കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിർത്തിയിൽ റോന്തുചുറ്റി ചൈനീസ് യുദ്ധ വിമാനങ്ങൾ; നിരീക്ഷണം കടുപ്പിച്ച് ഇന്ത്യയും

  • By Desk
Google Oneindia Malayalam News

ശ്രീനഗർ; ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിയിൽ സംഘർഷം നിലനിൽക്കെ ആശങ്ക ഇരിട്ടിച്ച് കിഴക്കൻ ലഡാക്കിൽ ചൈനീസ് യുദ്ധവിമാനങ്ങൾ റോന്തുചുറ്റുന്നതായി റിപ്പോർട്ട്. 30 കിമി പരിധിയിലാണ് വിമാനങ്ങൾ ഇടതടവില്ലാതെ പറക്കുന്നത്.

കിഴക്കൻ ലഡാക്ക് പ്രദേശത്തിന് സമീപമുള്ള ഹോതാനിലെയും ഗാർഗുൻസയിലെയും പി‌എൽ‌എ (പീപ്പിൾസ് ലിബറേഷൻ ആർമി) വ്യോമസേനാ താവളങ്ങളിൽ 10-12 ചൈനീസ് യുദ്ധവിമാനങ്ങൾ നിലയുറപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രദേശത്തിന്റെ 30 കിലോമീറ്റർ ഉള്ളിലായാണ് ചൈനയുടെ ജെ -7, ജെ -11 യുദ്ധവിമാനങ്ങൾ നിലയുറപ്പിച്ചിരിക്കുന്നത്. ചൈനയുടെ ഈ നീക്കം ആശങ്ക ഉണർത്തുന്നതല്ലേങ്കിലും ഇന്ത്യ ഇതിനെ ഗൗരവമായി കാണുന്നുണ്ടെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.

g-russia-600

കിഴക്കൻ ലഡാക്കിന് സമീപമുള്ള ചൈനീസ് വ്യോമ താവളങ്ങളിൽ സൂക്ഷ്മ നിരീക്ഷണം നടത്തിവരികയാണെന്നും രഹസ്യാന്വേഷണ ഏജൻസികളുടെ വൃത്തങ്ങളും അറിയിച്ചു. പാകിസ്താൻ വ്യോമസേനയും പിഎൽഎ എയർബേയ്സും ചേർന്ന് വ്യോമസേന പ്രകടനം നടത്തുന്നതിനാൽ ഹോട്ടാൻ ഭാഗത്ത് കഴിഞ്ഞ ഒരു വർഷമായി ഇന്ത്യ ഏജൻസികൾ നീരീക്ഷണം നടത്തി വരികയാണ് .

കഴിഞ്ഞ വർഷം
പാകിസ്താൻ അധിനിവേശ-കശ്മീരിലെ ലഡാക്കിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള സ്കാർഡു വ്യോമതാവളത്തിൽ നിന്ന് ഹോതാനിലേക്ക് ആറ് പാകിസ്ഥാനി ജെഎഫ് -17 വിമാനങ്ങൾ നടത്തിയ ആകാശപ്രകടനങ്ങളും ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു, അധികൃതർ പറഞ്ഞു.അതിനിടെ പടിഞ്ഞാറൻ മേഖലയുടെ ഭാഗമായ കിഴക്കൻ ലഡാക്കിൽ കൂടുതൽ സേനാ വിന്യാസം നടത്തുകയും യു‌എ‌വികൾ (ആളില്ലാ വിമാനങ്ങൾ) വഴി അതിർത്തിയുടെ നിരീക്ഷണം വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതുവഴെ കാൽനടയായുള്ള പെട്രോളിങ്ങ് ദുഷ്കരമായതിനാലാണ് ആളില്ലാ വിമാനങ്ങൾ ഉപയോഗിക്കുന്നത്.

അതേസമയം സ്ഥിതി സങ്കീർണമായതോടെ ഇന്ത്യൻ സൈനികരെ ഗൽവാൻ വാലിയിൽ കൂടുതലായി വിന്യസിച്ചിട്ടുണ്ട്. ആയുധങ്ങളുമായി ഇന്ത്യൻ ട്രെക്കുകൾ ലഡാക്കിലേക്ക് പുറപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ട്. വ്യോമസേനയുടെ പ്രത്യേക വിഭാഗവും മേഖലയിൽ റോന്ത് ചുറ്റുന്നുണ്ട്.

ഉത്ര കൊലപാതകം; പുതിയ നീക്കവുമായി സൂരജിന്റെ കുടുംബം!! കെവിയറ്റ് ഹർജി നൽകിഉത്ര കൊലപാതകം; പുതിയ നീക്കവുമായി സൂരജിന്റെ കുടുംബം!! കെവിയറ്റ് ഹർജി നൽകി

English summary
chinease fligter aircraft flying 30 KM around eastern Ladak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X