• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉള്‍പ്പടെ 10000 ഇന്ത്യക്കാരെ ചൈന നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്

ദില്ലി: ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് പിന്നാലെ വഷളായ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം പരിഹരിക്കാന്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സൈനിക തലത്തിലും നയതന്ത്ര തലത്തിലും ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുള്‍പ്പടേയുള്ള 10000 ഇന്ത്യക്കാരെ ചൈന നിരീക്ഷിക്കുന്നതായുള്ള റിപ്പോര്‍ട്ട് പുറത്തു വരുന്നത്. സാമൂഹിക മാധ്യമങ്ങള്‍ വഴി ഇവരെ അന്വേഷിക്കുന്നുവെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രധാനമന്ത്രി, രാഷ്ട്രപതി

പ്രധാനമന്ത്രി, രാഷ്ട്രപതി

പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും പുറമെ, സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്, കേന്ദ്രമന്ത്രിമാര്‍, ചില സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, സുപ്രീംകോടതി ജഡ്ജിമാര്‍, കേന്ദ്ര-സംസ്ഥാന വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍, വ്യവസായികള്‍ എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രിയുള്‍പ്പടെ കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

സാമൂഹിക മാധ്യമങ്ങള്‍ വഴി

സാമൂഹിക മാധ്യമങ്ങള്‍ വഴി

ചൈനീസ് സര്‍ക്കാരും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും അടുപ്പമുള്ള കമ്പനിയാണ് നിരീക്ഷണത്തിന് പിന്നില്‍. പ്രധാനമായും സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് ഇവരുടെ നിരീക്ഷണമെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് ഭരണകൂടവുമായും രഹസ്യാന്വേഷണ ഏജന്‍സികളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇത്. കമ്പനിയുടെ ബിഗ്ഡേറ്റ പരിശോധിച്ചതിലൂടെയാണ് നിരീക്ഷണ വിവരം പുറത്തു വന്നത്.

സോണിയ ഗാന്ധിയും

സോണിയ ഗാന്ധിയും

കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുഖ്യമന്ത്രിമാരായ മമത ബാനർജി, അശോക് ഗെലോട്ട്, അമരീന്ദർ സിംഗ്, ഉദവ് താക്കറെ, നവീൻ പട്നായിക്, ശിവരാജ് സിംഗ് ചൗഹാൻ. കാബിനറ്റ് മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, രവിശങ്കർ പ്രസാദ് നിർമ്മല സീതാരാമൻ, സ്മൃതി ഇറാനി, പീയൂഷ് ഗോയൽ എന്നിവരും നിരീക്ഷിക്കപ്പെടുന്നവരിലുണ്ട്.

സൈനിക മേധാവിമാര്‍

സൈനിക മേധാവിമാര്‍

പ്രതിരോധ സേനാ മേധാവി ബിപിൻ സിംഗ് റാവത്ത്. 15 ഓളം മുൻ കരസേന, നാവികസേന, വ്യോമസേനാ മേധാവികൾ, ചീഫ് ജസ്റ്റിസ് ശരദ് ബോബ്ഡെ, ജഡ്ജി എ എം ഖാൻവിൽക്കർ എന്നിവർക്ക് പുറമെ ലോക്പാൽ ജസ്റ്റിസ് പി സി ഘോസ്, കം‌ട്രോളർ ആന്‍ഡ് ഓഡിറ്റർ ജനറൽ ജി സി മുർമു, സ്റ്റാർട്ട്-അപ്പ് ടെക് സംരംഭകരായ ഭാരത് പെ (ഇന്ത്യൻ പേയ്‌മെന്റ് ആപ്പ്) സ്ഥാപകൻ നിപുൻ മെഹ്‌റ, ഓത്ത്ബ്രിഡ്ജിലെ അജയ് ട്രെഹാൻ, വ്യവസായികളായ രത്തൻ ടാറ്റ, ഗൗതം അദാനി എന്നിവരും പട്ടികയിലുണ്ട്.

അഭിനേതാക്കളും കായികതാരങ്ങളും

അഭിനേതാക്കളും കായികതാരങ്ങളും

അഭിനേതാക്കൾ, കായികതാരങ്ങൾ, മതപണ്ഡിതര്‍, എന്നിവര്‍ക്ക് പുറമെ സാമ്പത്തികം, അഴിമതി, ഭീകരവാദം, മയക്കുമരുന്ന്, സ്വർണം, ആയുധങ്ങൾ, വന്യജീവികൾ, കള്ളക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളില്‍ പെട്ടവരേയും ചൈന നിരീക്ഷിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

cmsvideo
  China to hand over five missing youths from Arunachal Pradesh on Saturday, says Kiren Rijiju
  ഏറ്റുമുട്ടല്‍

  ഏറ്റുമുട്ടല്‍

  ലഡാക്കിലെ നിയന്ത്രണ രേഖയിൽ ചൈനയും ഇന്ത്യയും തമ്മിലുള്ള ഏറ്റുമുട്ടല്‍ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ നരീക്ഷണത്തിന് പ്രാധാന്യം ഏറെയാണ്. അതേസമയം, ഈ വാര്‍ത്തകളുമായി ബന്ധപ്പെട്ട് പ്രതികരണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം, ഇന്ന് ആരംഭിക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ വിഷയം ചര്‍ച്ചയായേക്കും.

  ഷൂട്ടിങ്ങിനിടെ നടൻ കുഴഞ്ഞുവീണ് മരിച്ചു; ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചില്ലെന്ന് സഹപ്രവര്‍ത്തകര്‍

  English summary
  China watching 10,000 Indians, including President, narendra Modi and Sonia gandhi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X