കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് പട്ടാളം 5 ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി വെളിപ്പെടുത്തല്‍: അന്വേഷണം ആരംഭിച്ചു

Google Oneindia Malayalam News

ദില്ലി: ലഡാക്ക് അതിര്‍ത്തിയിലെ ഏറ്റമുട്ടലില്‍ ഇന്ത്യക്കും ചൈനക്കും ഇടയില്‍ സംഘര്‍ഷഭരിതമായ സാഹചര്യം നിലനില്‍ക്കെ അരുണാചല്‍ പ്രദേശില്‍ നിന്നും 5 ഇന്ത്യക്കാരെ ചൈനീസ് സംഘം തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. അരുണാചല്‍ പ്രദേശിലെ അപ്പര്‍ സുബാസിരി ജില്ലയില്‍ നിന്നും സാധാരണക്കാരായ ഇന്ത്യന്‍ പൗരന്‍മാരെ ചൈനീസ് പട്ടാളം ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്തെ കോണ്‍ഗ്രസ് എംഎല്‍എ നിനോങ് എറിങ് ആണ് ഈ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.

ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് കോണ്‍ഗ്രസ് എംഎല്‍എ ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ എപ്പോഴാണ് സംഭവം നടന്നതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാരായിട്ടില്ല. ഇത് ആദ്യമായല്ല, മാസങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞ മാര്‍ച്ചിലും സമാനമായ രീതിയില്‍ ചൈനീസ് സേന ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയെന്നും അദ്ദേഹം പറയുന്നു.

indo-china

മാര്‍ച്ചില്‍ 21 വയസ്സുള്ള ഇന്ത്യക്കാരനെയായിരുന്നു ചൈനീസ് സേന തട്ടിക്കൊണ്ടുപോയത്. നാചോ വനമേഖലയില്‍ താമസിക്കുന്ന ടാഗിന്‍ ഗോത്രവിഭാഗത്തില്‍ പെട്ട അഞ്ച് യുവാക്കളെയാണ് ചൈന തട്ടിക്കൊണ്ടുപോയതായി പറയുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം ഉണ്ടായതെന്നാണ് വിവരം. എംഎല്‍എയുടെ വെളിപ്പെടുത്തലിന് പിന്നാലെ സംഭവത്തില്‍ അരുണാചല്‍ പൊലീസ് അന്വേഷണം ആരഭിച്ചിട്ടുണ്ട്.

ഇവരോടൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപ്പെട്ടതായും വിവരമുണ്ട്. വസ്തുതകൾ പരിശോധിക്കാൻ നാച്ചോ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ പ്രദേശത്തേക്ക് അയക്കുകയും ഉടൻ റിപ്പോർട്ട് നല്‍കാന്‍ൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട് എന്നിരുന്നാലും, ഞായറാഴ്ച രാവിലെയോടെ മാത്രമേ റിപ്പോർട്ട് ലഭ്യമാകുകയുള്ളുവെന്നും പോലീസ് സൂപ്രണ്ട് തരു ഗുസ്സാർ പറഞ്ഞു.

യോഗത്തിന് പിന്നാലെ ചൈനക്ക് മുന്നറിയിപ്പുമായി ഇന്ത്യ; വഷളാക്കുകയല്ല, സമാധാനം ഉറപ്പാക്കുകയോഗത്തിന് പിന്നാലെ ചൈനക്ക് മുന്നറിയിപ്പുമായി ഇന്ത്യ; വഷളാക്കുകയല്ല, സമാധാനം ഉറപ്പാക്കുക

English summary
Chinese army abduct 5 Indians: arunachal police Investigation launched
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X