കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തി സംഘര്‍ഷം; ചൈനയെ രൂക്ഷമായി വിമര്‍ശിച്ച്‌ ഇന്ത്യ

Google Oneindia Malayalam News

ന്യൂ ഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ ചൈനയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച്‌ ഇന്ത്യ. ഉഭയകക്ഷി കരാറുകളുടെ നഗ്നമായ ലംഘനമാണ്‌ ചൈന നടത്തുന്നതെന്ന്‌ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ചൈനയുടെ ഏകപക്ഷീയമായ നീക്കങ്ങളാണ്‌ ആറ്‌ മാസമായി അതിര്‍ത്തിയിലെ പ്രശ്‌നത്തിന്‌ കാരണമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ്‌ ചൂണ്ടിക്കാട്ടി.

കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) ഏകപക്ഷീയമായി മാറ്റം വരുത്താന്‍ ശ്രമിച്ച ചൈനയുടെ നീക്കങ്ങളുടെ ഫലമാണ്‌ 6 മാസമായി നമ്മള്‍ കാണുന്നത്‌. ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശങ്ങളില്‍ ശാന്തിയും സമാധാനവും ഉറപ്പാക്കുന്നതിനുള്ള ഉഭയക്ഷി കരാറുകുളുടേയും പ്രോട്ടോക്കോളുകളുടേയും ലംഘനമാണ്‌ ഈ നടപടികള്‍. അതിര്‍ത്തി പ്രദേശങ്ങളിലെ സമാധാനത്തിന്‌ 1993,1996 വര്‍ഷങ്ങളിലെ ഉടമ്പടി ഉള്‍പ്പെടെയുള്ള വിവിധ ഉഭയക്ഷി കരാറുകളും പ്രോട്ടോക്കോളുകളും ഇരുപക്ഷവും കര്‍ശനമായി പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

india china

സൈനിക സാന്നിധ്യം കൂട്ടരുത്‌. എല്‍എസിയില്‍ ഏകപക്ഷീയമായ ഒരു നടപടിയും സ്വീകരിക്കരുത്‌ . ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറുകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നും അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നുമുള്ള ചൈനയുടെ പ്രസ്‌താവന ശ്രദ്ധിച്ചു.
ചൈനയുടെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ പൊരുത്തമുണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുന്നു. നയതന്ത്ര, സൈനിക മാര്‍ഗങ്ങളിലൂടെയുള്ള ആശയ വിനിമയത്തിന്‌ ഇരു രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്‌. കൂടുതല്‍ ചര്‍ച്ചകള്‍ ഇരുപക്ഷത്തേയും സഹായിക്കുമെന്നാണ്‌ പ്രതീക്ഷിയെന്നും വിദേശകാര്യ വക്താവ്‌ പറഞ്ഞു.

English summary
china violets the bilateral agreements says Indian foreign ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X