അതിർത്തി തർക്കങ്ങളോടെ ഇന്ത്യ- ചൈന ബന്ധത്തിൽ അസ്വാരസ്യങ്ങൾ പ്രകടമായിരുന്നു. ഇതോടെയാണ് അതിർത്തിയിൽ ഇന്ത്യ- ചൈന അതിർത്തിയിലെ തർക്കം പരിഹരിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ഇതിനകം തന്നെ രണ്ട് വട്ട ജനറൽ തല ചർച്ചകൾ നടത്തിയിരുന്നു. എന്നിരുന്നാലും ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചക്കിടെയുണ്ടായ ധാരണ പാലിക്കുന്നതിൽ ചൈന പരാജയപ്പെട്ടുവെന്നും ഇന്ത്യാ ടുഡേ റിപ്പോർട്ടിൽ പറയുന്നു.












Click it and Unblock the Notifications